Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം ശബരിമല നടവരവ് 66.11 കോടി ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

അറിയിപ്പുകള്‍

കൂടുതല്‍ 

നെല്ല് സംഭരണം: എജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ

5/10/2019

തൃശൂർ: നെല്ല് സംഭരണത്തിൽ കൃഷിക്കാരുടെയും മില്ലുകാരുടെയും ഇടയിൽ എജന്റുമാരായി പ്രവത്തിക്കുന്നവരുടെ ചൂഷണം സർക്കാർ അവസാനിപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ തൃശൂർ-പൊന്നാനി കോൾനില വിക സന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ മില്ലുകാർക്ക് കൈമാറുന്ന നെല്ലിന്റെ തൂക്കത്തെ സംബന്ധിച്ചും ജലാംശത്തെ സംബന്ധി ച്ചും കർഷകദ്രോഹപരമായ ഇടെപടലാണ് ഈ എജന്റുമാർ നടത്തുന്നത്. ഇത് അനുവദിക്കാനാ കില്ല. ഇത് തടയാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തും. കക്ഷി രാഷ്ട്രീയത്തിനധീതമാ യി ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നെല്ല് സംരഭണ ഘട്ടത്തിൽ സ്വകാര്യ കുത്ത ക മില്ലുകളുടെ സമീപനവും സമ്മർദവും കൃഷിക്കാർക്ക് അർഹമായ വില ലഭിക്കുന്നതിന് തടസ മാകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് സർക്കാർ തന്നെ നേരിട്ട് നെല്ല് സംഭര ണത്തിന് വൻകിട മില്ലുകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ ചേലക്കരയിൽ ഇത്തരമൊരു മില്ല് സ്ഥാപിക്കും.

കോൾമേഖലയുടെ വികസനം കൃഷിവകുപ്പിന്റെ പ്രധാന പരിഗണനാ വിഷയമാണ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്താനായി വകുപ്പ് തൃശൂർ-പൊന്നാനി കോൾമേഖലയുമായി ബന്ധ പ്പെട്ട് 308 കോടിരൂപയുടെ പ്രോജക്ടാണ് സമർപ്പിച്ചിരിക്കുന്നത്. മേഖലയിൽ കൃഷിചെയ്യുന്ന മുഴു വൻ കർഷകർക്കും വർഷം മുഴുവൻ വരുമാനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വർഷത്തിൽ രണ്ട് പ്രാവശ്യം കൃഷി ഇറക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ്. കോൾവികസന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ശാസ്ത്രീയ കൃഷി രീതികൾഅവലംബി ക്കുന്നതിന് പ്രാധാന്യം നൽകും. ഇതുവഴി ഉല്പാദന ക്ഷമത വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 31 നകം 14 കോൾപടവുകളിൽ മോട്ടോർ പമ്പുകൾ സ്ഥാപിക്കും. ഇതിന് പുറമേ 31 എണ്ണം അധികമായും സ്ഥാപിക്കും. ചാലുകൾ ആഴം കൂട്ടുന്നതിനും സ്ലൂയിസുകൾ പുനഃസ്ഥാപി ക്കുന്നതുൾപ്പടെയുള്ള പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്.കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക നു സരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി. അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., അനിൽ അക്കര എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, കോൾ വികസന അതോറിറ്റി കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാത്യു ഉമ്മൻ പി, കോൾ കർഷക സംഘം പ്രസിഡണ്ട് കെ.കെ. കൊച്ചുമുഹമ്മദ്, സെക്രട്ടറി എൻ.കെ. സുബ്രഹ്മ ണ്യൻ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും:യു.വി ജോസ്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്‌സിക...തുട൪ന്ന് വായിക്കുക


അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വ്യവസായ യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച

അങ്കമാലി: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷികരംഗത്ത് പുത്തനു ണര്‍വ്വ് പ്രദാനം ചെയ്യുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വയാശ്രയ കാര്‍ഷിക വിപ ണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ...തുട൪ന്ന് വായിക്കുക


ഇനി ഞാനൊഴുകട്ടെ: നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പി ക്കുന്ന നീർച്ചാൽ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ- നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ നടക്കും. സംസ്ഥാനത്തുടനീളം നടപ്പാക്കുന്നശുചീകരണ യജ്ഞത്തിലൂടെ ആയിര...തുട൪ന്ന് വായിക്കുക


ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo

ന്യൂഡൽഹി : ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo. 2017 ജൂലൈയിൽ ജിഎസ്‌ടി നടപ്പാക്കിയശേഷം പലതവണ നിരക്ക് കുറച്ചു. വ്യവസായ–വാണിജ്യ മേഖലയിലെ മാന്ദ്യം നീക്കാനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍, മാന്ദ്യം തീവ്രമാകവെയാണ് ഇപ്പോള്‍ നിരക്ക് ഉയർത്തുന്ന...തുട൪ന്ന് വായിക്കുക


ശബരിമല നടവരവ് 66.11 കോടി

ശബരിമല : വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49,...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

എറണാകുളം : കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.അമീറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്...തുട൪ന്ന് വായിക്കുക


കുപ്രസിദ്ധ മോഷ്ടാവും സംഘവും ആറന്മുള പോലീസിന്റെ പിടിയില്‍

ആറന്മുള : കുപ്രസിദ്ധ മോഷ്ടാവും നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചി ട്ടുള്ളയാളുമായ ചിറ്റാര്‍ തോമ എന്ന തോമസിനെയും കൂട്ടാളികളായ മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.നവംബര്‍ 17 ന് ജയില്‍ മോചിതനായ തോമസ്,ഇടയാറന്മുള സ്വദേശി ഉല്ലാസ്,കല്ലന്‍...തുട൪ന്ന് വായിക്കുക


അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ പ്രദര്‍ശനത്തിന് ശശി തരൂര്‍ എത്തി

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) രണ്ടാം ദിനമായ ശനിയാഴ്ച കൈരളി തിയറ്ററിലാണ് ചിത്രം പ...തുട൪ന്ന് വായിക്കുക


ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി: ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

തിരു: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താ നായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്ന വരില്‍ 20 വയസുമുതല്‍ ...തുട൪ന്ന് വായിക്കുക


രജത ജൂബിലി വര്‍ഷത്തില്‍ ഓണ്‍ലൈന്‍ -ക്ലിക്ക് ടു ബൈ- ഹോം എക്‌സ്‌പോയുമായി ശോഭ

കൊച്ചി: ഭവനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോയുമായി രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ പ്രമുഖരായ ശോഭ ലിമിറ്റഡ്. കമ്പനിയുടെ രജത ജൂബി ലിയുടെ ഭാഗമായാണ് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രാജ്...തുട൪ന്ന് വായിക്കുക


ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

തിരു: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരു. ശ്രീചിത്ര ഹോമിലെ ജീവന ക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവി ച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.