Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക് കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി. എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ആരോഗ്യം

കൂടുതല്‍ 

ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

1/10/2019

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്, ഐ.എം.എ. ചെയര്‍മാന്‍ ഡോ. ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഷൈന്‍മോന്‍ എം.കെ., ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മനോജ്, ഐ.എം.എ. മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, ട്രഷറര്‍ ഡോ. സിബി കുര്യന്‍, ജോ. സെക്രട്ടറി ഡോ. സ്വപ്ന കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശബ്ദ സുരക്ഷാ മേഖലയായി മാറ്റുന്നതിന്റെ തുടക്കമായിട്ടാണ് ശബ്ദസുര ക്ഷ മാസാചരണത്തിന് തുടക്കം കുറിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളും ഇതിന്റെ ദോഷഫലങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ മുന്‍ കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിത ശബ്ദത്തെപ്പറ്റിയുള്ള ബോധവത്ക്കരണ വീഡിയോ വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്ത് ലോകത്തിന് തന്നെ മാതൃകയായി.

ഐ.എം.എ.യുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണവും അതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയും സുരക്ഷിത ശബ്ദത്തെപ്പറ്റിയുമുള്ള സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നതാണെന്ന് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ പ്രസ്താവിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്ലാ സ്‌കൂളുകളേയും ഉടന്‍ തന്നെ അറിയിക്കുന്നതാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ലഘുലേഖയുടേയും ടൈം ടേബിള്‍ കാര്‍ഡിന്റേയും പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചുമക്കളെ വിശിഷ്ടാതിഥികളാക്കിഎസ് എ ടിയിൽശിശുദിനാഘോഷം

(ചിത്രം: എസ് എ ടി യിൽ നടന്ന ശിശുദിനാഘോഷത്തിൽ മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ആശുപത്രി അധികൃതർക്കുമൊപ്പം രമാദേവിയും മക്കളും) തിരു: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ...തുട൪ന്ന് വായിക്കുക


ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസി സ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അടിസ്ഥാനമാക്കി 2020 ഓടെ ആന്റിബയോട്ടിക് സാക്ഷരത യുള്ള സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറി ന...തുട൪ന്ന് വായിക്കുക


വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു

തിരു: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നു. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംര ക്ഷിക്കാനായാണ് ക്ര...തുട൪ന്ന് വായിക്കുക


മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു

തിരു: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് നിയമസഭാ സാമജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ജീവിത ശൈല...തുട൪ന്ന് വായിക്കുക


കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: നവംബര്‍ 15 നല്ലനടപ്പ് ദിനം:സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തിനുമായി നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖല കളില്‍ വ്യക്തി...തുട൪ന്ന് വായിക്കുക


എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ,രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

തിരു: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍എല്ലാ തിങ്കള്‍...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: പ്രമേഹം-നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക

തിരു: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോ ടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക- എന്നതാണ് ഈ വര്‍ഷത്...തുട൪ന്ന് വായിക്കുക


യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുക...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മര...തുട൪ന്ന് വായിക്കുക


സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി തൃശൂർ നഗരസഭ

തൃശൂർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, മെഡിക്കൽ ക്യാമ്പുകൾ സംഘടി ക്കുന്നു. നവംബർ 9, 16, 20, 23 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ മലബാർ കണ്ണാശുപത്രി, അഹല്യ കണ്ണാശു...തുട൪ന്ന് വായിക്കുക


പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആവശ്യകത വിളിച്ചോതി ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍: കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടക്കുന്ന നാലാമത് ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി ഉദ്ഘാടനം ചെയ്യുന്നു. അനര്‍ട്ട് ജനറല്‍ മാനേജര്‍ പി.ചന്ദ്രശേഖരന്‍, ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍,ക...തുട൪ന്ന് വായിക്കുക


ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നവര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നുവെന്ന് വിദഗ്ധര്‍

കൊച്ചി: ഡിമെന്‍ഷ്യ ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേര്‍ച്ച് ഫൗണ്ടേ ഷന്‍ (സ്‌കാര്‍ഫ്) ചെന്നൈ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ശ്രീധര്‍ വൈതീശ്വരന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.