Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

വിനോദം

കൂടുതല്‍ 

മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി ഡിഫറൻറ് ആർട്സ് സെൻറർ ഒരുങ്ങുന്നു

27/9/2019

തിരു: ഭിന്നശേഷിക്കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മാറ്റുരയ്ക്കുവാൻ ഡിഫറൻറ് ആർട്സ് സെൻറർ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവ നന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക്കുട്ടികൾക്ക് കലാവതരണത്തിനുള്ള സ്ഥിരം വേദി തയ്യാറാകുന്നത്. സംസ്ഥാന സർ ക്കാരിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നൽകുന്നത്. ഇതോടെ ലോകത്തെവിടെയുമുള്ള ഭിന്ന ശേഷി കല അവതാരകർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ലഭ്യ മാകുന്നത്. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാർക്ക് ഇത്തരമൊരു സെന്റർ ഒരുങ്ങുന്നത്.

തിരഞ്ഞെടുക്കുന്ന 100 കുട്ടികൾക്ക് പ്രത്യേക പരിശീലനം മാജിക് അക്കാദമിയുടെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുകയും ഡിഫറൻറ് ആർട്സ് സെൻററിൽ പെർഫോമൻസിനുള്ള അവസരം നൽകുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾക്ക് തങ്ങളുടെ കലാവതരണം നടത്തുന്നതിനുള്ള അവസരവും ഇതിനോടനുബന്ധിച്ച് നൽകും. ശാസ്ത്രീയമായ പരിശീലന പരി പാടികളായിരിക്കും സംഘടിപ്പിക്കുക. ഡിഫറൻറ് ആർട്സ് സെന്ററിൽ ക്ലിനിക്കൽ സൈക്കോള ജിസ്റ്റ്, കൗൺസിലേഴ്‌സ്, സ്പെഷ്യൽ അധ്യാപകർ എന്നിവരുടെ സേവനവും ലഭ്യമാക്കും.

ഡിഫറൻറ് ആർട്സ് സെന്ററിൽ 7 വേദികളാണ് നിർമ്മിക്കുന്നത്. ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യാ ഫോർട്ട്, സംഗീതത്തിന് ബീഥോവൻ ബംഗ്ലാവ്, നൃത്തത്തിനായി ജലിയോ മഹൽ, ചിത്രരചന, ശില്‍പ്പകല, കരകൗശല നിർമാണം എന്നിവയ്ക്ക് ആഞ്ചലോസ് ആർട്രീ, ഇവ പ്രദര്‍ശിപ്പിക്കുന്നതിന് ആഞ്ചലോസ് ആർക്കേഡ്, തത്സമയ സിനിമയ്ക്കായി കാമെല്ലെ കാസ്‌കേഡ്, ഇന്ദ്രജാലത്തിനായി വണ്ടർ വിങ്‌സ്, ഭിന്നശേഷി ബോധവത്കരണത്തിനായി ഡിഫറൻറ് തോട്ട്‌സ് സെന്റർ തുടങ്ങിയവയാണവ.105 അടി നീളത്തിലും 30 അടി ഉയരത്തിലു മാണ് ഇന്ത്യാ ഫോർട്ട് നിർമിച്ചിരിക്കുന്നത്. കൂറ്റന്‍ തൂണുകളും മട്ടുപ്പാവുകളും കമാനങ്ങളും ഇന്ത്യാ ഫോർട്ടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കെട്ടിലും മട്ടിലും ചെങ്കോട്ടയുടെ അതേ പ്രതീതി യാണ് നിലനിർത്തുവാൻ ശ്രമിച്ചിട്ടുള്ളത്. നാലുകെട്ടിന്റെ മാതൃകയിലാണ് ബീഥോവൻ ബംഗ്ലാ വും അജന്താ ശില്‍പ്പങ്ങളുടെ ഭംഗിയോടെ ജാലിയോ മഹലും കൂറ്റൻപാറക്കെട്ടുകൾക്കിടയിൽ വെള്ളച്ചാട്ടത്തിന്റെ കമനീയ ദൃശ്യമൊരുക്കി കാനനഭംഗി നിലനിർത്തിക്കൊണ്ട് കാമെല്ലെ കാസ്‌ കേഡും കൂറ്റൻ വിമാനത്തിന്റെ മാതൃകയിൽ വണ്ടർ വിങ്‌സും ഒരുക്കിയിട്ടുണ്ട്. വിമാനത്തിന്റെ ചിറകിൻ കീഴിലാണ് ഭിന്നശേഷിക്കുട്ടികളുടെ ഇന്ദ്രജാലത്തിനായുള്ള വേദി. വിമാനത്തിനുൾ വശത്താണ് ഡിഫറൻറ് തോട്ട്‌സ് സെന്റർ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ ഡിഫറൻറ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് ഹോർട്ടി കൾച്ചർ തെറാപ്പി എന്ന നിലയിൽ ഔഷധത്തോ ട്ടവും നിർമിച്ചിട്ടുണ്ട്. ഈ കുട്ടികള്‍ തന്നെയാണ് ഈ തോട്ടത്തിന്റെ പരിപാലകർ. ഭിന്നശേഷി കുട്ടികൾക്ക് പരിപാലിക്കാനാവുംവിധത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുക്കുവാനും അവരുടെ കഴിവുകൾ വെളിച്ചത്തുകൊണ്ടു വരുവാനു മാണ് ഡിഫറൻറ് ആർട്സ് സെന്റർ എന്ന പദ്ധതിക്ക് രൂപം നൽകുന്നതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ അഞ്ചാം വാർഷികാഘോഷ ങ്ങളുടെ ഭാഗമായി 2019 ഒക്ടോബർ 31ന് ഡിഫറൻറ് ആർട്സ് സെന്റർ നാടിന് സമർപ്പിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവo യൂണിവേഴ്‌സിറ്റി കോളേജിൽ

തിരു: സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേ ജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു....തുട൪ന്ന് വായിക്കുക


ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ പുതിയൊരനുഭവമായി

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് ജോളിക്കെട്ട്

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ട...തുട൪ന്ന് വായിക്കുക


പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി

കൊച്ചി:പ്രളയ ദുരിത ബാധിതർക്ക് സഹായഹസ്തമാവാൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ (KMF) കരുണ മ്യൂസിക് കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ രാജ...തുട൪ന്ന് വായിക്കുക


ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ 51 കുടികളിലെ പ്രതിനിധികള്‍

മറയൂര്‍: ഗോത്രവര്‍ഗ പാര്‍ലമെന്റില്‍ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ നിന്നായി 51 കുടികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. മറയൂരിലെ 24 കുടികള്‍ ,കാന്തല്ലൂരിലെ 22 കുടികള്‍ വട്ടവടയില്‍ 5 കുടികള്‍ എന്നിവടങ്ങളില്‍ നിന്നാണ് പ്രതിനിധികള്‍ പങ്കെടുത...തുട൪ന്ന് വായിക്കുക


ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിരക്കായി

തിരു: ദുർഗാഷ്ടമി ദിവസമായ ഞായറാഴ്ച കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൻ ജനത്തിര ക്കായി. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വൻതിരക്കായിരിക്കും. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിൽ എഴുത്തിനിരുത്തും. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്...തുട൪ന്ന് വായിക്കുക


ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള: നടൻ ജയറാം കൊട്ടിക്കയറി

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ 147 കലാകാരന്മാരുടെ മേള പ്രമാണി യായി നടൻ ജയറാം കൊട്ടിക്കയറി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 8.50ന് ശിവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറിയത്. ക്ഷേത്രത്തി...തുട൪ന്ന് വായിക്കുക


കോഴിക്കോട് : ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി

കോഴിക്കോട് : ടാഗോർ ഹാളിൽ ഭാരത് ഭവൻ ആഭിമുഖ്യത്തിൽ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച നൃത്തോത്സവവും അരങ്ങേറി....തുട൪ന്ന് വായിക്കുക


സാഹിത്യ മുദ്ര പുരസ്‌കാരം മനോജ് മണിയൂരിന്

തിരു: ഹിസ്റ്ററി ആന്റ് എപിക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സമഗ്ര സംഭാവനയ്ക്കു ള്ള സാഹിത്യ മുദ്ര പുരസ്‌കാരം സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ മനോജ് മണിയൂ രിന് ലഭിച്ചു. വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതി ബാലസാഹി ത...തുട൪ന്ന് വായിക്കുക


കള്ളിയത്ത് ടിഎംടി ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡിയോ പരമ്പരയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍- മജീസിയ ബാനു) കൊച്ചി: സ്റ്റീല്‍ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ടിഎംടിയുടെ ഉള്‍ക്കരുത്തിന്റെ കഥകള്‍ വീഡി യോ പരമ്പരയ്ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതും, വേണ്ട ത്ര ശ്രദ്ധിക്കപ്പെടാതെ പോയവരുമായ ആളു...തുട൪ന്ന് വായിക്കുക


വന അദാലത്ത് ഓഗസ്റ്റ് ഒമ്പതിന് തിരുവനന്തപുരത്ത്

തിരു: വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തിര പരിഹാരം കാണുന്നതി നായി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ വന അദാ ലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നെടുമങ്ങാട് മുനി സിപ്പൽ ടൗൺ ഹാളിൽ വനം മന്ത്രി കെ രാജു അദാലത്ത് ഉദ്ഘാ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിമഴയുമായി തോറ്റപ്പന്‍

തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നാടകത്തിന്റെ ഇ...തുട൪ന്ന് വായിക്കുക


ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക


മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.