Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കൈമാറി തിരു. മെഡി.കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; 60 വയസു കഴിഞ്ഞ ബി.പി.എല്‍ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്

സാംസ്കാരികം

കൂടുതല്‍ 

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

26/9/2019

പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ കെ.ആർ. സോണയിൽ നിന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ച് ദേവ സ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം കൈമാറി. ദേവസ്വം മന്ത്രി കന്യാകുമാരി ദേവസ്വം ജോയിന്റ്കമ്മിഷണർ അൻപുമണിക്ക് ഉടവാൾ കൈമാറി.എം.വിൻസന്റ് എം.എൽ.എ, കൊട്ടാരം ചാർജ് ഓഫീസർ സി.എസ്. അജിത്ത്കുമാർ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസി ഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ഗുരുവായൂർ ദേവ സ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.

തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങ ളാണ് വ്യാഴാഴ്ച പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾകൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടുംവായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതിവിഗ്രഹത്തിന്റെ തിടമ്പേറ്റിയത്. സായുധപോലീസിന്റെ ഗാർഡ് ഓഫ് ഓണ റിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങൾക്ക് കേരള സർ ക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. പല്ലക്കി ലാണ് വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുന്നൂറ്റി നങ്കയെയും എഴുന്നള്ളിക്കുന്നത്.

വ്യാഴാഴ്ച രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. വെള്ളി യാഴ്ച രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ വരവേൽക്കും. വെള്ളിയാഴ്ച രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്ര ത്തിലാണ് ഇറക്കിപൂജ. ശനിയാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും പുറപ്പെടുന്ന ഘോഷ യാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറ ത്താണ് എഴുന്നള്ളിക്കുന്നത്.

സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാര സ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഒക്ടോബർ എട്ടിനാണ് പൂജയെടുപ്പ്. ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 10ന് തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര 12 ന് പദ്മനാഭപുരത്തെത്തും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണo,അവകാശങ്ങള്‍ സംരക്ഷിക്കപ്പടണo:ആക്ടിംഗ് ചീഫ് ജസ്റ്റിസ്

മറയൂര്‍: ഗോത്ര വര്‍ഗക്കാരുടെ നീതി ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷി ക്കപ്പടണമെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം പറഞ്ഞു.മറയൂര്‍ - കോവില്‍ക്കടവ് ജയമാത സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഗോത്രവര്‍ഗ പാര്‍ലമെന്...തുട൪ന്ന് വായിക്കുക


തിരുവോണനാളിൽ സംഗീത വിരുന്നൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷപരിപാടികൾ

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ ഓണാഘോഷ പരിപാടികൾ. തിരുവോണ ദിനത്തിൽ മികച്ച ജനപ്രതികരണമാണ് വിവിധ ഇടങ്ങളിലായി നടന്ന പരിപാടികൾക്ക് ലഭിച്ചത്. മുഖ്യ വേദിയായ ടാഗോർ ഹാള...തുട൪ന്ന് വായിക്കുക


അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം

തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്. ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദ...തുട൪ന്ന് വായിക്കുക


തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന്‍ രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദ് അലിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, പുത്തൂ...തുട൪ന്ന് വായിക്കുക


തൃശൂർ പൂരം കൊടിയിറങ്ങി

(തൃശൂർപൂരത്തിന്‌ സമാപനംകുറിച്ച്‌ തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ്‌ വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ) തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ട...തുട൪ന്ന് വായിക്കുക


പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം:ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിക്കെട്ടോടെ ഉപചാരം ചൊല്ലും.

തൃശൂർ : പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം അരങ്ങേറി. ഘടക പൂരങ്ങളിൽ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്‍റേത്. പ്രധാനപ്പെട്ട എട്ട് ക്ഷേത്രങ്ങ ളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തിയതോടെ പൂരത്തിന്‍റെ ആഘോഷം കൊടു മുടിയിലെത്തി. 1...തുട൪ന്ന് വായിക്കുക


ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരളത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo

ഭുവനേശ്വർ:ഫോണി ചുഴലിക്കാറ്റ‌് വൻ നാശം വിതച്ച ഒഡിഷയിൽ അറ്റകുറ്റപണിക്കായി കേരള ത്തിൽനിന്ന‌് കെഎസ‌്ഇബി സംഘo എത്തി.മെയ‌് മൂന്നിനാണ‌് ഫോണി ഒഡിഷയിൽ ആഞ്ഞു വീശിയത‌്. പത്തുനാൾ പിന്നിട്ടപ്പോഴും പുനരുദ്ധാരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.വെള്ള മോ വൈദ്യുതിയ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക്

തൃശൂർ : തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച ഉച്ചവരെ തൃശൂർ പൂരപ്രപഞ്ചത്തിലേക്ക് മാറുo. ഞായറാഴ്ച പൂരവിളംബരത്തിനും വർണാഭമായ ചമയ പ്രദർശനത്തിനും ആസ്വദിക്കാനുo ജന സഹസ്രങ്ങൾ എത്തി. രാത്രി ദീപാലങ്കാരത്തിൽ മനംകവർന്ന പൂരപ്പന്തലുകളും അലങ്കരിച്ച ക്ഷേത്രഗോപുര...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ...തുട൪ന്ന് വായിക്കുക


ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി;പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തില...തുട൪ന്ന് വായിക്കുക


തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് ...തുട൪ന്ന് വായിക്കുക


വേനല്‍ ചൂടിന് റെഡ് അലര്‍ട്ട് നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ.

1. 11 മണി മുതല്‍ 3 മണി വരെ പുറംജോലികളില്‍ ഏര്‍പ്പെടാതിരിക്കുക. 2. കൃത്യമായ ഇടവേളകളില്‍ കുറഞ്ഞത് 2 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. 3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. 4. രാവിലേയും, വൈകുന്നേരവും കുളിക്കുന്ന ശീലം കൃത്യമായി...തുട൪ന്ന് വായിക്കുക


മംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 19ന്: സുഗമവും സുരക്ഷിതവുമാക്കുന്നതിന് നടപടി സ്വീകരിച്ചു

ഇടുക്കി: ഏപ്രില്‍ 19ന് നടക്കുന്ന മംഗളാദേവി ച...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളിയില്‍ പൊട്ടിച്ചിരിപ്പിച്ച് താപ്പാനകളുടെ പാപ്പാന്‍

തിരു: നര്‍മ്മ കൈരളിയില്‍ ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച താപ്പാന കളുടെ പാപ്പാന്‍ എന്ന ഹാസ്യ നാടകം സമകാലിക വിഷയങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു. നഷ്ടം മാത്രം നല്‍കിക്കൊണ്ടിരുന്ന ആനയെ എങ്ങനേയും ലാഭത്തിലെത്തിക്കാന്‍ വേണ്ടിമുതലാളികൊണ്ടു വന്ന ...തുട൪ന്ന് വായിക്കുക


നവ കേരളമെന്നാല്‍ നവസമൂഹത്തിന്റെ സൃഷ്ടിയാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർഗോഡ്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠ ങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.