Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കാര്ഷികം

കൂടുതല്‍ 

കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

26/9/2019

തിരു: കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുൻനിർത്തിയുള്ള പാഠങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷി യെക്കുറിച്ചും കാർഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാർത്ഥിക്കും ആവശ്യമാണ്. പഠനം എന്നതുപോലെ കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകു പ്പും കൃഷിവകുപ്പും സംയുക്തമായി ആരംഭിച്ച പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെസംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ഹരിതാഭമാക്കി നിലനിർത്തുകയെന്നത് മാനവരാശിയുടെ പ്രഥമ കർത്തവ്യമാണന്ന് പരിപാടിയിൽ അധ്യക്ഷതവഹിച്ച് കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.നെല്ലി ന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നാളിൽ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ പാടത്തേക്കിറങ്ങി കാർഷികവൃത്തിയിൽ ഏർപ്പെടുകയാണെന്നും മണ്ണും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറിയിലെ മുൻകൂട്ടി നിശ്ചയിച്ച സമയവിവരപ്പട്ടികയിൽ നിന്നും മാറി കൃഷിയിടത്തിലേ ക്കിറങ്ങുന്ന കുട്ടികൾക്ക് പ്രകൃതിയുമായി നേരിട്ടു സംവദിക്കാനുള്ള അവസരമാണ് പരിപാടി യിലൂടെ കൈവന്നതെന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

വർഷങ്ങളായി തരിശായിക്കിടന്ന പെരുങ്കടവിള തത്തിയൂരിലെ മൂന്നര ഏക്കർ പാടശേഖരത്തിൽ കൃഷിമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തിൽ ഞാറുനട്ടു. സി.കെ ഹരീന്ദ്രൻ എം.എൽ.എ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ഒപ്പംകൂടി.

പരിപാടിയിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ സുനിത, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, കാർഷിക വിക സന കർഷക ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യാഗസ്ഥർ തുടങ്ങിയ വർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാഠം ഒന്ന് പാടത്തേക്ക്: നൂറുമേനി വിളവുമായി വാടാനാംകുറുശ്ശി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

പാലക്കാട് : വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന - പാഠം ഒന്ന് പാടത്തേക്ക് - പദ്ധതിലൂടെ നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് വാടാനാംകുറുശ്ശിഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാട്ടത്തിനെടുത്ത ഒന്നര ഏക്കര്...തുട൪ന്ന് വായിക്കുക


കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണ മെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നബാർഡ് ക്രെഡിറ്റ് സെമിനാർ 2020-21 ഉദ്ഘാടനം ...തുട൪ന്ന് വായിക്കുക


കുട്ടനാട്ടില്‍ ആദ്യമായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോര്‍ത്ത് മഹിളാ കിസാന്‍ ശാക്തീ കരണ്‍ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം ആരംഭിച്ചു. കൈനകരി പഞ്ചായത്തിലെ കൂലിപുരയ്ക്കല്‍ പാടശേഖര ത്തില്‍ ആരംഭിച...തുട൪ന്ന് വായിക്കുക


സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം

തിരു: കൃഷിവകുപ്പുമായി ചേർന്ന് എൻജിഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അജിത്‌കുമാർ ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി300 മൺചട്ടിയിൽ ...തുട൪ന്ന് വായിക്കുക


14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വൈഗ 2020 സംസ്ഥാന കാർഷിക മേള സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു ...തുട൪ന്ന് വായിക്കുക


ഹൈറേഞ്ചിന്റെ തനത് രുചിയുമായി അണക്കര പാൽത്തോണി അരി

തൃശൂർ : ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖലയിലെ അണക്കര പാൽത്തോണി അരി വൈഗ അന്താ രാഷ്ട്ര കാർഷികോത്സവത്തിൽ ശ്രദ്ധേയമായി. ഉപ്പുതറ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അഗ്രോസർവീസ് സെന്റർ മുഖേനയാണ് പാൽത്തോണി അരി മേളയിൽ എത്തിയത്. ഹൈറേഞ്ചി ന്റെ തനത് രുചിയെന്ന് അറിയപ്പ...തുട൪ന്ന് വായിക്കുക


കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട

തൃശൂർ : വൈഗയിൽ രുചിയുടെ പെരുമ തീർത്ത കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെ ന്റേഴ്‌സിന്റെ ജ്യൂസ് കട. എറണാകുളത്തുനിന്ന് എത്തിയ നാലംഗ സംഘമാണ് അമൃതാസ് ജ്യൂസ് കോർണറിൽ വിവിധ തരം ജ്യൂസുകൾ ഒരുക്കി വൈഗ വേദിയിൽ എത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓറഞ്ച്...തുട൪ന്ന് വായിക്കുക


കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും

കാസര്‍കോട് : കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്നു മതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം ...തുട൪ന്ന് വായിക്കുക


ജാതിയ്ക്ക ഉണക്കാം, ഇനി ഈസിയായി

തൃശൂർ : വീട്ടിൽ പഴയ പെട്ടിയുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ വീട്ടിൽ ജാതിക്ക ഉള്ളവർക്ക് ജാതിക്കയും പത്രിയും ഉണക്കാൻ കഷ്ടപ്പെടേണ്ട.. പഴയ പെട്ടിയും രണ്ട് ബൾബും ഉപയോഗിച്ച് ജാതിക്ക ഉണക്കുന്ന വിദ്യ എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെ വൈഗ സ്റ്റാ...തുട൪ന്ന് വായിക്കുക


പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു

പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതിനു അർഹമാക്കിയത്. പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധ...തുട൪ന്ന് വായിക്കുക


വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുo: മന്ത്രി വി.എസ് സുനില്‍കുമാര്‍

കല്‍പ്പറ്റ : കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റപുള...തുട൪ന്ന് വായിക്കുക


അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായ ണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പ...തുട൪ന്ന് വായിക്കുക


കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന ...തുട൪ന്ന് വായിക്കുക


പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

തൃശൂർ : കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേ ക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽ ക്കാലി കമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10...തുട൪ന്ന് വായിക്കുക


സ്വയംതൊഴിൽ സംരംഭകർക്ക് കടമുറിയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.