Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

നിയമകാരൃം

കൂടുതല്‍ 

പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി

24/9/2019

കൊച്ചി : പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി.ജനറൽ മാനേ ജർ എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് എന്നിവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ പരാമർശം.പാലത്തിന് ബലക്ഷയമില്ലെന്നും തങ്ങളെല്ലാം നിരപരാധികളാ ണെന്നു മായിരുന്നു പ്രതികളുടെ വാദം.

കേസ്‌ അന്വേഷണത്തിൽ ഇടപെടാൻ ഉദ്ദേശ്യമില്ലെന്ന്‌ പറഞ്ഞ കോടതി അന്വേഷണം എവിടെ യെത്തിയെന്ന്‌ ചോദിച്ചു. പുരോഗമിക്കുകയാണെന്നും 17 പേർക്ക് അഴിമതിയിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിജിലൻസിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ് അറിയിച്ചു.കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ മുദ്രവച്ചകവറിൽ നൽകിയാൽ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

പാലം നിർമാണത്തിൽ അഴിമതി ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. എങ്കിൽ എങ്ങനെ ബല ക്ഷയമുണ്ടായതെന്ന്‌ പ്രതികൾ വിശദീകരിക്കുമോയെന്ന് കോടതി ചോദിച്ചു.കൊച്ചി മെട്രോ നിർമാണ കാലത്താണ് മേൽപ്പാല നിർമാണം നടന്നതെന്ന് പ്രതികളിലൊരാളായ എം ടി തങ്കച്ചനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. നിർമാണ സാമഗ്രികൾക്ക് വലിയ ഡിമാൻഡുള്ളതി നാൽ മുൻകൂർ പണം നൽകണമായിരുന്നു. അതിനാലാണ് മുൻകൂർ പണം ചോദിച്ചത്. മൊബി ലൈസേഷൻ അഡ്വാൻസ് അല്ല കമ്പനിക്കു ലഭിച്ചതെന്നും അഭിഭാഷകൻ വാദിച്ചു. എന്തു പറ ഞ്ഞാലും കമ്പനിക്ക് പണം ലഭിച്ചില്ലേയെന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാൻ കോടതി തയ്യാറല്ല. വിജിലൻസ് കേസ് ഡയറി ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി സർക്കാരിന് വാക്കാൽ നിർദേശം നൽകി. മേൽപ്പാലം പൊളിക്കുന്നതിനെതിരെ പെരുമ്പാവൂർ സ്വദേശി പി വർഗീസ് ചെറിയാൻ, വെങ്ങോല സ്വദേശി ജാഫർ ഖാൻ എന്നിവർ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് നിർദേശം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി. എഎസ്‌ഐ റിപ്പോർട്ട്‌ ധിഷ ണാശാലികളായ പുരാവസ്‌തുഗവേഷകരുടെ നിരീക്ഷണങ്ങളാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷ ന...തുട൪ന്ന് വായിക്കുക


മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ കെ നായർ, ഗോൾ ഡൻ കായലോര...തുട൪ന്ന് വായിക്കുക


ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

ഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് എഫോഴ്സ്മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നഅപേക്ഷ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന എന്‍ഫോഴ്സമെന്റിന്റെ വാദം അംഗീ ...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ

ന്യൂഡൽഹി: കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ. കള്ളപ്പണകേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസമായി തുടർന്ന ചോദ്യം ചെയ്യ ലിനെത്തുടർന്ന്‌ ചൊവാഴ്‌ച രാത്രിയാണ്‌ എൻഫോഴ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി

മൂവാറ്റുപുഴ:പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി. ഇതിനായി ശക്തമായ അന്വേഷണം വേണമെന്നും മൂവാ റ്റുപുഴ വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ബി കലാം പാഷ ഉത്തരവിൽ പറഞ്ഞു. അറസ്‌റ്റിലായ പൊതുമരാമത്ത്‌ മു...തുട൪ന്ന് വായിക്കുക


അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. അയോധ്യാഭൂമി തർക്കകേസിൽ വാദംകേൾക്കവെയാ ണ്‌ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ഒരു പള്ളി അവിടെ ഉണ്ടായിരുന്നുവെന്നോഉണ്ടെന്നോ ഉള്ള വസ്‌തുത പൂർണ...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലു പേര്‍ അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലാ യത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി:ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു

ന്യൂഡൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട്‌ പ്രദേശങ്ങളാ ക്കി വിഭജിക്കുകയുംചെയ്‌ത കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ഒക്ടോബറിൽ വാദംകേൾക്കും. ചീഫ്‌...തുട൪ന്ന് വായിക്കുക


കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. കേസില്‍ പത്തു പ്രതികളാണ്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെല്ലാം 40000 രൂപ പിഴയും ചുമത്തി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയായി ഈടാക്കുന്ന തുകയി...തുട൪ന്ന് വായിക്കുക


ചിദംബരo തിങ്കളാഴ്‌ച വരെ സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഐഎൻഎക്സ്‌ മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48 മണിക്കൂ റും വൈദ്യപരി...തുട൪ന്ന് വായിക്കുക


മലമ്പുഴ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്ക് മൂന്ന് മാസം കഠിനതടവും പിഴയും

പാലക്കാട് : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായവര്‍ക്ക് മൂന്ന് മാസം കഠിനതടവിനും 5000 രൂപ വീതം പിഴ അടയ്ക്കാനും വിധിച്ചു. അര്‍ധരാത്രി മദ്യപിച്ച പ്രശ്‌ന മുണ്ടാക്കിയ യുവാക്കളെ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.മല...തുട൪ന്ന് വായിക്കുക


സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം

ന്യൂഡൽഹി: സംഘടനകൾക്ക‌് പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബില്ലിന‌് ലോക‌്സഭയുടെ അംഗീകാരം. പാർലമെന്റിന്റെ സ്ഥിരംസമിതി ക്ക‌് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച‌് ഇടതുപക്ഷ പാർടികള...തുട൪ന്ന് വായിക്കുക


തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തൃശ്ശൂർ: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.