Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

ആരോഗ്യം

കൂടുതല്‍ 

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടo സെപ്റ്റം. 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ

23/9/2019

തിരു: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് രണ്ടാം ഘട്ട അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്‍മവാര്‍ഷികമായ ഈ വര്‍ഷം കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജനരംഗത്ത് നിര്‍ദ്ദിഷ്ടലക്ഷ്യ ങ്ങള്‍ കൈവൈരിക്കാന്‍ ഈ ക്യാമ്പയിനിലൂടെ സാധിക്കത്തക്ക വിധം സമഗ്രമായ പ്രവര്‍ത്തന മാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8 ജില്ലകളിലായി 61,156 വോളന്റിയര്‍മാര്‍, 6,103 സൂപ്പര്‍ വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ഈ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് സംസ്ഥാ നത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

2018-ല്‍ നടത്തിയ ഈ ക്യാമ്പയിനിന്റെ ഒന്നാം ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ 8 ജില്ലകളില്‍ 194 കുഷ്ഠ രോഗബാധിതരെയും രണ്ടാം റൗണ്ടില്‍ ശേഷിച്ച 6 ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികില്‍സയ്ക്ക് വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് അശ്വമേധം രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

പരീശീലനം ലഭിച്ച ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്നടീം 14 ദിവസം കൊണ്ട് മൈക്രോ പ്‌ളാന്‍ അനുസരിച്ച് അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രദേശ ത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ദേഹപരിശോധന നടത്തി സംശയമുളളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഈ ക്യാമ്പയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികില്‍സ ലഭ്യ മാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുളള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി രിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, തൊഴില്‍, ട്രൈബല്‍ തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.വി.ഡി. വി.എല്‍. (Indian Association of Dermatologist, venereologist and Leprologist), ക്യു.പി.എം. പി.എ., നെഹ്‌റു യുവകേന്ദ്ര, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്ത ത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാ ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി....തുട൪ന്ന് വായിക്കുക


അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു

(ചിത്രം: സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ ടി കെ എ നായർ (റിട്ട) ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍...തുട൪ന്ന് വായിക്കുക


മറവിരോഗം: പരിശീലന പരിപാടി :തിങ്കളാഴ്ച രണ്ടുമുതല്‍ നാലുവരെ തിരു.മെഡി.കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍

തിരു: ലോക അല്‍ഷിമേഴ്സ് മാസാചരണത്തിന്‍റെ ഭാഗമായി രോഗീ പരിപാലകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന പരിപാടി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈ റ...തുട൪ന്ന് വായിക്കുക


സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗിക...തുട൪ന്ന് വായിക്കുക


അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം...തുട൪ന്ന് വായിക്കുക


അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍ കുന്നത...തുട൪ന്ന് വായിക്കുക


കനിവ് 108 ആദ്യദിനം 40 പേരെ രക്ഷിച്ചു:ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍ സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ചരക്ഷാപ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു

കൊച്ചി: ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച മെമ്മറി വാക്ക് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെമ്പര്‍ സെക്രട്ടറി ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു...തുട൪ന്ന് വായിക്കുക


കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ് സി) മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച (സെപ്തംബര്‍ 22) ഉച്ച കഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...തുട൪ന്ന് വായിക്കുക


അനുഭവങ്ങൾ പങ്ക് വെച്ച് ക്ഷയരോഗ വിമുക്തരുടെ കൂട്ടായ്മ

തിരു: ക്ഷയരോഗത്തിൽ നിന്നും ചികിത്സയിലൂടെ വിമുക്തരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ജന കീയ പങ്കാളിത്തത്തോടെ ക്ഷയരോഗത്തെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുവാൻഉദ്ദേശിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ച്ത്. ആദ്യമായാണ് ക്ഷയരോഗ...തുട൪ന്ന് വായിക്കുക


സുവര്‍ണ്ണപ്രഭയില്‍ മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം; ദ്വിദിന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരവധി അത്യപൂര്‍വ ശസ്ത്രക്രിയകളാല്‍ കീര്‍ത്തി നേടിയ യൂറോളജി വിഭാഗം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. സുവര്‍ണജൂബിലിയുടെ ഭാഗ മായി നടക്കുന്ന ദ്വിദിന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റിട്രോ പെരിട്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.