Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

ആരോഗ്യം

കൂടുതല്‍ 

ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു

21/9/2019

കൊച്ചി: ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച മെമ്മറി വാക്ക് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെമ്പര്‍ സെക്രട്ടറി ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. മേനക വഴി തിരിച്ച് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ച വാക്കില്‍ നിരവധി പേര്‍ പങ്കെടുത്തു. കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ്, അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആര്‍ഡിഎസ്‌ഐ), ലോകാ രോഗ്യ സംഘടന, അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍, മാജിക്‌സ് (മാനേജിംഗ് ആന്‍ഡ് ജനറേറ്റിങ് ഇന്നൊവേഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), ഐഎംഎ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി, ഡിറ്റിപിസി, കേരള ആരോഗ്യ സര്‍വ കലാശാല, കൊച്ചി കോര്‍പ്പറേഷന്‍, എറണാകുളം ഡിസ്ട്രിക്റ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ (എഡ്രാക്) എന്നിവ സംയുക്തമായാണ് മെമ്മറി വാക്ക് സംഘടിപ്പിച്ചത്. നവംബര്‍ 1 മുതല്‍ 3 വരെ കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന അന്താരാഷ്ട്ര അല്‍ഷി മേഴ്‌സ് കോണ്‍ഫറന്‍സ് ഉദ്‌ബോധിന് മുന്നോടിയായി നടത്തുന്ന വിവിധ ബോധവല്‍കരണ പരി പാടികളുടെ ഭാഗമായാണ് മെമ്മറി വാക്ക് സംഘടിപ്പിച്ചത്.

മെമ്മറി വാക്കിന് ശേഷം മ്യൂസിക് മൊമന്റ്‌സ് ബാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഗീത പരിപാടി യും പെരുമ്പാവൂര്‍ ജയ്ഭാരത് കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും സ്‌കിറ്റും അരങ്ങേറി. തുടര്‍ന്ന് നടന്ന സമ്മേളനം മെയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് വിസി പ്രൊഫ. കെ.എന്‍. മധുസൂദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. ഉദ്‌ബോധിന്റെ ഔദ്യോഗിക ഗാനം ഹൈബി ഈഡന്‍ പ്രകാശനം ചെയ്തു. അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ.ജേക്കബ് റോയ്, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, ഗാനരചയിതാവ് എം.കെ. ശ്രീകുമാര്‍, കവി സുഷ വി. നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജുനെയ്ദ് റഹ്മാന്‍, എഡ്രാക് പ്രസിഡന്റ് രംഗദാസപ്രഭു, എന്‍ എച്ച്എം സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ജി. പൈ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, എആര്‍ഡിഎസ്‌ഐ പ്രസിഡന്റ് ഡോ. ഷാജി, ഉദ്‌ ബോധ് കണ്‍വീനറും കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോ.ബേബി ചക്ര പാണി തുടങ്ങിയവര്‍ സംസാരിച്ചു.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍

തിരു: ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ഈ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശ ങ്ങള്‍ ആ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍: വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.രോഗി യെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

കോഴിക്കോട് : ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണ ത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശു പത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴു വന്‍ ജീവനക്കാര്‍ക...തുട൪ന്ന് വായിക്കുക


ദേശീയ ഉപന്യാസ മത്സരത്തിൽ ഡോ സുനു അലക്സിന് സ്വർണ്ണ മെഡൽ

തിരു: നെഫ്രോളജി ഉപന്യാസ മത്സരത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർ ത്ഥിനിയ്ക്ക് സ്വർണ്ണ മെഡൽ. ഡിഎം / ഡിഎൻബി നെഫ്രോളജി വിദ്യാർത്ഥി കൾക്കായി പെരിട്ടോണിയൽ ഡയാലിസി സ് വിഷയമാക്കിയുള്ള ഉപന്യാസ മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ നെഫ്രോളജി റെസിഡന്റ് ഡോ. സുനു അലക്സ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരു: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.