Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

ആരോഗ്യം

കൂടുതല്‍ 

സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍ : 25 മുതല്‍ 108 ല്‍ വിളിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്താം

18/9/2019

തിരു: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളി ലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്-108 ന്റെ കേന്ദ്രീകൃത കോള്‍സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തി ക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്.

ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108ന്റെ സേവനം ലഭ്യമാകുന്നതാണ്. കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ കേന്ദ്രീകൃത കോള്‍ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയര്‍ വഴി കോള്‍സെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോള്‍ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകള്‍ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ കോള്‍ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ പരിമിതമായ സമയത്തിനുള്ളില്‍ ഇടപെടാനാകും. കോള്‍ സെന്ററിലെ മോണിറ്ററില്‍ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അതിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ആംബുലന്‍സില്‍ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനുമാണ് ഉണ്ടാകുക. ആംബുലന്‍സില്‍ ജി.പി.എസും മേപ്പിംഗ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കല്‍ ടെക്‌നീഷന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാര്‍ട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊന്നില്‍കൂടി വിവരം കൈമാറാനാണിത്. കോള്‍ സെന്ററില്‍ നിന്നും മെഡിക്കല്‍ ടെക്‌നീഷനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷന്‍ നല്‍കുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെങ്കില്‍ കോണ്‍ഫറന്‍സ് കോള്‍ മുഖാന്തിരം വിളിച്ച ആളും മെഡിക്കല്‍ ടെക്‌നീഷനുമായി കണക്ട് ചെയ്തു കൊടുക്കുന്നു.

ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയില്‍ എത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. പേപ്പറില്‍ വിവരം ശേഖരിച്ച് വിളിച്ച് പറയുന്ന പഴയ രീതി മാറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ടെക്‌നീഷ്യന്റെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിനകത്ത് പ്രീ ലോഡ് ഇന്‍ഫര്‍മേഷന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതില്‍ എന്‍ട്രി ചെയ്ത് കൊടുത്താല്‍ മാത്രം മതിയാകും. അതിനാനുപാതികമായ വിവരങ്ങള്‍ കോള്‍ സെന്ററില്‍ കിട്ടിക്കൊണ്ടിരിക്കും. പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം രോഗിയെ പരിശോധിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഓരോ വിവരങ്ങളും ലൈവായി കോള്‍ സെന്ററില്‍ എത്തിക്കാന്‍ സാധിക്കുന്നു. അതിന് ആനുപാതികമായി ഏത് തരം ചികിത്സ ഏത് തൊട്ടടുത്തുള്ള ആശുപത്രിയില്‍ ലഭ്യമാക്കാമെന്ന് കോള്‍ സെന്ററില്‍ നിന്നറിയിക്കുന്നു. കോള്‍ സെന്ററിന് സംശയമുണ്ടെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സഹായം തേടാനും കഴിയും. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിയ്ക്ക് അലര്‍ട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. അതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. രോഗിയെ കൊണ്ടു വരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നു. ഈ അറിയിപ്പ് കിട്ടിയാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റേയോ വിദഗ്ധ ഡോക്ടറുടേയോ അഭാവമുണ്ടായാല്‍ എത്രയും പെട്ടന്ന് ഈ നോഡല്‍ ഓഫീസര്‍ കോള്‍ സെന്ററിനെ അറിയിക്കും. അതിനാനുപാതികമായി അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോള്‍സെന്റര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നു.

നഗര പ്രദേശങ്ങളില്‍ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമ പ്രദേശത്ത് പരാമധി 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളില്‍ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലന്‍സ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം അപകടം നടന്നതിന് തൊട്ടടുത്തുള്ള സൗകര്യമുള്ള ആശുപത്രിയുടെ വിവരവും നല്‍കുന്നതാണ്. അപകട സ്ഥലത്തെത്തിയാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രോഗിയുടെ നില വിലയിരുത്തുകയും അതനുസരിച്ച് ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുന്നു. തുടര്‍ന്ന് ആവശ്യമെങ്കില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. രോഗിയെ എറ്റവുമടുത്തുള്ള സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുന്നതാണ്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളില്‍ ഈ മാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബാക്കിയുള്ള 214 ആംബുലന്‍സുകള്‍ എത്രയുംവേഗം സജ്ജമാകുന്നതാണ്. ഒക്‌ടോബര്‍ അവസാനം മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുന്നതാണ്.

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് സമഗ്ര ട്രോമകെയര്‍ സംവിധാനമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം പകര്‍ച്ചവ്യാധികള്‍മൂലം 500ല്‍ താഴെയാണ് മരണം സംഭവിക്കുന്നത്. അതേസമയം 3000ലധികം മരണമാണ് റോപകടങ്ങിലൂടെ സംഭവിക്കുന്നത്. അപകടം നടന്ന് ഗോള്‍ഡന്‍ അവറിനുള്ളില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകും. ഇതിന്റെ ഭാഗമായാണ് ആംബുലന്‍സ് ശൃഖലയും കോള്‍ സെന്ററും സജ്ജമാക്കിയത്. ആശുപത്രികളില്‍ മികച്ച ട്രോമ സംവിധാനമാണ് ഒരുക്കി വരുന്നത്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിന് സമഗ്ര ട്രോമകെയര്‍ സംവിധാനം ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടനശേഷം കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു മോഹന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍

തിരു: ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ഈ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശ ങ്ങള്‍ ആ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍: വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.രോഗി യെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

കോഴിക്കോട് : ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണ ത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശു പത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴു വന്‍ ജീവനക്കാര്‍ക...തുട൪ന്ന് വായിക്കുക


ദേശീയ ഉപന്യാസ മത്സരത്തിൽ ഡോ സുനു അലക്സിന് സ്വർണ്ണ മെഡൽ

തിരു: നെഫ്രോളജി ഉപന്യാസ മത്സരത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർ ത്ഥിനിയ്ക്ക് സ്വർണ്ണ മെഡൽ. ഡിഎം / ഡിഎൻബി നെഫ്രോളജി വിദ്യാർത്ഥി കൾക്കായി പെരിട്ടോണിയൽ ഡയാലിസി സ് വിഷയമാക്കിയുള്ള ഉപന്യാസ മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ നെഫ്രോളജി റെസിഡന്റ് ഡോ. സുനു അലക്സ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരു: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.