Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

കായികം

കൂടുതല്‍ 

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും

13/9/2019

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരിക്കും മത്സരം. ഫിഫയുടെ സംഘാടക സമിതി യോഗത്തില്‍ തിയതി സംബന്ധിച്ച അന്തിമ തീരുമാനമായി.വേദി കളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കൊല്‍ക്കത്ത, ഭുവനേശ്വര്‍, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവയാണ് ഫിഫ സംഘം പരിശോധന നടത്തിയ വേദികള്‍. ഇതിന് പുറമെ മറ്റ് ഏതാനും നഗരങ്ങള്‍ കൂടി ഫിഫയുടെ പരി ഗണനയിലുണ്ടെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ റോമ ഖന്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവ സാന മായിരിക്കും രണ്ടാംഘട്ട പരിശോധന.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്.2017ലെ പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പും ഇന്ത്യയിലായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചട...തുട൪ന്ന് വായിക്കുക


കായികമേളയ്ക്കിടയിലെ അപകടം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരു: സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതര മായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോ ഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: കെ.കെ.വേണു, സായ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം

തിരു: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കു...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ധാരണയായി

തിരു: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണ യായി. അക്കാദമിയുടെ പ്രവര്‍ത്തനരീതിയും പ്രവേശനവും പരിശീലന മാര്‍ഗങ്ങളും തുടങ്ങി അനുബന്ധ...തുട൪ന്ന് വായിക്കുക


ഹൂൂൂപ്സ്... ബാസ്‌ക്കറ്റ് ബോളില്‍ പരിശീലനപദ്ധതി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി ബാസ്‌ക്കറ്റ് ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലനപദ്ധതി തുടങ്ങുന്നു. ആദ്യ ഘട്ടം 5 ജില്ലകളിലായി 10 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ബാസ്‌ക്കറ്റ് ബോളിനോട...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് 30 വരെ അപേക്ഷിക്കാം

തിരു: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ 2018 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് വിഭാഗ ത്തിൽ ഏറ്റവു...തുട൪ന്ന് വായിക്കുക


അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ആദ്യമായി ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നട ക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെഅഭി മാന താരങ്ങളാ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ്-2019ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി ഇ പി ജയരാജന്‍ സന്നിഹിതനായിരുന്നു. തീര ദേശങ്ങളില...തുട൪ന്ന് വായിക്കുക


കായിക മന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

തിരു: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാ വരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത് ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും

തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍...തുട൪ന്ന് വായിക്കുക


കിക്കോഫ് : പെണ്‍കുട്ടികള്‍ക്ക് 14 കേന്ദ്രങ്ങള്‍ കൂടി

തിരു: സംസ്ഥാന കായികവകുപ്പ് കായിക യുവജന കാര്യാലയം വഴി നടപ്പാ ക്കുന്ന കിക്കോഫ് ഫുട്‌ബോള്‍ പരിശീലന പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്കായി 14 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍,കോഴിക്കോട് (2 കേന്ദ്രം),മലപ്പുറം,തൃശൂര്‍ (2),എറണാകുളം, ഇടുക്കി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.