Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി ആറു വയസ്സുകാരി ദേവനന്ദ ഓർമ്മയായി ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം കൊല്ലം ജില്ലയിലെത്തി

10/9/2019

കൊല്ലം:ശുചിത്വസാഗരം പദ്ധതിയുടെ മികവ് കേട്ടറിഞ്ഞ് ലണ്ടന്‍ സംഘം ജില്ലയിലെത്തി. പ്ലാസ്റ്റ് സേവ് എന്ന ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് കൊല്ലത്ത് എത്തിയത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. കടലില്‍ നിന്ന് ശേഖ രിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഷ്രഡ്ഢിങ്ങിനുള്ള അത്യാധുനിക മെഷീനുകള്‍ ലഭ്യമാക്കുമെന്ന് ലണ്ടന്‍ സംഘം പ്രതിനിധി മാത്യൂസ് പറഞ്ഞു. അവശ്യമെങ്കില്‍ ശുചീകരണ തൊഴിലാളികളുടെകൂലിയുടെ ഒരു ഭാഗം നല്‍കാനും തയ്യാറാണ്. പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കടലിനെ മാലിന്യമുക്തമാക്കുന്ന സംരംഭം അത്യപൂര്‍വവും പ്രശംസനീയവുമാണ്. ഒക്‌ടോബര്‍-നവംബര്‍ മാസത്തില്‍ ലണ്ടന്‍ സംഘം വീണ്ടും പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മാത്യൂസ് പറഞ്ഞു. പദ്ധതിയുടെ പ്രവര്‍ത്തന രീതികളും സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും മന്ത്രി വിവരിച്ചു.

ഫിഷറീസ് വകുപ്പ്, സാഫ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, ശുചിത്വ മിഷന്‍, നെറ്റ് ഫിഷ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചിത്വ സാഗരം പദ്ധതി നടന്നു വരുന്നത്. ഇതോ ടൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടി പ്പിക്കുമെന്നും പദ്ധതി പ്രകാരം ആലപ്പാട്, മയ്യനാട്, പന്മന, നീണ്ടകര പഞ്ചായത്തുകളിലെയും കൊല്ലം കോര്‍പ്പറേഷനിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് ഷ്രെഡ്ഡിംഗ് മെഷീനില്‍ സംസ്‌ക്കരിക്കു ന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംഘം ശക്തികുളങ്ങര യിലെ പ്ലാസ്റ്റിക് സെഗ്രിഗേഷന്‍-ക്ലീനിങ് യൂണിറ്റും നീണ്ടകരയിലെ പ്ലാസ്റ്റിക് ഷ്രഡ്ഢിങ് യൂണിറ്റും സന്ദര്‍ശിച്ച്, തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. മലയാളികളായ രാജേഷ് കൃഷ്ണ, റത്തീന ഷര്‍ഷാദ് എന്നിവരും ലണ്ടന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ അനില്‍ കുമാര്‍, ഫിഷറീസ് പ്രജക്ട് ഡെപ്യൂട്ടി ഡയറക് ടര്‍ സന്തോഷ് കുമാര്‍, ഫിഷറീസ് ഡി ഡി പി.ഗീതാകുമാരി, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജി നീയര്‍ ലോട്ടസ് തുടങ്ങിയവരും സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 57 ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു പിടിച്ചതില്‍​ ലോകാരോഗ്യ സംഘടനക്ക് ആശങ്ക

ബെയ്​ജിങ്​: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 57 ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നു പിടിച്ചതില്‍​ ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചു. ചൈനക്ക്​ പുറത്ത്​ അതിവേഗം പട രുന്ന സാഹചര്യമാണ്​ നിലവിലുള്ളത്​. ലോകമെമ്പടും പടരുന്ന ആഗോള ദുരന്തമായി കൊറോണ മാറിയെന്നു...തുട൪ന്ന് വായിക്കുക


​ഗുളിക ശ്വാസനാളത്തില്‍ കുടുങ്ങി നാല് വയസുകാരന്‍ മരിച്ചു

കിള്ളിമം​ഗലം: ​ഗുളിക ശ്വാസനാളത്തില്‍ കുടുങ്ങി നാല് വയസുകാരന്‍ മരിച്ചു. ചേലക്കര അന്തിമ ഹാകാളന്‍കാവ് കടമാന്‍കോട്ടില്‍ ജാഫറിന്റേയും ഹസീനയുടേയും മകന്‍ അ​ഹമ്മദ് ഫായിസാണ് മരിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമം​ഗലത്തെ വീട്ടിലായിര...തുട൪ന്ന് വായിക്കുക


ഇടുക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം

ചെറുതോണി: ഇടുക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഇടു ക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തിയെന്നാണ് സൂചന.ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്താണ് ...തുട൪ന്ന് വായിക്കുക


ഡൽഹി കലാപo :കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി

ന്യൂഡൽഹി: കലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്‌. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. 52 കടയും മൂന്ന്‌ ഫാക്ടറിയും ആരാധനാലയങ്ങളും തീവയ്‌പിൽ നശിച്ചതായി അഗ്നിശമനവകുപ്പ്‌ അറിയിച്ചു. പള്ളികളി...തുട൪ന്ന് വായിക്കുക


ആറു വയസ്സുകാരി ദേവനന്ദ ഓർമ്മയായി

കൊല്ലം: നെടുമ്പന ഇളവൂരിലെ വീട്ടിൽനിന്നു കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ (പൊന്നു) മൃതദേഹം വീടിനു സമീപത്തെ ഇത്തിക്കരയാറിൽ വെള്ളിയാഴ്‌ച രാവിലെ ഏഴോടെ കണ്ടെത്തി. പള്ളിമൺ ആറ്റിൽ ഇളവൂർ ഭാഗത്ത്‌ വള്ളക്കടവിനു സമീപം വള്ളിപ്പടർപ്പുകൾക്കിട യിൽ കുരുങ്ങിയ നിലയ...തുട൪ന്ന് വായിക്കുക


കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തിരു : കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായ ത്ത് അംഗം സുജിത് ബേബിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യ നാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽ മത്സരിക്കു...തുട൪ന്ന് വായിക്കുക


അടുത്ത വര്‍ഷത്തോടെ വീടുകളുടെ എണ്ണം സര്‍വകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്

തിരു: ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത വര്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കള്‍ക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവര്‍, എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന കൂരകളില്‍ ജീവഭയത്തോടെ ഉറങ്ങിയ...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

തിരു:അപകടത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദ രാജന്‍ ഇന്‍ഷുറന്‍സ് തുകയായ രണ്ടു ലക്ഷം രൂപ വീതം 10 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. നോ...തുട൪ന്ന് വായിക്കുക


അനർഹമായി മുൻഗണനാകാർഡ്:ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി പിഴ ഈടാക്കി

തിരു: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയി ലാണ് മുൻഗണനാ കമ്പോളവില ഇനത്തിൽ തുക ...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിൽ 11 ഓളം ബ്രാന്റുകളിലെ വെളിച്ചെണ്ണ വില്പന നിരോധിച്ചു

കൊല്ലം : പരിശുദ്ധി പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി ചക്കിലാട്ടിയ വെളിച്ചെണ്ണ,കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ ഗോള്‍ഡ് പരിശുദ്ധമായ വെളിച്ചെണ്ണ, കൈരളി പരിശുദ്ധമായ വെളിച്ചെണ്ണ, എ1 തനിമ പ...തുട൪ന്ന് വായിക്കുക


ദേവനന്ദയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം

കൊല്ലം : വീട്ടിൽനിന്ന് കാണാതായ ദേവനന്ദയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നു രാവിലെ 10 മുതൽ അന്വേഷണം തുടങ്ങിയെങ്കിലും രാത്രി വൈകിയും സൂചന കളൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടൻ കണ്ണനല്ലൂർ സിഐ ബിമൽ കുമാ റിന്റെ നേതൃത്വത്ത...തുട൪ന്ന് വായിക്കുക


കുളമുട്ടം ആയുർവേദ ആശുപത്രി ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ കുളമുട്ടം ആയുർവേദ ആശുപത്രിയിൽ നിർമിച്ച ബഹുനില മന്ദിര ത്തിന്റെയും രണ്ട് പുതിയ ചികിത്സ വിഭാഗത്തിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ഷൈ ലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ മാത്രം 5200 പുതിയ തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചിര...തുട൪ന്ന് വായിക്കുക


എസ്എംടി റീഫ്‌ളോ സ്‌റ്റേഷന്‍ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു

തിരു: പ്രതിരോധ മേഖലയ്ക്കും എയ്‌റോ സ്‌പേസ് മേഖലയ്ക്കും വേണ്ട ഉപകരണങ്ങളുടെ നിര്‍മ്മാ ണം വേഗവും എളുപ്പവുമാക്കാന്‍ കെല്‍ട്രോണില്‍ ഒരുക്കിയ അത്യാധുനിക സംവിധാനംസര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) റീഫ്‌ളോ സ്‌റ്റേഷന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയ രാജ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം. യു ബി എസ് ഫോറത്തിന്റെ എംപ്ലോയി എൻഗേജ്മെന്റ് ഉച്ചകോടി 2020 യിൽ ഉന്നത ബഹുമതിക്ക് അർഹമായത് യു എസ് ടി ഗ്ലോബലിന്റെ...തുട൪ന്ന് വായിക്കുക


ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും കേരളം വികസിത സമൂഹങ്ങള്‍ക്കൊപ്പമെത്തും: ഗവര്‍ണര്‍

(മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നല്‍കിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ഗവര്‍ണര്‍) തിരു: ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.