Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രളയത്തിൽ സർവവും നഷ്ടപ്പെട്ട 8000 കുടുംബങ്ങൾ ഈ വർഷത്തെ ഓണമുണ്ണുന്നതു പുതിയ വീട്ടിൽ

10/9/2019

തിരു: കഴിഞ്ഞ വർഷമുണ്ടായ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട എണ്ണായിരത്തോളംകുടുംബ ങ്ങൾ ഈ വർഷത്തെ ഓണമുണ്ണുന്നത് പുതിയ വീട്ടിൽ. അപ്രതീക്ഷിതമായുണ്ടായ വൻ ദുരന്ത ത്തിൽനിന്ന് ഒരു ജനത ഇത്രവേഗം ഉയിർത്തെഴുന്നേൽക്കുന്നത് ലോകത്തിനുതന്നെ മാതൃകയാ ണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മഹാപ്രളയം വിതച്ച നാശത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ കേരളം കാണിച്ച നിശ്ചയദാർഢ്യത്തെ മുഖ്യമന്ത്രി വരച്ചുകാട്ടിയത്.

കഴിഞ്ഞ പ്രളയകാലത്തു പൂർണമായി തകർന്ന 16,088 വീടുകളിൽ 7,555 വീടുകളുടെ നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. 5355 വീടുകളുടെ നിർമാണം പുരോഗതിയിലാണ്.ഭാഗീ യമായി തകർന്ന 284557 വീടുകൾ 1557 കോടി മുടക്കി പുനർ നിർമാണ പ്രവർത്തനം നടത്താൻ കഴിഞ്ഞു. സഹകരണ സ്ഥാപനങ്ങളുടേതടക്കമുള്ള പങ്കാളിത്തത്തോടെയാണ് അതിവേഗം ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. പ്രളയം തകർത്ത കാർഷിക, ചെറുകിട വ്യവ സായ മേഖലകളിലും വലിയ ഉയിർത്തെഴുന്നേൽപ്പിനാണ് സർക്കാർ കൈത്താങ്ങായത്.

ഈ വർഷമുണ്ടായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കും ഏറെ സഹായം നൽ കാൻ സർക്കാരിനായെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമുണ്ടായ പേമാരിയിലും വെള്ള പ്പൊക്കത്തിലും ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ 54,000 പേർക്ക് അടിയന്തര സഹായമായി 10,000 രൂപ വിതരണം ചെയ്തു. ഈ ഇനത്തിൽ 54 കോടി രൂപയാണ് സഹായമായി നൽകാൻ കഴി ഞ്ഞത്. ഇതിൽത്തന്നെ ദുരിതം ഏറെയുണ്ടായ കോഴിക്കോട് 16,226 പേർക്ക് സഹായം നൽകാൻ കഴിഞ്ഞു. നിലമ്പൂരിൽ മാത്രം 1500 കുടുംബങ്ങൾക്കും സഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ക്ഷേമ പെൻഷൻ ഇനത്തിൽ 1971 കോടി രൂപ വിതരണം ചെയ്യാൻ കഴിഞ്ഞതും സർക്കാരിന്റെ വലിയ നേട്ടമാണ്. ഈ സർക്കാർ അധികാരത്തിൽവരുമ്പോൾ 1477.92 കോടി രൂപ ക്ഷേമ പെൻഷൻ കുടിശിക നൽകാനുണ്ടായിരുന്നു. അതു പൂർണമായി കൊടുത്തുതീർത്തു. കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 18,171 കോടി രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി നൽ കിയത്. ഖജനാവ് നിറഞ്ഞുകവിഞ്ഞ് ഒഴുകിയതുകൊണ്ടല്ല മറിച്ച് പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം അവരുടെ അവകാശമാണെന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തു ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പി. ജി. ഡിപ്ലോമ ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിക്കുന്നു

തിരു: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ആരംഭിക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രിന്റ്, ടിവി, ഓൺലൈൻ ഡിജിറ്റൽ മാദ്ധ്യമ സിലബസ് ഉൾക്കൊള്ളുന്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പോളിങ് ഏറ്റവും കൂടുതൽ 51-ാം ബൂത്തിൽ; ഏറ്റവും കുറവ് 135-ൽ

തിരു:വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 24 ഒക്ടോബർ അറിയാം. 62.66 ശത മാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. തപാൽ വോട്ടുകൾ ഉൾപ്പെട...തുട൪ന്ന് വായിക്കുക


വോട്ടർമാർക്ക് മധുരപലഹാരവും വൃക്ഷതൈകളും;പുത്തൻ അനുഭവമായി മാതൃകാ പോളിങ് സ്‌റ്റേഷനുകൾ

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗിനെത്തിയവർക്ക് ലഭിച്ചത് സമാനതകളില്ലാത്ത സൗകര്യങ്ങൾ. കനത്ത മഴയിലും വോട്ടിം ഗിനെത്തിയവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു മാതൃകാ പോളിംഗ് സ്റ്റേഷനുകൾ. ക്യൂ നിൽക്കാ തെ ട...തുട൪ന്ന് വായിക്കുക


ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും

തിരു: മിൽകോയുടെ ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ ഉച്ചയ്ക്ക് 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ജംഗ്ഷനിലാണ് എ. ടി.എം ആ...തുട൪ന്ന് വായിക്കുക


സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

തിരു: ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീ സർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ശാസ്തമംഗലത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി

തിരു: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നിലവിൽ പ്രവർത്തിക്കുന്ന പൂജപ്പുര യിലെ വി.റ്റി.സി കോംപ്ലക്‌സിലെ കെട്ടിടത്തിൽ നിന്നും ശാസ്തമംഗലത്തുള്ള ടി.സി 9/1023(1) നമ്പർ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. പുതിയ മേൽവിലാസം:കമ്മീഷണർ, ഭിന്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവിൽ പോളിങ് 62.66 ശതമാനം

തിരു: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിങ്. 168 ബൂത്തുകളിലായാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്...തുട൪ന്ന് വായിക്കുക


സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം

തിരു: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങ ളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ...തുട൪ന്ന് വായിക്കുക


വിവരാവകാശ കമ്മീഷനിൽ 22ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി

തിരു: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തിക കളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യു, തിരുവന ന്തപുരം) നടത്താൻ നിശ...തുട൪ന്ന് വായിക്കുക


കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേ രിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീ സർമാരെ നിയമിക്കുന്നു. പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, ...തുട൪ന്ന് വായിക്കുക


ആസൂത്രണ, സാമ്പത്തികകാര്യസെല്ലിൽ കരാർ നിയമനo

ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്,എൻ വയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ...തുട൪ന്ന് വായിക്കുക


തിരു.മെഡി.ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനി യർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തു ന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒര...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ: വോട്ടിംഗ് ഏഴിന് ആരംഭിക്കും

തിരു:വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർ പ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11...തുട൪ന്ന് വായിക്കുക


മൺപാത്ര നിർമാണ വിപണന യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ

തിരു: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കേരള ത്തിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ആധുനികവത്ക്കരണം, വിപണന സാധ്യതക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.