Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക് കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി. എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

9/9/2019

തിരു: ദുരന്ത ഭീഷണിയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറുകൾ കേരളവിക സനത്തിന് നിക്ഷേപംആകർഷിക്കുന്നതിന് ഒക്‌ടോബർനാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാരടെലിവിഷൻസംവാ ദ പരിപാടിയായ നാം മുന്നോട്ടിൽ കേരളപുനർനിർമാണത്തെക്കുറിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപംആകർഷി ക്കുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറു കൾ നിർമിക്കും. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് വീടുകൾ നിർമിക്കുന്നതുവരെ താമസി ക്കുന്നതിന് സംവിധാനം ഒരുക്കും. പകരം സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച യിൽ പങ്കെടുത്ത യു. എൻ. ഡി. പി ഷെൽട്ടർ കോഓർഡിനേറ്റർ വി. ഇന്ദു വിശദീകരിച്ചതി നെ തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി പ്രശ്‌ന ങ്ങൾ സംബന്ധിച്ച പഠനം നടക്കുകയാണ്. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളും ഈ പഠനത്തിൽ പരിഗണിക്കും.മൂന്നുമാസ ത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്ന തിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വരട്ടാർ വൃത്തിയാക്കുന്ന വേള യിൽ വലിയൊരു സംസ്‌കാരം രൂപപ്പെട്ടു. അതിനുശേഷം ജനങ്ങളുടെ വലിയ പങ്കാളിത്തം ഇക്കാര്യത്തിലുണ്ടായി. വിദേശ മലയാളികൾ, കോർപറേറ്റ് കമ്പ നികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം നദി പുനരുജ്ജീവന ത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രാ യപ്പെട്ടു. നവകേരള നിർമിതിയിൽ എല്ലാവിഭാഗങ്ങൾക്കും പ്രാമുഖ്യംനൽകും. ജീവനോപാധി, ജനശാക്തീകരണം, കൃഷി എന്നിവയ്‌ക്കെല്ലാംപ്രാധാന്യമുണ്ടാ വും. വീടുകൾ പുനർനിർമിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നൽകുന്നത്. ഇതുപയോഗിച്ച് മികച്ച വീടുകൾ നിർമിച്ചിട്ടുണ്ട്. ആദിവാസി മേഖലയിൽ ഈ തുകയിൽ ചില വർദ്ധനവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി വീടു നിർമാണത്തിന് പ്രത്യേക പരിഗണന നൽകും. പ്രീഫാബ് നിർമാണ രീതി സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യ മാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ച് മാതൃക കാട്ടും. ഇതുസംബന്ധിച്ച് ആർക്കിടെക്ടുകളും അന്താരാഷ്ട്ര ഏജൻസികളും ഉൾപ്പെടെ യുള്ളവരുമായി ചർച്ചകൾ നടത്തും. പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ നിർമാണ സാമഗ്രികൾ തയ്യാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ വീടുകൾ നിർമിക്കു ന്നവരുടെ നികുതി വർധിപ്പിക്കണമെന്ന അഭിപ്രായം ചർച്ചയിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി. വിജയരാഘവനും ഡോ.കെ.പി.കണ്ണനും മുന്നോട്ടുവച്ചു. മൂവായിരം ചതുരശ്രഅടിയുള്ള കെട്ടിടത്തിന് ഇപ്പോൾ 5000 രൂപ മാത്രമാണ് നികുതിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇ വിഷയം ആലോ ചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മലയോര മേഖലയിലെ സൂക്ഷ്മ നീർച്ചാലുകൾ അടയുന്നത് മണ്ണിടിച്ചിലിന് കാരണമാകുന്നതായി ചർച്ചയിൽ സംസാരിച്ച ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എബ്രഹാംകോശി പറഞ്ഞു. നീർച്ചാലുകൾ വീണ്ടെടുക്കുകപ്രധാനമാണെന്നും മലയോരമേഖലയിലെസൂക്ഷ്മ നീർച്ചാലുകളുടെ പുനസ്ഥാപനത്തിന് പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖ ലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറേ ണ്ടി വരും. ദുരന്തങ്ങൾ മാനസികമായി ജനങ്ങളിൽ സൃഷ്ടിച്ച ആഘാതത്തെ ക്കുറിച്ചും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറി ച്ചും സാമൂഹ്യപ്രവർത്തകയായ ഡോ. ഷിനു ശ്യാമളൻ ചർച്ചയിൽ വിശദീകരി ച്ചു. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സർക്കാർ ഗൗരവമായികാണു ന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് മാധ്യമങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമ പ്രവർത്തകൻ മനോജ് കെ.ദാസ് പറഞ്ഞു. ആപൽസമയത്ത് മാധ്യമങ്ങൾ പോസിറ്റീവായാണ് പ്രതികരിച്ചതെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോ ടൊപ്പം സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും വേണമെ ന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരള പുനർനിർമാണത്തിന് കുറുക്കുവഴികളില്ലെന്നും കൃത്യമായ രൂപരേഖ യുടെ അടിസ്ഥാനത്തിലാണ് പുനർനിർമാണം മുന്നോട്ടു പോകുന്നതെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡെപ്യൂട്ടി സ്പീക്കർ വി ശശി ആശുപത്രിയിൽ:ആരോഗ്യനില തൃപ്തികരo

തിരു: ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയെ മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്...തുട൪ന്ന് വായിക്കുക


ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പ്രദേശങ്ങ ളിൽ നവംബർ 16 രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ...തുട൪ന്ന് വായിക്കുക


രാഗാദിരോഗാന്‍ എന്ന പുസ്തക പ്രകാശനം വെള്ളിയാഴ്ച

തിരു: ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദി രോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം നവംബര്‍ 15, വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരി കേരളആയുര്‍വേദമെഡ...തുട൪ന്ന് വായിക്കുക


മാലിന്യ നിര്‍മ്മാര്‍ജനം: സേവനദാതാക്കളെ ആവശ്യമുണ്ട്

തിരു: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിന് മുന്‍കാല പ്രവൃത്തി പരിചയമുള്ള സേവനദാതാക്കളുടെ പട്ടിക തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം

തിരു: കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ അപേക്ഷിക്കാം.കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് - മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ആനിമേഷന്‍, മള്‍ട്ടിമീഡിയ എന്നീ കോഴ്‌സ...തുട൪ന്ന് വായിക്കുക


സ്വാഗതസംഘ രൂപീകരണ യോഗം

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് അനുവദിച്ച പുതിയ ബഹുനില കെട്ടിട ത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബര്‍ 18ന് വൈ കിട്ട് 3.30ന് സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് ഫെല്ലോ ഡെപ്യൂട്ടേഷൻ നിയമനം

തിരു: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തി ലെ (എസ്.സി.ഇ.ആർ.ടി) 2019-2020 പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേക്ക് ഒരു ജൂനിയർ പ്രോജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവര ങ്ങൾ ww...തുട൪ന്ന് വായിക്കുക


അയൽപക്ക സുഹൃദ് വിദ്യാലയ പദ്ധതി ഉദ്ഘാടനം 14ന്

തിരു: ശിശുദിനം ഭിന്നശേഷി സൗഹൃദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വഴുതയ്ക്കാട് കാഴ്ച പരിമിതർക്കായുള്ള വിദ്യാലയവും തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളുമായി ചേർന്ന് അയൽപക്ക സുഹൃദ് വിദ്യാലയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്താദ്യമായി നടപ്പിലാക്കുന്ന ബൃഹദ് പദ്...തുട൪ന്ന് വായിക്കുക


കെ.ശ്രീകുമാർ തിരു.നഗരസഭമേയർ

തിരു: തിരുവനന്തപുരം നഗരസഭമേയർ തെരഞ്ഞെടുപ്പിൽഎൽഡിഎഫ്‌ സ്ഥാനാർഥികെ.ശ്രീകുമാർ വിജയിച്ചു. കെ ശ്രീകുമാറിന്‌ അഭിവാദ്യമർപ്പിച്ച്‌ കൗൺസിലർമാരും കെഎംസിഎസ്‌യു പ്രവർത്ത കരുo പ്രകടനം നടത്തി. മേയർ കെ. ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനനടത്തി. കെ.ശ്രീകു...തുട൪ന്ന് വായിക്കുക


വോട്ടർ പരിശോധന പരിപാടി: 30 വരെ നീട്ടി

തിരു: തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന വോട്ടർ പരിശോധന പരിപാടി 30 വരെ നീട്ടി. 2020 ഒക്‌ടോബർ ഒന്ന് യോഗ്യതാ തിയതിയായി നിശ്ചയിച്ച് പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 16ലേക്ക് മാറ്റി. പൊതുജനങ്ങൾക്ക് ഡിസ...തുട൪ന്ന് വായിക്കുക


വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു;തിരു. മെഡി.കോളേജ് ആശുപത്രിയിൽ അവിശ്വസനീയ ശസ്ത്രക്രിയ

(ശസ്ത്രക്രിയയ്ക്കു ശേഷം വെടിയുണ്ട പുറത്തെടുത്തപ്പോൾ) തിരു: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിനെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയ യിലൂടെ മരണത്തിൽ നിന്നും രക്ഷിച്ചു. ശരീ...തുട൪ന്ന് വായിക്കുക


ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്

തിരു: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞ പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൂക്കോ മീറ്റര്‍ വിതരണം നവംബര്‍ 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിക്കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെയും നേമം-പ...തുട൪ന്ന് വായിക്കുക


അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും

തിരു:ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിത രണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ജി. സുധാ കരൻ...തുട൪ന്ന് വായിക്കുക


രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു

തിരു: സിഇടി കോളേജ് ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ടെത്തിയ നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. രതീഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂർവ്വമായ അന്വേ ഷണ...തുട൪ന്ന് വായിക്കുക


കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കമായി

തിരു: ആനാട് ഗ്രാമപഞ്ചായത്തില്‍ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.