Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

അറിയിപ്പുകള്‍

കൂടുതല്‍ 

പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

8/9/2019

തിരു: പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണ മെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തില്‍ ഈ പ്രശ്നം ഉന്നയിക്ക പ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പി.എസ്.സി. പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി.എസ്.സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പത്താം ക്ലാസിനു മുകളില്‍ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയില്‍ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം വീണ്ടും പി.എസ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഭരണ ഭാഷ മലയാളത്തിലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയുടെ ഭരണഭാഷാ പ്രഖ്യാപനത്തിനു ശേഷം ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ജില്ലാ ഓഫീസുകളിലും അനുബന്ധ ഓഫീസുകളിലും 90 ശതമാനത്തിലേറെ കാര്യങ്ങളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഡയറക്ടറേറ്റുകള്‍, കമ്മീഷണറേറ്റുകള്‍, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ മാറ്റം പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിച്ചിട്ടില്ല. ഭാഷാമാറ്റം പൂര്‍ണമാക്കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും അവബോധ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റില്‍ മലയാളത്തില്‍ കൂടി വിവരങ്ങള്‍ നല്‍കണമെന്ന തീരുമാനം മിക്കവാറും നടപ്പാക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റിലുമായി 39 വെബ്സൈറ്റുകളില്‍ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 12 കലക്ടറേറ്റുകളിലേയും 4 സര്‍വ്വകലാശാലകളിലേയും വെബ്സൈറ്റുകളും മലയാള ത്തില്‍ ലഭ്യമാണ്. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എ.ആര്‍. രാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഓണാവധിക്ക് കിണര്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

ഇടുക്കി: സാമൂഹിക സേവന രംഗത്ത് സംസ്ഥാനത്തിന്നു തന്നെ മാതൃകയായി നിന്നു പ്രവര്‍ത്തി ക്കുന്ന രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്സസ് വിദ്യാര്‍ത്ഥികള്‍ ക്ക് ഈ ഓണക്കാലത്തും വിശ്രമിക്കാന്‍ സമയമില്ല. മറ്റ് വിദ്യാര്‍ത്ഥികള്‍ഓണാവധിആഘോഷമാക്...തുട൪ന്ന് വായിക്കുക


ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

അടൂര്‍ : ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപ കുമാര്‍ എംഎല്‍എ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അടൂ രില്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

തിരു: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രിതഅവധിപ്രഖ്യാ പിച്ചു.ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷ...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷ...തുട൪ന്ന് വായിക്കുക


മരട് ഫ്ലാറ്റ് ബിൽഡേഴ്സിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം: വി.എം സുധീരൻ

നിയമവിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദി ത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ഫ്ലാറ്റ് ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിക്കുകയാണ്. വി.എം.സുധീരൻ പറഞ്ഞു. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി തങ്ങളുടെ ദുസ്വാ...തുട൪ന്ന് വായിക്കുക


രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ച...തുട൪ന്ന് വായിക്കുക


കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി

കൊല്ലം : എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി. കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസിന്റെ എൻജിനും ബോഗികളുമാണ്‌ കൊച്ചുവേളിക്കും കൊല്ലത്തിനുമിടെ മൂന്നുതവണ വേർപെട്ടത്‌.കൊച്ചുവേളിയിൽനിന്ന്‌ ശനിയാഴ്‌...തുട൪ന്ന് വായിക്കുക


ഓണത്തിരക്കിനിടയ്‌ക്കൊരു കിറ്റി കാര്യം

തിരു: ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ച കൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കു പ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറി യത് ഒരു കു...തുട൪ന്ന് വായിക്കുക


ചലച്ചിത്ര സംവിധായകൻ കെ. മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി

ഹരിപ്പാട്, നഗരിയിൽ, കോവിലകത്ത് റിട്ട: C.I.S.F AIG ആർ.ജി.തമ്പിയുടെ സഹധർമ്മിണിയും, ഹരിപ്പാട് കുമാരപുരം, വൈപ്പിൽ പരേതരായ ജി.കൃഷ്ണൻ നായരുടെയും, വിലാസിനി അമ്മയുടെ യും മകളും ചലച്ചിത്ര സംവിധായകൻ ചലച്ചിത്ര സംവിധായകൻ കെ.മധുവിന്റെ സഹോദരിയുമായ വസന്ത തമ്പി (67) ...തുട൪ന്ന് വായിക്കുക


ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിയോടസേവാസംഘംപ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ

ശാസ്താംകോട്ട : മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പകൽ രണ്ടിന്‌ തോപ്പിൽമുക്കിനു സമീപമാണ് അപകടമുണ്ടായത്. ശാസ്താംകോട്ട രാജഗിരി ...തുട൪ന്ന് വായിക്കുക


കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് കല്ലട തെങ്ങുവിള മേലതിൽ രാജുഭവനത്തിൽ രഞ്ജു (30) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കരുനാഗപ്പള്ളിയിൽ...തുട൪ന്ന് വായിക്കുക


ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ,ബൈക്ക് യാത്രിക...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ ഓട്ടോമൊബൈല്‍ ഡീലറായ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡി റീത്ത ലങ്കലിംഗത്തെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലുട...തുട൪ന്ന് വായിക്കുക


അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് :ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.