Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷിതയാത്ര കൈപുസ്തകം പ്രകാശനം ചെയ്തു മെഡിക്കൽ കോളേജിൽ 12 മണിക്കൂർ നീണ്ട സങ്കീർണ ഹൃദയ ശസ്ത്രക്രിയയിലൂടെ 42 കാരന് പുതു ജീവിതം ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

നിയമകാരൃം

കൂടുതല്‍ 

അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

30/8/2019

ന്യൂഡൽഹി:അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. അയോധ്യാഭൂമി തർക്കകേസിൽ വാദംകേൾക്കവെയാ ണ്‌ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ഒരു പള്ളി അവിടെ ഉണ്ടായിരുന്നുവെന്നോഉണ്ടെന്നോ ഉള്ള വസ്‌തുത പൂർണമായും നിഷേധിക്കാൻ സാധിക്കില്ല. പള്ളിയോ പള്ളിയുടെ രൂപത്തിലുള്ള കെട്ടിടമോ അവിടെ ഉണ്ടായിരുന്നെന്ന കാര്യത്തിൽ സംശയമില്ല. ആ പള്ളിയിൽ പ്രാർഥനനടന്നി രുന്നോ ഇല്ലയോ എന്നൊക്കെ വാദിക്കാം. എന്നാൽ, പള്ളിതന്നെ അവിടെ ഇല്ലായിരുന്നുവെന്ന്‌ പറയുന്നതിൽ അർഥമില്ല– അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അംഗമായ ജസ്റ്റിസ്‌ എസ്‌ എബോബ്‌ ഡെ നിരീക്ഷിച്ചു. അയോധ്യയിലെ കെട്ടിടം ഇസ്ലാമിക പ്രമാണങ്ങൾ അനുസരിച്ച്‌ പള്ളി അല്ലെ ന്ന്‌ രാമജന്മഭൂമി പുനരുദ്ധാരണസമിതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ മിശ്ര വാദിച്ചു. മുസ്ലിംപള്ളിപോലെയുള്ള കെട്ടിടമാണെങ്കിലും അത്‌ പള്ളി അല്ലെന്നും മിശ്രഅവ കാശപ്പെട്ടു. അപ്പോഴായിരുന്നു ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ നിരീക്ഷണം. ഹിന്ദു വിശ്വാസ പ്രകാരം ഒരിക്കൽ ക്ഷേത്രമായിരുന്ന കെട്ടിടം എന്നും ക്ഷേത്രമാണെന്നും ഇസ്ലാംവിശ്വാസപ്രകാരം പള്ളി അങ്ങനെ അല്ലെന്നുമുള്ള മിശ്രയുടെ വാദവും കോടതി എതിർത്തു. ഒരിക്കൽ പള്ളി യായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അതങ്ങനെതന്നെയായിരിക്കുമെന്ന്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അഭിപ്രായപ്പെട്ടു.

മുഗൾചക്രവർത്തി ബാബർ അതിക്രമിച്ചുകയറിയ കടന്നുകയറ്റക്കാരനാണ്‌. അത്തരക്കാരുടെഅവ കാശങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാനാകില്ല. അടിമത്തത്തിന്റെ കറുത്തദിനങ്ങളിൽ നിന്ന്‌ രാജ്യം ഏറെ മുന്നോട്ടുപോയെന്നും ഹിന്ദുമഹാസഭയ്‌ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ വാദിച്ചു. തർക്കത്തിലുള്ള കെട്ടിടം 1855ൽ പള്ളിയായിരുന്നുവെന്നതിന്‌ തെളിവില്ല. ബ്രിട്ടീഷുകാരുടെ നിർദേശപ്രകാരമാണ്‌ മുസ്ലിംവിശ്വാസികൾ അവകാശവാദം ഉന്നയി ച്ചത്‌. ആ കാലത്ത്‌ ഹിന്ദുക്കളുടെ ആരാധനാവകാശങ്ങൾക്ക്‌ കർശന നിയന്ത്രണം ഉണ്ടായിരുന്ന തായും ഹിന്ദുമഹാസഭ പറഞ്ഞു. കേസിൽ തിങ്കളാഴ്‌ചയും ഭരണഘടനാബെഞ്ച്‌ വാദംകേൾക്കൽ തുടരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍...തുട൪ന്ന് വായിക്കുക


നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ എത്രയുംവേഗംവിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതിവിധി. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുമുമ്പായിപ്രൊടെം സ്‌പ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും. സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച്‌ ഗവർണർ നൽകിയ ...തുട൪ന്ന് വായിക്കുക


മഹാരാഷ്‌ട്രയിൽ ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്‌ക്ക്‌ ക്ഷണിച്ച ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി. ഇവ പരിശോധിച്ചശേഷo വിശ്വാസവേ...തുട൪ന്ന് വായിക്കുക


ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാ നുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക


നാഷണൽ ലോക് അദാലത്ത് ഡിസംബർ 14 ന് തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും

തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക


അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാo: സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി നൽകണo: സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക


തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി

തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌ പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക


സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.