Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

വിദ്യാഭ്യാസം

കൂടുതല്‍ 

സെന്റ് തെരേസാസ് കോളേജിന് നാക് അക്രെഡിറ്റേഷനില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനം

30/8/2019

(ഫോട്ടോ ക്യാപ്ഷന്‍: നാക് അക്രെഡിറ്റേഷനില്‍ കോളേജിന് എ++ നേടിയ ആഹ്ലാദത്തില്‍ സെന്റ് തെരേസാസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളും) കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോ ളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57 സ്‌കോറോടെ എ++ ഗ്രേഡ് കരസ്ഥമാക്കി. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ++ഗ്രേഡ് ലഭിക്കുന്നസംസ്ഥാന ത്തെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും കോളേജാണ് സെന്റ് തെരേസാസ് കോളേജ്.

1999-ല്‍ നാക് അക്രെഡിറ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡ് ലഭിച്ച സെന്റ് തെരേസാസ് കോളേജ് 2006-ലെ പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012-ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സിജിപിഎയും കരസ്ഥമാക്കുകയുണ്ടായി. അന്തിമഘട്ട മൂല്യനിര്‍ണയത്തിന് നാക് സംഘം ആഗ സ്റ്റ് 5, 6 തീയതികളില്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. ഇതുവരെയുള്ള മൂല്യനിര്‍ണയങ്ങളില്‍ മികച്ച ഗ്രേഡ് നേടിയതിനുള്ള അംഗീകാരമായി കോളേജിന് ഇപ്പോള്‍ ലഭിച്ച അക്രെഡിറ്റേഷന്റെ കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്തി.

മഹത്തായ ഈ നേട്ടം കൈവരിക്കുന്നതിന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള നാക് കോര്‍ഡിനേറ്റര്‍ ഡോ. ലത നായര്‍ ആര്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ഉഷ നായര്‍, ഡോ. നിര്‍മല പത്മനാഭന്‍, ഡോ. ബീന ജോബ്, ഡോ. കല എം.എസ്, ഡോ. അല്‍ഫോണ്‍സ വിജയ, സിസ്റ്റര്‍ സുചിത എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിക്ക് സെന്റ് തെരേസാസ് കോളേജ് പ്രസിഡന്റ് റവ. ഡോ. സിസ്റ്റര്‍ ക്രിസ്, പ്രോവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജറുമായ റവ. സിസ്റ്റര്‍ ക്രിസ്റ്റബെല്‍, ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത എന്നിവര്‍ പൂര്‍ണ പിന്തുണ നല്‍കി.

സെന്റ് തെരേസാസ് കോളേജിനെ സംബന്ധിച്ചിടത്തോളം നാലാംഘട്ടത്തില്‍ രാജ്യത്ത് തന്നെ എ++ ഗ്രേഡ് ലഭിക്കുന്ന രണ്ടാമത്തെ കോളേജാവുക എന്നത് വലിയ നേട്ടം തന്നെയാണെന്ന് പ്രിന്‍സി പ്പല്‍ ഡോ.സജിമോള്‍ അഗസ്റ്റിന്‍ പറഞ്ഞു. കോളേജിലെ അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കോളേജിന് കഴി ഞ്ഞത്. സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ തെളിവാണ് ഈ നേട്ടം. ഒരു വനിത സര്‍വകലാശാല എന്നതിലേക്കുള്ള സെന്റ് തെരേസാസ് കോളേജിന്റെ ആദ്യ ചുവടുവെപ്പാണ് ഈ നേട്ടമെന്നുംഡോ. സജിമോള്‍ പറഞ്ഞു. പഠന നിലവാരം ഉയര്‍ത്തുന്നതിന് കോളേജിലെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ഘടകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോളേജിന്റെ നേട്ടം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത പറഞ്ഞു. മാനേജ്‌മെന്റിന്റെ പൂര്‍ണ സഹകരണവുംഅധ്യാപകരുടെയും അനധ്യാപകരുടെയുംപ്രതി ബദ്ധതയോടെയുള്ള പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ കോളേജിനെ പ്രാപ്തമാക്കി യത്. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.സജിമോള്‍ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണെന്നും സിസ്റ്റര്‍ വിനീത പറഞ്ഞു.

1925-ല്‍ വെറും 41 വിദ്യാര്‍ഥികളുമായി സ്ഥാപിതമായ സെന്റ് തെരേസാസ് കോളേജില്‍ ഇന്ന് 3500-ലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 2014-ല്‍ സ്വയംഭരണ പദവി ലഭിച്ച കോളേജിന് വിവിധ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

തിരു: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ല...തുട൪ന്ന് വായിക്കുക


4 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല: പുതിയ 31 എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍

തിരു: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്സുകളിലായി 31 പുതിയ പാഠ്യപദ്ധതി കള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി,കോയമ്പത്തൂര്‍,ബംഗളുരുകാംപസു കളിലായി ഈ പുതിയ കോഴ്സുകള്‍ ആരംഭിക്കുo. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്സു കള്‍ക്കായി ന...തുട൪ന്ന് വായിക്കുക


ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡി. കോളേജിൽ ബൈപ്പാസ് സർജറി നടത്തി: സംസ്ഥാനത്ത് ആദ്യ സംഭവമെന്ന് ഡോക്ടർമാർ

തിരു: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡിക്കൽ കോളേജ് ആശുപത്രി യിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടിക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ.സി.രാജ്കുമാര്‍

തിരു: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ.സി.രാജ്കുമാര്‍ പറഞ്ഞു. അന്താ രാഷ്ട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനംഇതിനാ വശ്യ...തുട൪ന്ന് വായിക്കുക


ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്) ഓണ്‍ലൈന്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്)നടത്തുന്ന ഓണ്‍ ലൈന്‍ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ബി.ടെക്,ബി.ആര്‍ക്, ബി.ഡിസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ചെന്നൈ സെന്ററുകളില്‍ 2020 ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴി...തുട൪ന്ന് വായിക്കുക


തൊഴില്‍ പ്രാവീണ്യത്തിലൂടെ കേരളത്തിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ടിസിഎസ് ഇയോണ്‍

(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും അസാപുമായുള്ള പങ്കാളിത്തത്തിലൂടെ സംസ്ഥാനത്തെ 100 ലധികം എന്‍ജിനീയറിംഗ്, പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള്‍ ലഭ്യമാകും) തിരു: പ്രമുഖ ആഗോള ഐടി സര്‍വീസസ് ക...തുട൪ന്ന് വായിക്കുക


കെ.എ.എസ് പരീക്ഷയ്ക്കുള്ള പുസ്തകങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.എ.എസ് പരീക്ഷാ സിലബസ് പ്രകാരമുള്ള മികച്ച പുസ്തകങ്ങള്‍ വില്‍പ്പനശാലകളില്‍ ലഭ്യമാണ്. ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കേരളത്തി ന്റെ സാംസ്‌കാരിക ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം, മലയാള ഭാഷാ പ്...തുട൪ന്ന് വായിക്കുക


കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

കണ്ണൂർ : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹ മാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട്

തിരു:കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉച്ചയ്ക്ക് 2.30 തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.കെ. മുരളി എം.എൽ...തുട൪ന്ന് വായിക്കുക


അമൃത ഹട്ട് ലാബ്സിന്‍റെ റോബോഫസ് 2020 ജനുവരിയില്‍

തിരു: അമൃത വിശ്വവിദ്യാപീഠത്തിന്‍റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനി റ്റേറിയന്‍ ടെക്നോളജി ലാബ്സിന്‍റെ (ഹട്ട് ലാബ്സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനു വരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍പഠിക്കുന്നവിദ്യാര്‍...തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരു: അമൃത വിശ്വവിദ്യാപീഠത്തില്‍ 2019 ഡിസംബറില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ലേ കൗണ്‍ സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

തിരു: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാ ഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്. അമൃ...തുട൪ന്ന് വായിക്കുക


സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേള; അനാമികയ്ക്ക് ഒന്നാം സ്ഥാനം

പത്തനംതിട്ട : കുന്നംകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തിപരിചയമേളയില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി. അനാമിക ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഫുഡ് പ്രസന്റേഷന്‍ വിഭാഗത്തില്‍ ചെ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവം ബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീക രിക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.