Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ് ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

ആരോഗ്യം

കൂടുതല്‍ 

അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

27/8/2019

പത്തനംതിട്ട: അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമ്പൂര്‍ണ പാലിയേറ്റീവ് പരിചരണ ജില്ല വിഷന്‍ 2020 ക്യാമ്പയിന്‍ ഉദ്ഘാടനം പത്തനം തിട്ടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് അപകടങ്ങളില്‍ നൂറുകണക്കിനു പേരാണ് മരണപ്പെടുന്നത്. ഇതിനു പരിഹാരമായി യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനാണ് ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുന്നത്.

ആംബുലന്‍സിലെ ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. അപകടം നടന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തുന്ന ട്രോമാ കെയര്‍ ആംബുലന്‍സ് പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നല്‍കി അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളും ഹൈടെക് സ്ഥാപനങ്ങളായി മാറും. കാന്‍സറിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കു കയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ ചികിത്സ തുടങ്ങി. എല്ലാ പ്രധാന ആശു പത്രികളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ തുടങ്ങും. എല്ലാ ജില്ലാ ആശുപത്രികളിലും കീമോചികിത്സ തുടങ്ങും. കൊച്ചിയില്‍ ആര്‍സിസി മാതൃകയില്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യമേഖലയില്‍ സമൂല മാറ്റങ്ങള്‍ വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്.

സംസ്ഥാനത്തെ ആശുപത്രികളെ രോഗീ സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നടപടി സര്‍ ക്കാര്‍ സ്വീകരിച്ചു വരുകയാണ്. ആരോഗ്യരംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കി ലും നിപ്പ പോലുള്ള രോഗങ്ങളെ അതിജീവിക്കാന്‍ നമുക്ക് സാധിച്ചു. ഇതിന്റെ ഭാഗമായി രാജ്യാ ന്തര അംഗീകാരം കേരളത്തിന് ലഭിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃ, ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നാഷണല്‍ ഹെല്‍ ത്ത് മിഷന്‍, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ഏകോപനത്തിലൂടെആരോ ഗ്യരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പാലിയേറ്റീവ് പരിചരണ രംഗത്തെ പ്രവര്‍ത്തനം സംസ്ഥാനത്തിന് തന്നെ മാതൃകയാ ണെന്നും മന്ത്രി പറഞ്ഞു.

വിഷന്‍ 2020 സമ്പൂര്‍ണ സാന്ത്വന പരിചരണ പ്രഖ്യാപനവും പരിശീലനം പൂര്‍ത്തിയാക്കിയ സന്നദ്ധ വോളന്റിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ കിടപ്പ് രോഗികളുടെ ലിസ്റ്റും വാര്‍ഡ് തല വോളന്റിയേഴ്‌സ് ലിസ്റ്റും പിആര്‍പിസി ചെയര്‍മാന്‍ പി.എസ്. മോഹനന്‍ മന്ത്രിക്ക് നല്‍കി. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ രാജു ഏബ്രഹാം എംഎല്‍എ, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. അനന്തഗോപന്‍, പിആര്‍പിസി സെക്രട്ടറി ശ്യാംലാല്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രതിനിധികളായ പി.ബി. ഹര്‍ഷകുമാര്‍, അഡ്വ.എസ്. മനോജ്, കൊടുമണ്‍ ജനനി ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, കോഴഞ്ചേരി തണല്‍ പാലിയേറ്റീവ് കെയര്‍ പ്രതിനിധി ആര്‍. അജയകുമാര്‍, പന്തളം ഇ.കെ. നായനാര്‍ പാലിയേറ്റീവ് കെയര്‍ പ്രതിനിധി വി.പി. രാജശേഖരന്‍ നായര്‍, റാന്നി മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ പ്രതിനിധി പി.ആര്‍ പ്രസാദ്, തിരുവല്ല പി. കൃഷ്ണപിള്ള ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി പ്രൊഫ. എ.കെ. ശ്രീകുമാര്‍, കോന്നി ഇംഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി കെ.എസ്. ശശികുമാര്‍, ഇരവിപേരൂര്‍ കാരുണ്യ ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രതിനിധി ജിജി മാത്യു, മല്ലപ്പള്ളി എകെജി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രതിനിധി ബിനു വര്‍ഗീസ്, പത്തനംതിട്ട എകെജി ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രതിനിധി എം.വി. സഞ്ചു, പെരുനാട് സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രതിനിധി കെ.ബിനു, ജില്ലാ പാലിയേറ്റീവ് പരിശീലകരായ ഡോ.പി. ശശി, ഡോ. ശരത് തോമസ് റോയി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, ആശാ വര്‍ക്കേഴ്‌സ് സെക്രട്ടറി പ്രഭാവതി തുടങ്ങിയവര്‍ പങ്കെടുത്തു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്: കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവു മായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

തിരുവനന്തപുരം: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം വിലയിരുത്തി.സമ്മേള...തുട൪ന്ന് വായിക്കുക


വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മരുന്ന് സംഭരണശാലകളിലു...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

തിരു: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോ...തുട൪ന്ന് വായിക്കുക


ഒമാനി സ്ത്രീയുടെ ഇടുപ്പെല്ലിലെ കടുത്ത വേദന നൂതന പ്രക്രിയയിലൂടെ സുഖപ്പെടുത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു ശസ്ത്രക്രിയയ്ക്കിടെ) കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ ഗവ.ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി.ആശു പത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തന ത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോ...തുട൪ന്ന് വായിക്കുക


റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കു ന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ട്രോമാക്‌സ് 2019 ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡില...തുട൪ന്ന് വായിക്കുക


സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

(ചിത്രം: സിഡിസിയില്‍ നടന്ന സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാ ടനച്ചടങ്ങ്) തിരു: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധി ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമു...തുട൪ന്ന് വായിക്കുക


തിരുവന്തപുരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കുന്നു

തിരു: ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ട് അപ് മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്ത പുരം ശാഖയുടെ സാങ്കേതിക സഹായത്തോടെ തിരുവനന്തപുരം നഗരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കാന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി കുഞ്ഞുങ്ങ ള...തുട൪ന്ന് വായിക്കുക


ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

കൊച്ചി: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗ സിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആലപ്പുഴ: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാ ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സ യ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ക്യാന്‍സര്‍ സെന്റര്‍ ഈ മാസ...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി. ഡി.എസ്.-സി.എ.എസ്. സോഫ്റ്റു...തുട൪ന്ന് വായിക്കുക


എലിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ വി.മീനാക്ഷി

തിരു: പ്രളയാനന്തരം എലിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ വി.മീനാക്ഷി അറിയിച്ചു. പ്രളയജലം ഇറങ്ങിക്കഴിഞ്ഞ് വീടുവൃത്തിയാക്കുമ്പോഴും കെട്ടിക്കി ടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടാകുമ്പോഴും മുൻകരുത ലെടുക്ക...തുട൪ന്ന് വായിക്കുക


ഭക്ഷ്യ പരിശോധന: 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു:5,72,500 രൂപ പിഴ ഈടാക്കി. 563 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരു: ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സം സ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്...തുട൪ന്ന് വായിക്കുക


കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും:2021 ഓടെ മെഡിക്കല്‍ പ്രവേശനo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രി കെട്ടിടത്തിന്റെ 90 ശതമാനം നിര്‍ മാണ പ്രവര്‍ത്തനങ്ങളും അക്കാഡമിക് ബ്ലോക്കിന്റെ 80 ശതമാനംപ്രവര്‍ത്തനങ്ങളുംപൂര്‍ത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.