Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: മന്ത്രി ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി ഇന്റലിജന്റ്‌സ്,എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒത്തൊരുമിച്ചു പ്രവർത്തിക്കണം : നാഗാലാ‌ൻഡ് ഗവർണർ

ആരോഗ്യം

കൂടുതല്‍ 

കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും:2021 ഓടെ മെഡിക്കല്‍ പ്രവേശനo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

27/8/2019

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രി കെട്ടിടത്തിന്റെ 90 ശതമാനം നിര്‍ മാണ പ്രവര്‍ത്തനങ്ങളും അക്കാഡമിക് ബ്ലോക്കിന്റെ 80 ശതമാനംപ്രവര്‍ത്തനങ്ങളുംപൂര്‍ത്തിയാക്കി യിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. 2021 ഓടെ എം.സി.ഐ. അംഗീകാരത്തോടെ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ക്ക് പ്രവേശനം നേടാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിളിച്ചു കൂട്ടിയ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നാളിതുവരെ 109.31 കോടിരൂപയാണ് നല്‍കിയിട്ടു ള്ളത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ബില്ല് നല്‍കുന്ന മുറയ്ക്ക് കാലതാമസം കൂടാതെ തുക അനുവദിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി സമുച്ചയത്തിന്റെ 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 85 ശതമാനം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംങ്ങ് ജോലികളും നടന്നുകഴിഞ്ഞു. ഇതോടൊപ്പം ആരംഭിച്ച അക്കാഡമിക്ക് ബ്ലോക്കിന്റെ തുടര്‍ നിര്‍മ്മാ ണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കംചെയ്യുകഎന്നതാ യിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലും പാറനീക്കം ചെയ്യുന്നതിനെപ്പറ്റിയുംയോഗംചര്‍ച്ചചെയ്തു.

രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിന് 371.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടിരൂപ നിര്‍മ്മാണപ്രവര്‍ത്തി കള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, അധ്യാ പക അനധ്യാപക ജീവനക്കാരുടെ ക്വോര്‍ട്ടേഴ്‌സ്, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് മുതലായവ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.99 കോടി രൂപ കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയി ട്ടുണ്ട്. വട്ടമണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന്റെ നിര്‍മ്മാണം നവംബര്‍ മാസ ത്തോടെ പൂര്‍ത്തിയാക്കുന്നതാണ്. എം.സി.ഐ.യുടെ അംഗീകാരത്തോടെ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം പൂര്‍ത്തികരിക്കേണ്ടതു ണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആന്റോ ആന്റണി എം.പി.,എം.എല്‍.എ.മാരായ രാജുഎബ്രഹാം,വീണ ജോര്‍ജ്, കളക്ടര്‍പി.ബി. നൂഹ്, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യകേരളത്തില്‍ ഒഴിവ്

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മ സിസ്‌റ്‌റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയ മനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.എ/...തുട൪ന്ന് വായിക്കുക


ആർ.സി.സിയിൽ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ്

തിരു: റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 26ന് വൈകിട്ട് നാല് മണിയാണ് അപേക്ഷ കൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in വെബ്‌സൈ...തുട൪ന്ന് വായിക്കുക


മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം: ആദ്യ സംരംഭം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രി ക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സം സ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,...തുട൪ന്ന് വായിക്കുക


മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി 2020 ജനുവരി 19 ഞായറാഴ്ച തമ്പാനൂർ എസ്പി ഗ്രാൻഡ് ഡെയ്സിൽ

തിരു: മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പി ക്കുന്നു.വൈഭാവെ ട്രസ്റ്റ്, തിരു. മെഡിക്കൽ കോളേജ് സൈക്യാടി വിഭാഗത്തിലെ ഹോളിസ്റ്റിക് ആൻറ് സൈക്കോ സൊമാറ്റിക് ക്ലിനിക്ക്, മൈൻഡ് ഫുൾ ഇന്ത്യ ഇനിഷ്യേറ്റീവ് തൃശൂർ, തിരു. മൈൻഡ് പോർ...തുട൪ന്ന് വായിക്കുക


ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.