Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

സിനിമ

കൂടുതല്‍ 

ബേബി വോന്റ് യു ടെല്‍ മി റിലീസിന് മുമ്പേ സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടിയെത്തി

26/8/2019

ഓഗസ്റ്റ് 30 ന് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസും കൂട്ടരും എത്തുന്നതിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍ന്ന് ആലപിച്ച പ്രണയ ഗാനം ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഴിയോരം കാണാനിറം...ചെവിയോരം നിന്‍ കാല്‍ സ്വരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്‌സ് വിനായക് ശശികുമാറാണ്.

പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ പ്രണയ ഗാനം നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഓസ്ട്രിയയിലെ പ്രകൃതി മനോഹാരിതയില്‍ ചിത്രീകരിച്ച ഗാന രംഗങ്ങള്‍ ചിത്രത്തിന് കൂടുതല്‍ പകിട്ടേകുമെന്നില്‍ സംശയമില്ല.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഓഗസ്റ്റ് 30 ന് എത്തുമ്പോള്‍ പ്രഭാസിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ചരിത്രം കുറിക്കാനുള്ള പ്രഭാസിന്റെ ഈ വരവില്‍ കേരളം ഉള്‍പ്പെടെയുള്ള തീയറ്ററുകളില്‍ നിറഞ്ഞ കൈയടിയുണ്ടാകുമെന്നതില്‍ സംശയമില്ല. നായിക ശ്രദ്ധ കപൂറും പ്രഭാസും തമ്മിലുള്ള പ്രണയ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാ സംവി ധായകന്‍. ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുംനിര്‍വഹിക്കുന്നു.വിഷ്വല്‍ എഫക്ട: ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്ര ത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്ര ത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെ യ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിട്ടത്. സ്...തുട൪ന്ന് വായിക്കുക


സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്.ചിത്രം റിലീസ് ച...തുട൪ന്ന് വായിക്കുക


എന്റെ കഥ നിന്റേയും: രഹനാസിന്റെ ജീവിതം: നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങി

തിരു: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരി ക്കുകയും ചെയ്ത റഹനാസിന്റെജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച My Story is Your Story (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമ...തുട൪ന്ന് വായിക്കുക


ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആ...തുട൪ന്ന് വായിക്കുക


സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട്...തുട൪ന്ന് വായിക്കുക


തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം

ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്ര...തുട൪ന്ന് വായിക്കുക


വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്റ...തുട൪ന്ന് വായിക്കുക


പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാ ണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാഒരുസുവർ ണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽടാഗ് ചെയ്യൂ. വിജയികൾ...തുട൪ന്ന് വായിക്കുക


ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍ മാത്രം.തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസ് വരുമ്പോള്‍ ഏറെ പ്രതീക്ഷയി...തുട൪ന്ന് വായിക്കുക


പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാന ത്തി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.