Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസിക്ഷേമത്തിൽ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി

25/8/2019

എറണാകുളം: പ്രവാസിക്ഷേമകാര്യങ്ങളിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ള തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷൻ കൊമേഴ്സ്യൽ ബിൽഡിങ്ങിൽ നോർക്ക റൂട്സിന്റെ പുതിയ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ കേരളത്തിന്റെ കരുത്താണ് അവർക്ക് സഹാ യകമാകുന്ന മാതൃകാപ്രവർത്തനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസി ക്ഷേമത്തി നായി പല പദ്ധതികളും നടത്തുന്നതോടൊപ്പം പുതിയവ ആവിഷ്‌കരിക്കാനും സർക്കാർ ആലോ ചിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്തണം. അതിനാണ് സർക്കാർ നോർക്കയിലൂടെ ശ്രമി ക്കുന്നത്. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാനുള്ള വിപുലമായ സൗക ര്യമാണ് നോർക്ക മിസ്ഡ് കോൾ പദ്ധതി. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള നിര വധി പ്രവാസികളുണ്ട്. അവർക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നോർക്ക ബിസിനസ് ഫെ സിലിറ്റീസ് സെന്റർ പ്രവർത്തിക്കുന്നത്. നിസ്സാര കേസുകളിൽപെട്ട് വിദേശ ജയിലുകളിൽ കഴി യുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പ്രവർത്തിച്ചുവരുന്നു. ഇത്തരം കേസുകളിൽ പെട്ടവർക്ക് നിയമസഹായം നൽകാനും നോർക്കയിലൂടെ സർക്കാർ ശ്രമിക്കുന്നുണ്ട്. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവർ ക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വർഷം 25 കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു. മടങ്ങിവരുന്ന പ്രവാസികളെ ചെറുകിട സംരംഭകരാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളാ ക്കുന്നതിന് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് മടങ്ങിയെത്തുന്നവർക്ക് വീട്ടിലേക്കോ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ആംബുലൻസ് സേവനം നൽകിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റു ഗാർഹിക ജോലിക്കാരായി പോകാനുദ്ദേശിക്കുന്നവർ നോർക്കയുടെ സേവനം പ്രയോജനപ്പെടു ത്തിയാൽ തട്ടിപ്പുകളിൽനിന്ന് രക്ഷ നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെതർലാൻഡ്സിലെ നിരവധി ഒഴിവുകളിൽ നഴ്സുമാരെ നിയമിക്കാൻ നെതർലാൻഡ്സ് സർക്കാരുമായി തുടർ ചർച്ചകൾ നടത്താൻ നോർക്കയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പ്രവാസി മലയാളികളെ നാടിന്റെ വികസനത്തിൽ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭ യുടെ രണ്ടാം സമ്മേളനം 2020 ജനുവരിയിൽ നടക്കും. ഇതേ ലക്ഷ്യത്തോടെ സംസ്ഥാനത്ത് എൻആർഐ നിക്ഷേപ കമ്പനി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. മാവേലിക്കര യിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുമുള്ളപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നുംഅദ്ദേഹംപറഞ്ഞു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കെഎംആർഎല്ലിന്റെ ഇടപ്പ ള്ളി സ്റ്റേഷനിൽ ആരംഭിക്കുന്ന പ്രവാസി സംരംഭത്തിനുള്ള ലെറ്റർ ഓഫ് അവാർഡ് പ്രവാസി സംരംഭകനായ തയ്യിൽ ഹബീബീന് മുഖ്യമന്ത്രി നൽകി. നിർമാണ പ്രവർത്തനങ്ങൾ നിർവ്വഹിച്ച കിഡ്കോയ്ക്കും ഉപഹാരം നൽകി. ഹൈബി ഈഡൻ എം പി അധ്യക്ഷത വഹിച്ചു. മുൻ എം പി പി.രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.റ്റി.കുഞ്ഞുമുഹമ്മദ്,ജിസി ഡിഎ ചെയർമാൻ വി.സലീം, കെഎംആർഎൽ പ്രോജക്ട് ഡയറക്ടർ തിരുമാൻ അർജുനൻ, നോർ ക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ആഫീസർകെ.ഹരി കൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ

ഇടുക്കി: കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്ര ത്...തുട൪ന്ന് വായിക്കുക


2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ

ബംഗളൂരു : 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഈ വലിയ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഈ ബഹിരാ കാശ ദൗത്യമെന്നും ചെയര്...തുട൪ന്ന് വായിക്കുക


അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം

അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌

തിരു:സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപ തെരഞ്ഞെടുപ്പ്‌. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണൽ 24ന...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട വകുപ്പുകളോടുംഏജൻസി കളോടും നിർദേശിച്ചു. കേരളത്തിന്റെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം ചർച...തുട൪ന്ന് വായിക്കുക


കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും

തിരു: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും. അന്തിമതീരുമാനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്‌തു. സംസ്ഥാന സർക്കാരിന് ...തുട൪ന്ന് വായിക്കുക


തിരു,‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ഡല്‍ഹി : തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹി യില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായി രുന്നു. എന്നാൽ യാത്രക്കാർക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് ച...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

മെല്‍ബണ്‍:-ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരി ക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.തിരുവനന്തപുരം രാജീവ് ഗാന്ധ...തുട൪ന്ന് വായിക്കുക


കോർപ്പറേറ്റുകൾക്ക് ഇളവ്: വി എം സുധീരന്റെ പ്രതികരണം

തിരു: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിന് യാഥാർഥ്യ ബോധത്തോടെ പരിഹാരം ഉണ്ടാക്കുന്നതിനു പകരം ഒടുവിലത്തേത് ഉൾപ്പെടെ വൻ ഇളവുകൾ കോർപ്പറേറ്റുകൾക്ക് നൽകി അവരെ കയ്യയച്ച് സഹായിക്കാനാണ് കേന്ദ്ര സർക്കാർ തത്രപ്പെടുന്നത്.വി എം സുധീരൻ പ്രതികരി ച്...തുട൪ന്ന് വായിക്കുക


നിയമസഭാസമിതി 24ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനം തിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നുംലഭി...തുട൪ന്ന് വായിക്കുക


കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം

കോഴിക്കോട് : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തി ന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്...തുട൪ന്ന് വായിക്കുക


സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കാസർകോഡ് : വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വിക...തുട൪ന്ന് വായിക്കുക


പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരു: പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതി നുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനു ഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നട പടി. കേരളത്തെ നടുക്...തുട൪ന്ന് വായിക്കുക


മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരു: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകര മായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽ ക്കണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo

തിരു; തലസ്ഥാനത്ത് വനിതാ ഡോക്ടറെ കടന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതി കളെ പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു . സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി കളെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.