Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

അറിയിപ്പുകള്‍

കൂടുതല്‍ 

ശബ്ദ മലിനീകരണം ചെറുക്കാനുള്ള കരട് രൂപരേഖയായി

25/8/2019

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ച് സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളേയുംകുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ഗ്ലോബല്‍ സേഫ് സൗണ്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ശബ്ദമലിനീകരണം ചെറക്കുന്നതിനുള്ള കരട് രൂപരേഖയായി. കര്‍ശന നിമയമത്തി ലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും ശബ്ദമലിനീകരണം വലിയ അളവുവരെ ചെറുക്കാനാകുമെന്ന് ഗ്ലോബല്‍ സേഫ് സൗണ്ട് പാര്‍ലമെന്റ് കണ്ടെത്തി.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉച്ചഭാഷിണി,ഉത്സവങ്ങള്‍,ട്രാഫിക്,നിര്‍മ്മാണങ്ങള്‍, വ്യാവസായിക കേന്ദ്രങ്ങള്‍,ഇലക്‌ട്രോണിക് എന്നിവ ഇന്ത്യയില്‍ ശബ്ദമലിനീകരണത്തിന് കാരണ മായ പ്രത്യേക ശബ്ദ സ്രോതസുകളാണ്. സേഫ് സൗണ്ട് പാര്‍ലമെന്റ് ഈ വിഷയങ്ങള്‍ വിശമായി ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു.

പൊതുജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക, നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌ക്കരിക്കു കയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണ്. ശബ്ദ മലിനീകരണവു മായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും 2000ലെ മലിനീകരണ നിയന്ത്രണ നിയമത്തില്‍ കൊണ്ടു വരണം. ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തത വരുത്തി പാര്‍ലമെന്റില്‍ പാസാക്കിയെടുക്കണം. നിയമ ലംഘനങ്ങള്‍ക്ക് തടവ് പോലുള്ള ശിക്ഷാനടപടി അനിവാര്യമാണ്. ശബ്ദരഹിതമായ സംസ്‌കാരം വളര്‍ത്തിയെടുക്കാനും അവബോധം നല്‍കാനും സര്‍ക്കാരില്‍ നിന്നുള്ള ശ്രമം ഉണ്ടാകണം.

ഓരോ നഗരത്തിലും പട്ടണത്തിലും ഒരു ശബ്ദ നിയന്ത്രണ കൗണ്‍സില്‍ രൂപീകരിക്കണം. പൊതു സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള എല്ലാ അഭ്യര്‍ത്ഥനകളും ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കണം. ഒരു ലക്ഷവും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുമുള്ള ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളും ശബ്ദ മലിനീകരണ മാപ്പിംഗ് തയ്യാറാക്കണം. മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് പോലുള്ളവയില്‍ നിയമനിര്‍മ്മാണം നടത്തണം. ഹോണുകള്‍ കര്‍ശന മായി നിയന്ത്രിക്കണം. നഗരങ്ങളിലെ സെന്‍സിറ്റീവ് ഏരിയകളില്‍ അനാവശ്യമായഹോണടികള്‍ തടയണം. 75 ഡിബിയില്‍ കൂടുതല്‍ ശബ്ദമുള്ള ഹോണുകളുടെ ഉല്‍പാദനവുംവില്‍പ്പനയുംനിരോ ധിക്കാന്‍ ശുപാര്‍ശ ചെയ്തു. അനാവശ്യ ഹോണടികള്‍ക്ക് പിഴ ഈടാക്കണം. ഉത്സവങ്ങള്‍, പൊതു പരിപാടികള്‍ എന്നിവയില്‍ ഉച്ചഭാഷിണിയും പടക്കം പൊട്ടിക്കുന്നതിനും കര്‍ശന നിയന്ത്രണം ആവശ്യമാണ്. 10 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കണം. സ്വകാര്യ വാഹനങ്ങളിലെ ലൗഡ് സ്പീക്കര്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രം അനുവദിക്കണം. ഇതോടൊപ്പം സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നതിനുള്ള കരട് നിര്‍ദേ ശങ്ങളും ചര്‍ച്ച ചെയ്തു. ഈ കരട് നിര്‍ദേശങ്ങള്‍ പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ അവാര്‍ ഡ് ജേതാവ് ഡോ. മോഹന്‍ കാമേശ്വരന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് ഇന്ത്യയ്ക്ക് സ്വാംശീ കരിക്കാന്‍ പറ്റിയ ഒരു മാര്‍ഗരേഖ തയ്യാറാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ശബ്ദ മലിനീകരണം ചെറുക്കാനുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തുചെയ്യാന്‍കഴി യുമെന്ന് ആലോചിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. നിയമപാലകരെ സുരക്ഷി ത ശബ്ദത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തും. വാഹനങ്ങളുടെവേഗതയ്‌ക്കൊപ്പംഅമിത ഹോണടിക്കുന്നത് കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഡി.ജി.പി.വ്യക്തമാക്കി. സുരക്ഷിത ശബ്ദം ഉറപ്പാക്കാനുള്ള പ്രതിജ്ഞ ഡി.ജി.പി.ചൊല്ലിക്കൊടുത്തു.

സുരക്ഷിത ശബ്ദം എങ്ങനെ സാധ്യമാക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല, മുന്‍ ഐ.എം.എ. പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍, ഐ.എം.എ. നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ആര്‍.വി. അശോകന്‍, ഐ. എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍, സെക്രട്ടറി ഡോ. എന്‍.സുല്‍ഫി, ഡോ. സി.ജോണ്‍പണിക്കര്‍, ഡോ.ശ്രീജിത്ത് എന്‍.കുമാര്‍,ഡോ.ജി.എസ്.വിജയ കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ

ഇടുക്കി: കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്ര ത്...തുട൪ന്ന് വായിക്കുക


2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ

ബംഗളൂരു : 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഈ വലിയ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഈ ബഹിരാ കാശ ദൗത്യമെന്നും ചെയര്...തുട൪ന്ന് വായിക്കുക


അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം

അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌

തിരു:സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപ തെരഞ്ഞെടുപ്പ്‌. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണൽ 24ന...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട വകുപ്പുകളോടുംഏജൻസി കളോടും നിർദേശിച്ചു. കേരളത്തിന്റെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം ചർച...തുട൪ന്ന് വായിക്കുക


കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും

തിരു: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും. അന്തിമതീരുമാനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്‌തു. സംസ്ഥാന സർക്കാരിന് ...തുട൪ന്ന് വായിക്കുക


തിരു,‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ഡല്‍ഹി : തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹി യില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായി രുന്നു. എന്നാൽ യാത്രക്കാർക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് ച...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

മെല്‍ബണ്‍:-ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരി ക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.തിരുവനന്തപുരം രാജീവ് ഗാന്ധ...തുട൪ന്ന് വായിക്കുക


കോർപ്പറേറ്റുകൾക്ക് ഇളവ്: വി എം സുധീരന്റെ പ്രതികരണം

തിരു: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിന് യാഥാർഥ്യ ബോധത്തോടെ പരിഹാരം ഉണ്ടാക്കുന്നതിനു പകരം ഒടുവിലത്തേത് ഉൾപ്പെടെ വൻ ഇളവുകൾ കോർപ്പറേറ്റുകൾക്ക് നൽകി അവരെ കയ്യയച്ച് സഹായിക്കാനാണ് കേന്ദ്ര സർക്കാർ തത്രപ്പെടുന്നത്.വി എം സുധീരൻ പ്രതികരി ച്...തുട൪ന്ന് വായിക്കുക


നിയമസഭാസമിതി 24ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനം തിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നുംലഭി...തുട൪ന്ന് വായിക്കുക


കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം

കോഴിക്കോട് : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തി ന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്...തുട൪ന്ന് വായിക്കുക


സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കാസർകോഡ് : വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വിക...തുട൪ന്ന് വായിക്കുക


പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരു: പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതി നുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനു ഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നട പടി. കേരളത്തെ നടുക്...തുട൪ന്ന് വായിക്കുക


മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരു: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകര മായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽ ക്കണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo

തിരു; തലസ്ഥാനത്ത് വനിതാ ഡോക്ടറെ കടന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതി കളെ പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു . സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി കളെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.