Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കൈമാറി തിരു. മെഡി.കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; 60 വയസു കഴിഞ്ഞ ബി.പി.എല്‍ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി

വനിത

കൂടുതല്‍ 

സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

21/8/2019

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വനിതകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് സമൂഹത്തിന്റെ സമസ്ത മേഖല കളിലും ലിംഗപദവി തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമി ക്കുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്ന തിന് തടസമില്ലെന്നും ഇവിടങ്ങളിലെ തസ്തിക പുരുഷന്‍മാര്‍ക്ക് മാത്രമായി മാറ്റിവയ്‌ക്കേണ്ട ആവ ശ്യമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിലൂടെ നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭിക്കുമെ ന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ജനസംഖ്യയില്‍ 51.4 ശതമാനം വനിതകളാണ്. എന്നാല്‍ വിവേചനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് പൂര്‍ണമായും മോചനം ലഭിക്കുന്നതിനോ നിയമങ്ങള്‍ നല്‍കുന്ന സംരക്ഷണം പോലും പൂര്‍ണമായി അനുഭവിക്കുന്നതിനോ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സര്‍ ക്കാര്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചതോടെ വലിയ മാറ്റമാണ് ഉണ്ടായത്. സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസങ്ങളൊ ന്നുമില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ബസുകള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് മേഖലയില്‍ എല്ലാ ത്തരം വാഹനങ്ങളും സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ക്ക് അതിനുള്ള പ്രാപ്തിയും വിശ്വാസവു മുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍, പൊതുമേഖലാ തലത്തില്‍ ഡ്രൈവര്‍ തസ്തിക പുരുഷന്‍ മാര്‍ക്ക് മാത്രമായി മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ല. സ്ത്രീകള്‍ ഓഫീസ് വാഹനം ഓടിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് അപാകതകളൊന്നുമില്ലതാനും. അതിനാലാണ് സര്‍ക്കാര്‍ പൊതുമേഖലാ സര്‍വീസിലെ മറ്റ് തസ്തികകള്‍ പോലെ തന്നെ ഡ്രൈവര്‍ തസ്തികയിലും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ജോലി ചെയ്യുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ലിംഗ വിവേചനത്തിനെതിര ധീരമായ കാല്‍വയ്പ്പ് നടത്തുന്നത് സമൂഹത്തില്‍ ലിംഗനീതി നടപ്പിലാക്കു വാനും സമൂഹത്തിന്റെ ഉയര്‍ച്ചക്കും സഹായകരമാകും. മാത്രമല്ല സമൂഹത്തില്‍ സ്ത്രീകളോടുള്ള പൊതു കാഴ്ചപ്പാടിലും മാറ്റംവരുത്താന്‍ ഇതുമൂലംകഴിയുമെന്ന് കരുതുന്നതായുംമന്ത്രിവ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.