Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് അര ലക്ഷത്തിലേറെ പേര്‍ക്ക്

20/8/2019

തിരു: പ്രളയാനന്തരം പലതരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പ്രിയപ്പെട്ടവര്‍,സ്വന്തംവീട്, വസ്തുവകകള്‍, ഒരായുഷ്‌ക്കാലം മുഴവനുള്ള സമ്പാദ്യം അങ്ങനെ എല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാ താകുക എന്നു വച്ചാല്‍... ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നതിനാലും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തു ന്നത്.

വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് അരലക്ഷത്തിലധികം പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലു കളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രികെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുവരെ 743 ക്യാമ്പ് വിസിറ്റുകളും 1,191 ഭവന സന്ദര്‍ശനങ്ങളും നടത്തി. ഇതുവഴി 42,493 പേര്‍ക്ക് ഗ്രൂപ്പ് തെറാപ്പികളും 10,698 പേര്‍ക്ക് സൈക്കോ സോഷ്യല്‍ പരിചരണവും നല്‍കി. ഇതിന് പുറമേ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 415 പേര്‍ക്ക് ഔഷധ ചികിത്സയും നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ വീടുകളിലേക്ക് പോകുന്ന മുറയ്ക്ക് ഭവന സന്ദര്‍ശനവും നടത്തുന്നതാണ്.

കേരളത്തില്‍ ഉണ്ടായ പ്രളയം, ഉരുള്‍പൊട്ടല്‍, പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 9ന് പന്ത്രണ്ട് ജില്ലകളില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീമുകള്‍ രൂപീകരിക്കുകയുണ്ടായി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ (ഡി.എം.എച്ച്.പി.) കീഴിലാണ് ഈ ടീമുകള്‍ രൂപീകരി ച്ചത്. നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ദുരന്തവുമായി ബന്ധപ്പെട്ട മാനസികാ രോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിക്കുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിയ മാനസികാരോഗ്യ വിദഗ്ധരെയും പ്രവര്‍ത്തകരെയും ഈ ടിമുകളില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തോടനുബന്ധിച്ച് മാനസികാരോഗ്യ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ക്കായി ജില്ലകളില്‍ കൗണ്‍സിലര്‍മാരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളിലും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാനസികാ രോഗ്യ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അഡോളസന്റ് ഹെല്‍ത്ത്കൗണ്‍സിലര്‍ മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധരായി എത്തിയിട്ടുള്ള എം.എസ്.ഡബ്ല്യു/സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് വിവിധ സംഘ ങ്ങളായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രികരിച്ച് ബോധവത്കരണ ക്ലാസുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ തെറാപ്പി, ഗ്രൂപ്പ് തെറാപ്പികള്‍,കൗണ്‍സിലിംഗ് എന്നിവ നടത്തി വരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യങ്ങള്‍ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാ നുമാണ് ഈ ടീമുകള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയുംപ്രായമായവരു ടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു.

കൂടുതല്‍ വിദഗ്ധ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുവാന്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന മാനസികാരോഗ്യ പരിപാടി ടീം ക്യാമ്പുകളില്‍ എത്തുന്നു. ഇതിനോടൊപ്പം മാനസിക രോഗങ്ങള്‍ക്ക് ചികിത്സ യിലുള്ളവരെ കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്‍കുവാനും സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കു ന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, ദുരന്തത്തിനു ശേഷമുള്ള അവയുടെ ലഭ്യത റവുമൂലം വിത്ത്ഡ്രാവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നല്‍കുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും ദിശയുടെ ടോള്‍ ഫ്രീ നമ്പരായ 1056 ലഭ്യമാണ്. വിദഗ്ധരുടെ സേവനം 24 മണിക്കൂറും തികച്ചും സൗജന്യമായിലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു

(ചിത്രം: ടെറുമോ പെൻപോൾ കമ്പനിയുടെ നേതൃത്വത്തിൽ തിരു.മെഡിക്കൽകോളേജ് ആശുപത്രി യിൽ നടന്ന ശുചീകരണം) തിരു: രോഗീ സുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ടെറുമോ പെൻ പോൾ കമ്പനി തിരു.മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ശുചീകരണ പരിപാടി സംഘടിപ്പിച്ചു .ശനിയാഴ്ച കമ്...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23ന്

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്റ്റംബർ 23 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് മിനി കോൺഫ റൻസ് ഹാളിൽ ചേരും. ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്റ്...തുട൪ന്ന് വായിക്കുക


അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം

തിരു: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം നടത്തു ന്നു. വിശദവിവരങ്ങൾക്ക് www.amrutkerala.org. ...തുട൪ന്ന് വായിക്കുക


പ്ലസ് വൺ പ്രവേശനത്തിന് സെപ്തംബർ 30 വരെ അവസരം

തിരു: സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേ ശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറ...തുട൪ന്ന് വായിക്കുക


ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

തിരു: കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ 26ന...തുട൪ന്ന് വായിക്കുക


യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷo

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ ത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു...തുട൪ന്ന് വായിക്കുക


വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാകാര്യാലയത്തിൽനടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ,പ്രസംഗം,ക്വിസ്സ്,പ്രബന്ധ രചനാ എന്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

തിരു: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ടാലന്റ് സെർച്ച് ഫോർ യൂത്ത...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

തിരു: കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടി കളിൽ ഒന്നായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റം ബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയ ങ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമക ളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24,26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. തീയത...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ ...തുട൪ന്ന് വായിക്കുക


മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ ര...തുട൪ന്ന് വായിക്കുക


ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ നടപ്പാക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ആദ്യ യോഗം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത യിൽ കളക്ടറേറ്റിൽ ചേർന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

വർക്കല ബ്ലോക്കിലെ ഇലകമൺ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.14 കോടി അനുവദിച്ചതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.