Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

അറിയിപ്പുകള്‍

കൂടുതല്‍ 

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

19/8/2019

തിരു: മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേ റ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണം ചെയ്യുകയായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽ അനർഹരുമുണ്ട്. ആനുകൂല്യങ്ങൾക്കർഹരായ യഥാർത്ഥ മത്സ്യത്തൊഴിലാളി കളെ സർവേയിലൂടെ കണ്ടെത്തി മണ്ണെണ്ണ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഈ വർഷം മുതൽ യാനം അടിസ്ഥാനമാക്കി മാത്രമേ മണ്ണെണ്ണ നൽകുകയുള്ളുവെന്നുംമന്ത്രിപറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി പലിശ രഹിത വായ്പാ പദ്ധതി ആവിഷ്‌കരിക്കും. കടലിൽ നിന്നും പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാൻ മത്സ്യത്തൊഴിലാളികൾക്കാകണം. സ്വന്തമായി വീടും വള്ളവും വലയുമുള്ളവരാക്കി തൊഴിലാളികളെ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്ന ത്. ഈ നിലയിലേക്ക് തൊഴിലാളി ഉണർന്നാൽ തീരദേശത്തെ പട്ടിണി മാറും.തീരദേശത്തെ ആരോഗ്യകേന്ദ്രങ്ങളെ ആർദ്രം പദ്ധതിക്ക് കീഴിൽ കൊണ്ടുവരും. നന്നായി പഠിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ്‌കോച്ചിംഗ് നൽകും. മെരിറ്റിൽ പ്രവേശനം നേടുന്ന വരുടെ ഫീസിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കും. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാർത്ഥികൾക്കും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 2018-19 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ.,ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കായിക മത്സരങ്ങ ളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്കുമുള്ള പ്രോത്സാഹന അവാർ ഡുകളും ഇൻഷുറൻസ് ധനസഹായവും മന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം മേഖലയിൽ 408 വിദ്യാർത്ഥികൾ ക്യാഷ് അവാർഡിനും മെരിറ്റ് സർട്ടിഫിക്കറ്റിനും അർഹരായി.

ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. മത്സ്യബോർഡ് ചെയർമാൻ സി. പി. കുഞ്ഞിരാമൻ, കമ്മീഷണർ കെ. കെ. സതീഷ്‌കുമാർ, മത്സ്യഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ, മത്സ്യബോർഡംഗങ്ങളായ സി. പയസ്സ്, പി. ഐ. ഹാരീസ്, എ. കെ. ജബ്ബാർ, സംഘടനാ പ്രതിനിധികളായ പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്, ഇ. കെന്നഡി, ഗഡ്സൺ ഫെർണാണ്ടസ്, റ്റി. പീറ്റർ, സുദർശനൻ പൂന്തുറ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എച്ച്.സലീം, ബിന സുകുമാർ, അനിൽ പി. തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ

ഇടുക്കി: കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്ര ത്...തുട൪ന്ന് വായിക്കുക


2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ

ബംഗളൂരു : 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഈ വലിയ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഈ ബഹിരാ കാശ ദൗത്യമെന്നും ചെയര്...തുട൪ന്ന് വായിക്കുക


അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം

അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌

തിരു:സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപ തെരഞ്ഞെടുപ്പ്‌. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണൽ 24ന...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട വകുപ്പുകളോടുംഏജൻസി കളോടും നിർദേശിച്ചു. കേരളത്തിന്റെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം ചർച...തുട൪ന്ന് വായിക്കുക


കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും

തിരു: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും. അന്തിമതീരുമാനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്‌തു. സംസ്ഥാന സർക്കാരിന് ...തുട൪ന്ന് വായിക്കുക


തിരു,‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ഡല്‍ഹി : തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹി യില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായി രുന്നു. എന്നാൽ യാത്രക്കാർക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് ച...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

മെല്‍ബണ്‍:-ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരി ക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.തിരുവനന്തപുരം രാജീവ് ഗാന്ധ...തുട൪ന്ന് വായിക്കുക


കോർപ്പറേറ്റുകൾക്ക് ഇളവ്: വി എം സുധീരന്റെ പ്രതികരണം

തിരു: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിന് യാഥാർഥ്യ ബോധത്തോടെ പരിഹാരം ഉണ്ടാക്കുന്നതിനു പകരം ഒടുവിലത്തേത് ഉൾപ്പെടെ വൻ ഇളവുകൾ കോർപ്പറേറ്റുകൾക്ക് നൽകി അവരെ കയ്യയച്ച് സഹായിക്കാനാണ് കേന്ദ്ര സർക്കാർ തത്രപ്പെടുന്നത്.വി എം സുധീരൻ പ്രതികരി ച്...തുട൪ന്ന് വായിക്കുക


നിയമസഭാസമിതി 24ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനം തിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നുംലഭി...തുട൪ന്ന് വായിക്കുക


കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം

കോഴിക്കോട് : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തി ന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്...തുട൪ന്ന് വായിക്കുക


സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കാസർകോഡ് : വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വിക...തുട൪ന്ന് വായിക്കുക


പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരു: പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതി നുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനു ഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നട പടി. കേരളത്തെ നടുക്...തുട൪ന്ന് വായിക്കുക


മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരു: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകര മായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽ ക്കണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo

തിരു; തലസ്ഥാനത്ത് വനിതാ ഡോക്ടറെ കടന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതി കളെ പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു . സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി കളെ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.