Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

19/8/2019

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് കോടിയോളം രൂപ വിലവരുന്ന എട്ട് കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെയും രാവിലെയുമായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പുലര്‍ച്ചെ ദുബായില്‍ നിന്നു ഗോ എയര്‍ വിമാന ത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നും 2,900 കിലോഗ്രാം സ്വര്‍ണവും രാവിലെ ഒമ്പതിന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ദുബായ് യാത്രക്കാരന്‍ മൈക്രേം വേവ് ഓവനിലും ഷാര്‍ജ യാത്രക്കാര്‍ ഫിഷ് കട്ടിങ് മെഷീനിലും ഒളിപ്പിച്ചു വച്ചാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകള്‍ സംയുക്ത മായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ ഡിആര്‍ഐ കസ്റ്റഡിയി ലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 835 കേസുകള്‍; 947 അറസ്റ്റ്; പിടിച്ചെടുത്തത് 258 വാഹനങ്ങള്‍

തിരു: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 4047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘ...തുട൪ന്ന് വായിക്കുക


ചികിത്സയിലുള്ളത് 216 പേര്‍;ഇതുവരെ രോഗമുക്തി നേടിയവര്‍ 512:ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല:മുഖ്യമന്ത്രി

തിരു: ഇന്ന്(22.5.20) കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവുംതൃശ്ശൂർ...തുട൪ന്ന് വായിക്കുക


രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല

തിരു: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. ...തുട൪ന്ന് വായിക്കുക


കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി

തിരു: കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതിയുമായി അനെർട്ട്. അനെർട്ടിന്റെ കീഴിൽ PM-KUSUM പദ്ധതി പ്രകാരം കാർഷിക കണക്ഷനായി എടുത്തിരിക്കുന്ന പമ്പുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റാം. കൃഷി ഓഫീസുമായോ അനെർട്ടിന്റെ ജില്ലാ ഓഫീസുമായോ ബന്ധ പ്പെട്ട് കണക്ഷൻ സ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ്

തിരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെ എസ് ഡി പി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി അവശ്യമരുന്നുകള്‍ ഉല്‍പാദിപ്പിച്ചു. മാര്‍ച്ച് മുതല്‍ മെയ് 18 വരെ 16 കോടി ടാബ്‌ലെറ്റ്, 2.66 കോടി കാപ്‌സ്...തുട൪ന്ന് വായിക്കുക


തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം

തിരു: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ അഫെറെസി സ് ടെക്‌നോളജി മുഖേന ആവശ്യമായ രക്ത ഘടകം മാത്രം വേര്‍തിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്‌ ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


ചാലക്കുടിപ്പുഴയിലെ നിറമാറ്റം- ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നുവെന്ന് നിറ്റാ ജലാറ്റിന്‍

ചാലക്കുടി: കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ കമ്പനിക്കെതിരെ അടിസ്ഥാനരഹിത ആരോപണ ങ്ങളുമായി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ രംഗത്തു വന്നിരിക്കുയാണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പ നി. ചാലക്കുടിപ്പുഴയില്‍ നിറമാറ്റം ഉയര്‍ത്തി കാണിച്ച് കമ്പനിക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍...തുട൪ന്ന് വായിക്കുക


സിഎംഡിആര്‍എഫ് വ്യാപാരി വ്യവസായ സമിതി 21.6 ലക്ഷം നല്‍കി

തിരു: കേരള സംസ്ഥാന വ്യപാരി വ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് 21,62,751 രൂപ നല്‍കി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. വ്യപാരി വ്യവ സായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, ജോയിന്റ് സ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 23 ന് കരിപ്പൂരിലെത്തും: 178 പ്രവാ സികള്‍ തിരിച്ചെത്തുo

കരിപ്പൂര്‍: ദുബായില്‍ നിന്നുള്ള ഐ.എക്സ് - 344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 23 രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയി ല്‍ നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം. എല്ല...തുട൪ന്ന് വായിക്കുക


മൂന്നു വിമാനങ്ങളിലായി ജില്ലയിലേക്ക് സംവിധായകന്‍ ബ്ലെസി ഉള്‍പ്പെടെ 16 പേര്‍കൂടി എത്തി

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ മേയ് 21ന് എത്തിയ രണ്ടു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍ എത്തി. ദുബൈ - തിരുവനന്തപുരം, ദോഹ - കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉള്‍പ്പെടെ ജില്ലക്കാരായ 11 പേരാ ണ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന് ഫിക്കിയുടെ പ്രശംസ, പിന്തുണ

തിരു: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാ നുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണയും സഹകരണ വും പ്രഖ്യാപിച്ചു. വ്യാ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

അടിമാലി: കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ക്ക് ബോധ വത്കരണം നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പോലീ സിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സേന അംഗ ങ്ങള്‍ ചോദി...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 201 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(21/05/2020) ഇതുവരെ 201 പേര്‍ വന്നു. 123 പുരുഷന്മാരും 78 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 179 പേരും കര്‍ണാടകയില്‍ നിന്ന് എട്ടുപേരും ആന്ധ്രാപ്രദേശില്‍ നിന്ന് നാലുപേരും തെലങ്കാനയില...തുട൪ന്ന് വായിക്കുക


നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരു: ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍ മേഖ ലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാ ണിജ്യ-തൊഴില...തുട൪ന്ന് വായിക്കുക


ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജന്‍

തിരു: സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന നിലയില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായരംഗം വികസിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറ ഞ്ഞു. കാര്‍ഷിക അഭിവൃദ്ധിക്കൊപ്പം ഭക്ഷ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.