Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

അറിയിപ്പുകള്‍

കൂടുതല്‍ 

ഗാന്ധിഭവന്‍ 15-ാം വാര്‍ഷികത്തില്‍ 15 ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു

19/8/2019

തിരു: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനം പത്തനാപുരം ഗാന്ധിഭവന്റെവാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന പതിനഞ്ച് പദ്ധതി കള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാ ടനം ചെയ്ത ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. ആദ്യപദ്ധതിക്ക് ഒക്ടോബറില്‍ കൊല്ലം ജില്ലയില്‍തുടക്കം കുറിക്കും.

കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സംഘടനകളെയും നിസ്വാര്‍ ത്ഥമതികളായ സേവനപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പാലിയേറ്റീവ് മഹാസംഗമം. ഈ മേഖല യിലെ വിദഗ്ധരെയും വൈദ്യശാസ്ത്ര മേഖലയിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് ഈ രംഗത്തെ കാര്യ ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ന് മാതാപിതാക്കളെപ്പോലും പാഴ് വസ്തുക്കള്‍ പോലെ വലിച്ചെറിയപ്പെടുന്നതിനെതിരെ പ്രതികര ണവുമായി അമ്മ അറിയാന്‍ പദ്ധതി നവംബറില്‍ തിരുവനന്തപുരത്ത് ആരംഭിച്ച് കേരളമാകെ നടപ്പാക്കല്‍. വിദ്യാര്‍ത്ഥി യുവജന വയോജന അദ്ധ്യാപക സംഘടനകളടക്കം സാമൂഹ്യപ്രസ്ഥാന നേതൃത്വസംഗമം വിദ്യാലയങ്ങളിലും കലാലയങ്ങളിലും കലാസാഹിത്യ പരിപാടികളോടെ ഈ പദ്ധതി നടപ്പാക്കും.

നമ്മുടെ സമൂഹത്തില്‍ മനോബലം കുറയുന്ന ഒരവസ്ഥ ഇന്ന് വ്യാപകമായി കാണുന്നു. ഇത് കുറ്റ കൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ടോ? എന്ന് ചിന്തിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അതിവിപുലമായ മാനസികാരോഗ്യ സെമിനാര്‍ ഡിസംബറില്‍ നടത്തും.

കേരളത്തിലെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരു ടെയും സംഗമം തൃശൂരില്‍ 2020 ജനുവരിയില്‍ നടത്തും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ തും വ്യാപകവുമാക്കാനുള്ളതാണീ പദ്ധതി. ഫെബ്രുവരിയില്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രകൃതിസംരക്ഷണം, ആരോഗ്യസംരക്ഷണം, രോഗ പ്രതിരോധം, മൂല്യാധിഷ്ഠിത ഗുരുകുല വിദ്യാഭ്യാസം, ജീവകാരുണ്യ അക്കാഡമി അടക്കമുള്ള മാനവസാംസ്‌ക്കാരിക കേന്ദ്രം.

മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലയില്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും,പ്രവാസവാസംകഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികള്‍ക്കുമായി അതിമനോഹരമായ കേരളത്തനിമയാര്‍ന്ന സ്‌നേഹഗ്രാമം.

കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് കേരളസംസ്‌കാരവുംവിക സനവും മനുഷ്യസ്‌നേഹവും ചര്‍ച്ചചെയ്യപ്പെടുന്ന സംസ്ഥാനതല മാധ്യമ സിംപോസിയംഏപ്രിലില്‍ കൊച്ചിയില്‍.

കോഴിക്കോട് ജില്ലയില്‍ മേയ് മാസത്തില്‍ സ്‌നേഹസത്രത്തിന് തുടക്കം. ആരോരും സംരക്ഷിക്കാ നില്ലാത്ത അംഗപരിമിതര്‍ക്ക് പഠനം, തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സംര ക്ഷണം നല്‍കുന്ന പദ്ധതി.

ജൂണില്‍ ആലപ്പുഴ ജില്ലയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ നല്‍കുന്ന സാംസ്‌കാരിക നിലയവും അഭയകേന്ദ്രവും,ജൂലൈയില്‍ ആലപ്പുഴ ജില്ലയില്‍ത്തന്നെ ഉപേക്ഷിക്കപ്പെടുന്ന വയോ ജനങ്ങള്‍ക്കായി സ്‌നേഹമരച്ചില്ല. ആഗസ്റ്റില്‍ തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തൊഴില്‍ പരി ശീലന കേന്ദ്രംഡോ.എ.പി.ജെ.അബ്ദുള്‍ കലാം വൊക്കേഷണല്‍ അക്കാഡമി.

സെപ്തംബറില്‍ തിരുവനന്തപുരം സിറ്റിയില്‍ ഏറ്റവും തിരക്കേറിയനഗരഭാഗത്ത് ആധുനികസാങ്കേ തികവിദ്യ ഉപയോഗപ്പെടുത്തി ഓവര്‍ ബ്രിഡ്ജ്. സാങ്കേതികവിദഗ്ധരുടെ പങ്കാളിത്തത്തോടെയുള്ള ഓവര്‍ ബ്രിഡ്ജ്. എപ്പോള്‍ വേണമെങ്കിലും ഇളക്കിമാറ്റാവുന്നതും മികവുറ്റതുമായിരിക്കും.

ഒക്ടോബറില്‍ സാംസ്‌കാരികനഗരമായ തൃശൂരില്‍ സംസ്ഥാനതല ജീവകാരുണ്യ കലോത്സവം. ഇഷ്ടമാകുന്ന 10 കടുംബങ്ങള്‍ ചേര്‍ന്ന് സ്വയം രൂപപ്പെടുകയും ഗാന്ധിഭവന്റെ ഫാമിലി ക്ലബ്ബ് അംഗത്വം സ്വീകരിക്കുകയും ചെയ്യുന്ന ഫാമിലി ക്ലബ്ബുകളുടെ സംസ്ഥാന സംഗമം നവംബറില്‍ കോട്ടയത്ത് സംഘടിപ്പിക്കും. ജാതി മതം നോക്കാതെ, വിദ്യാഭ്യാസവും സാമ്പത്തികവും, കക്ഷി ഭേദങ്ങളും നോക്കാതെയും എന്നാല്‍ നിലവിലുളള വിശ്വാസങ്ങള്‍ക്ക് കോട്ടം വരാതെയും ഒത്തു ചേരുന്നതാണ് ഫാമിലി ക്ലബ്ബ് പരസ്പര സ്‌നേഹം, സഹായസഹകരണങ്ങള്‍, കുടുംബം മുഴുവന്‍ നന്മയും സന്തോഷവും നിറഞ്ഞതാക്കുകയെന്നതാണ് ഗാന്ധിഭവന്‍ ഫാമിലി ക്ലബ്ബ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബറില്‍ സമൂഹത്തില്‍ വളരുന്ന എല്ലാ തിന്മകളെയും പ്രതിരോധിക്കാന്‍ സഹായകമാകുന്ന ചലച്ചിത്രം. കേരളത്തിലെ മുഴുവന്‍ കലാകാരന്മാരെയും എഴുത്തുകാരെയും സാങ്കേതിക വിദഗ്ധ രെയും പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മയോടെ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോ ടെ, സമൂഹത്തിന്റെ മുഴുവന്‍ തലങ്ങളിലും പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.

പദ്ധതികളുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചത് മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിടി.കെ. എ.നായര്‍, പന്ന്യന്‍രവീന്ദ്രന്‍, കെ.വരദരാജന്‍, ഡോ.ഷാഹിദാ കമാല്‍, ഡോ.ജി.ഹരികുമാര്‍, അഡ്വ.രാഖി രവികുമാര്‍, എം.നന്ദകുമാര്‍,കെ.ധര്‍മ്മരാജന്‍, ഡോ.നടയ്ക്കല്‍ ശശി,എസ്.സുവര്‍ ണ്ണകുമാര്‍, എസ്.ഹരിപ്രസാദ്, കെ.യശോധരന്‍, ഷാജിമാധവന്‍, പി.രാമഭദ്രന്‍, ടി.എസ്. ചന്ദ്ര പ്രസാദ് എന്നിവരാണ്. ചടങ്ങില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഹാഫിസ് പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, ഫാ.തോമസ് കുര്യന്‍, ഡോ.പുനലൂര്‍ സോമരാജന്‍, പി.എസ്.അമല്‍രാജ്, കലാപ്രേമി ബഷീര്‍ ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ

ഇടുക്കി: കരിയർ ക്ലാസ്സുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിലേക്കുള്ള ഉപദേശവും വഴി കാട്ടിയുമാണെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്.ദിനേശൻ. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്ര ത്...തുട൪ന്ന് വായിക്കുക


2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ

ബംഗളൂരു : 2021 ഡിസംബറോടെ ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതി സജ്ജമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഈ വലിയ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഈ ബഹിരാ കാശ ദൗത്യമെന്നും ചെയര്...തുട൪ന്ന് വായിക്കുക


അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം

അംഗനവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഇലക്ഷന്‍ കഴിഞ്ഞശേഷം...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌

തിരു:സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപ തെരഞ്ഞെടുപ്പ്‌. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണൽ 24ന...തുട൪ന്ന് വായിക്കുക


വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട വകുപ്പുകളോടുംഏജൻസി കളോടും നിർദേശിച്ചു. കേരളത്തിന്റെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം ചർച...തുട൪ന്ന് വായിക്കുക


കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും

തിരു: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും. അന്തിമതീരുമാനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്‌തു. സംസ്ഥാന സർക്കാരിന് ...തുട൪ന്ന് വായിക്കുക


തിരു,‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു: സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

ഡല്‍ഹി : തിരുവനന്തപുരം‐ കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹി യില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ 172 യാത്രക്കാരുണ്ടായി രുന്നു. എന്നാൽ യാത്രക്കാർക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിന് ച...തുട൪ന്ന് വായിക്കുക


ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

മെല്‍ബണ്‍:-ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും മറ്റു ജനിതകപരമായ രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച അമേരി ക്കന്‍ ജനിതക ഗവേഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം കേരളത്തിലെത്തും.തിരുവനന്തപുരം രാജീവ് ഗാന്ധ...തുട൪ന്ന് വായിക്കുക


കോർപ്പറേറ്റുകൾക്ക് ഇളവ്: വി എം സുധീരന്റെ പ്രതികരണം

തിരു: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും അതിന് യാഥാർഥ്യ ബോധത്തോടെ പരിഹാരം ഉണ്ടാക്കുന്നതിനു പകരം ഒടുവിലത്തേത് ഉൾപ്പെടെ വൻ ഇളവുകൾ കോർപ്പറേറ്റുകൾക്ക് നൽകി അവരെ കയ്യയച്ച് സഹായിക്കാനാണ് കേന്ദ്ര സർക്കാർ തത്രപ്പെടുന്നത്.വി എം സുധീരൻ പ്രതികരി ച്...തുട൪ന്ന് വായിക്കുക


നിയമസഭാസമിതി 24ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനം തിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നുംലഭി...തുട൪ന്ന് വായിക്കുക


കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം

കോഴിക്കോട് : അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിവസമായ സെപ്തംബര്‍ 21 കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തി ന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്...തുട൪ന്ന് വായിക്കുക


സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി വനിതാകമ്മീഷന്‍ ജാഗ്രതാ സദസ്

കാസർകോഡ് : വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവല്‍ക്കരണ പരി പാടിയുടെ ഭാഗമായി സ്ത്രീ മനസ്സുകളുടെ ആഴങ്ങളിലേക്കിറങ്ങി കിദൂര്‍ കുണ്ടങ്കേരടുക്കയില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടികജാതി വിക...തുട൪ന്ന് വായിക്കുക


പ്രളയത്തിൽ തകർന്ന വീടിന് നഷ്ടപരിഹാരത്തിന് അപ്പീൽ: സമയ പരിധിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരു: പ്രളയത്തിൽ വീട് തകർന്നതിന് നഷ്ടപരിഹാരം ലഭിക്കാനുള്ള അപ്പീൽ സമർപ്പിക്കുന്നതി നുള്ള സമയപരിധി കഴിഞ്ഞുവെന്ന കാരണത്താൽ ആനുകൂല്യം നിഷേധിക്കാൻ പാടില്ലെന്ന് മനു ഷ്യാവകാശ കമ്മീഷൻ. ചാലക്കുടി പരിയാരം സ്വദേശിനി നീതു നൽകിയ പരാതിയിലാണ് നട പടി. കേരളത്തെ നടുക്...തുട൪ന്ന് വായിക്കുക


മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

തിരു: പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകര മായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽ ക്കണ...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo

തിരു; തലസ്ഥാനത്ത് വനിതാ ഡോക്ടറെ കടന്ന് ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ പ്രതി കളെ പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു . സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതി കളെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.