Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു 97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച:ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

16/8/2019

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ആരോഗ്യവകുപ്പിലെ ലീവിലുള്ള ജീവനക്കാരെ തിരികെ വിളിക്കും. വളരെവളരെ അത്യാവശ്യമുള്ള ലീവുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. അതനുസരിച്ച് ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെ ന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എലിപ്പനി നിയന്ത്രണത്തിന് കാര്യമായ പ്രവര്‍ത്തനം നടത്തണം. പ്രളയജലവുമായി ബന്ധപ്പെട്ടവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചെന്ന് ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കുടുബശ്രി, ഐ.സി.ഡി.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ എല്ലാ പ്രദേശവും സന്ദര്‍ശിച്ച് ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്യും. ഈ ശനിയാഴ്ച മുതല്‍ 6 ശനിയാഴ്ചകളില്‍ ഡോക്‌സി ഡേയായി ആചരിക്കുന്നതാണ്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഡെങ്കിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം.

സ്‌കൂളുകളില്‍ ശുചീകരണം ഉറപ്പ് വരുത്തണം. വെള്ളം കയറിയ സ്‌റ്റോര്‍ റൂമിലെ ഭക്ഷ്യധാന്യ ങ്ങള്‍ ഉപയോഗിക്കരുത്. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കണം. ആദിവാസി മേഖല കളില്‍ പ്രത്യകശ്രദ്ധ ഉണ്ടാണണമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പുകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ ആശുപത്രി പ്രവര്‍ത്തനം തടസപ്പെട രുത്. വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. മാനസികാരോഗ്യത്തിനും വളരെ പ്രധാന്യം നല്‍കുന്നുണ്ട്. ശുദ്ധമായ ജലം മാത്രമേ കുടിക്കാനുപയോഗിക്കാവൂ. ഇതിനായി സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണ ങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പുതിയ ഉപകരണങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെ ന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ജനിതക രോഗങ്ങള്‍ക്കും മറ്റു അപൂര്‍വ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന തില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറരുത് -ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കുട്ടികളിലെ അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ നിന്നുo സര്‍ക്കാര്‍ പിന്മാറു ന്നത് ഗുരുതരമായ അവകാശ നിഷേധമാണെ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായ പ്പെട്ടു. ലൈസോസോമല്‍ ഡിസോര്‍ഡര്‍ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് ശാസ്ത്ര പുരോഗതി മൂലം...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം: മന്തിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം : ഉദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആവിഷ്‌ക്കരിച്ച ആരോഗ്യജാഗ്രതയുടെ ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


പച്ചച്ചക്ക ഉണക്കി പൊടിച്ചത് പ്രമേഹത്തിനുള്ള മികച്ച ഔഷധമെന്ന് വിദഗ്ധര്‍

കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്‍സണ്‍. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെ. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അയാളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ജോണ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.