Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി മെഡിക്കല്‍ കോളേജുകളില്‍ 116 മെഡിക്കല്‍ പി.ജി.സീറ്റുകള്‍ കൂടി യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി

ആരോഗ്യം

കൂടുതല്‍ 

ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

14/8/2019

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യര്‍ ത്ഥിച്ചു. എലിപ്പനി ബാധിക്കാതിരിക്കാന്‍ അന്താരാഷ്ട്രമാനദണ്ഡമനുസരിച്ച് പ്രതിരോധം,ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണ മെന്ന് മന്ത്രി വ്യക്തമാക്കി.

എന്താണ് എലിപ്പനി?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണി ത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്.തൊലി യിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുo.

രോഗ ലക്ഷണങ്ങള്‍

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാo.

ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപ കടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

1.രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകു ന്നവരും തുടങ്ങി മലിനജലത്തില്‍ ഇറങ്ങുന്നവര്‍ (ഗര്‍ഭിണികളും 12 വയസിന് താഴെയുള്ള കുട്ടി കളും ഒഴികെ) നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്‌സിസൈക്ലിന്‍ (Doxycycline 200 mg) നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കല്‍ ഈ ഗുളിക കഴിക്കണo.

2. രണ്ട് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 4 എം.ജി./കിലോഗ്രാം ഡോക്‌സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിന് ശേഷം നല്‍കണം.

3. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെറും വയറ്റില്‍ അസിത്രോമൈസിന്‍ (Azithromycin) 10 എം.ജി./കിലോഗ്രാം നല്‍കിയാല്‍ മതിയാകും.

4. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും 500 എം.ജി. അമോക്‌സിലിന്‍ (Amoxicillin 500 mg) ഗുളിക ദിവസവും 3 നേരം ഭക്ഷണത്തിന് ശേഷം 5 ദിവസത്തേക്ക് കഴിക്കണo.

5. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിപ്രതിരോധ മരുന്ന് കഴിക്കണo.

6. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യു റയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണo.

7. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും.

8. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഗുളിക കഴിക്കാന്‍ വിട്ടുപോയവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു

തിരു: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വംപരിപാലനം,അണു ബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍ : 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍രോഗംപടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. എയര്‍പോര്‍ട്ടിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നും നെടുമ്പാശേരി എയര്...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ കോളേജുകളില്‍ 116 മെഡിക്കല്‍ പി.ജി.സീറ്റുകള്‍ കൂടി:പി.ജി.ഡിപ്ലോമ സീറ്റുകള്‍ പി.ജി.ഡീഗ്രി സീറ്റുകളാക്കാന്‍ അനുമതി

തിരു: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി.ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍ കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ ...തുട൪ന്ന് വായിക്കുക


ജീവൻ രക്ഷാ പരിശീലനദൗത്യവുമായി സ്കിൽ ലാബ്: പരിശീലനം നേടിയവർ പതിനായിരത്തിലധികം

(ചിത്രം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്കിൽ ലാബ്) തിരു: പ്രവർത്തനമാരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ പതിനായിരത്തിലധികം ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിവിധ ചികിത്സാ മേഖലകളിൽ പരിശീലനം നൽകി തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 135 പേര്‍: 16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 38 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 135 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 128 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ഷഹബാനയ്ക്ക് ആശ്വാസമായി വി കെയര്‍: 5.38 ലക്ഷത്തിന്റെ ഇന്‍സുലിന്‍ പമ്പ് നല്‍കി

തിരു: മലപ്പുറം വേങ്ങര സ്വദേശിയായ ഷഹബാനയും (22) കുടുംബവും നാട്ടിലേക്ക് തിരികെ പോകുന്നത് വളരെ ആശ്വാസത്തോടെയാണ്. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീര്‍ണതകളിലൊ ന്നായ ഡയബറ്റിസ് കീറ്റോ അസിഡോസിസ് തുടര്‍ച്ചയായി ഉണ്ടാകുന്ന ഷഹബാനയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ...തുട൪ന്ന് വായിക്കുക


പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി പങ്കാളിയാവുന്നു: സൗജന്യ ശ്വാസകോശ രോഗനിര്‍ണയ ക്യാമ്പു ഫെബ്രു.29-ന്

(ആസ്റ്റര്‍ മെഡ്‌സിറ്റിയിലെകണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റുമാരായഡോ.പ്രവീണ്‍ വല്‍സന്‍, ഡോ.എലിസബത്ത് സുനില, ജില്ലാ ടിബി ഓഫീസര്‍ ഡോ.ശരത് ജി.റാവു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍) കൊച്ചി: ആരോഗ്യ സേവനരംഗത്തെ പ്രമുഖരായ ആസ്റ്റര്‍ മെഡ്‌സിറ്റി സ്വകാ ര്യ മേഖ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 132 പേര്‍ : 7 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: 34 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 132 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 130 പേര്‍ വീടുകളിലും 2 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കും

തിരു: ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുംരോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.ചൈന,ഹോ...തുട൪ന്ന് വായിക്കുക


ദന്തല്‍ ചികിത്സാ രംഗത്ത് ഏകീകൃത പ്രവര്‍ത്തനം അനിവാര്യം: എല്ലാ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരുടെ സേവനം ലഭ്യമാക്കുo: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: മറ്റ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് ദന്ത രോഗങ്ങള്‍ക്കും ഒരു ഏകീകൃത ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ദന്താരോഗ്യത്തെപ്പറ്റിയും ദന്താരോഗ്യ സ...തുട൪ന്ന് വായിക്കുക


പ്രഥമ ദേശീയ പോഷണ സമ്മേളനം: ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും:സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ദ്വി ദിന ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മാസം 27, 28 തീയതികളില്‍ ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വച്ചാണ് സമ്മേളനം.സൂക്ഷ്മ പോഷണക്കുറവ് - വ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 126 പേര്‍ :16 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി:നിയന്ത്രണം പിന്‍വലിച്ചിട്ടില്ലെന്ന് മന്ത്രി

തിരു: 30 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി 126 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 118 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്...തുട൪ന്ന് വായിക്കുക


ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കും

തിരു: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സിനെതിരായ വെരിസെല്ല വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പരിചരണയില്‍ 7...തുട൪ന്ന് വായിക്കുക


ജാഗ്രതയോടെ കേരളം: നന്നായി വെള്ളം കുടിക്കൂ ചൂടില്‍ നിന്നും രക്ഷനേടൂ : ഒരു കുപ്പി വെള്ളം കരുതാം ക്ഷീണമകറ്റാം

തിരു: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്...തുട൪ന്ന് വായിക്കുക


ദേശീയ വിര വിമുക്ത ദിനാചരണം:തിരു.ജില്ലതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ. പി.എസ്സിൽ

തിരു : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം 25.02.2020 ന് ഉച്ചക്ക് ഒരു മണിയ്ക്ക് വട്ടിയൂർക്കാവ് ഗവണ്മെന്റ് എൽ.പി.എസ്സിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. മധു നിർവഹിക്കും. ഒന്ന് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരവിമു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.