Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം

അറിയിപ്പുകള്‍

കൂടുതല്‍ 

കാലവർഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകനം നടത്തി

13/8/2019

മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലവർഷക്കെടുതിക്കിരയായവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തി ക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ ജില്ല യിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകിയത്. ഇതോടൊപ്പം ക്യാമ്പുകളി ലെ സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്ന് ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവര രുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യ ങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ, തുറമുഖ-പുരാ വസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ പി.വി.അൻവർ, ടി.വി.ഇബ്രാഹിം, പി.കെ.ബഷീർ,എ.പി.അനിൽ കുമാർ, അഡ്വ.എം.ഉമ്മർ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി ഡോ.വി.വേണു, ഡി.ജി. പി ലോക്നാഥ് ബെഹ്‌റ, ആർമി മേജർ ജനറൽ കെ. ജെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ, നില മ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, ജില്ലാ കലക്ടർ ജാഫർ മലിക്, ഡി.ഐ.ജി. എസ്.സുന്ദരൻ, ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാർ നീലകണ്ഠ്, എ.ഡി.എം എൻ.എം.മെഹറലി, ഡെപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുൺ,ത്രിതല പഞ്ചാ യത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി രുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ വിപണിയില്‍: നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍

(ഫോട്ടോ ക്യാപ്ക്ഷന്‍: മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെ, ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു) ക...തുട൪ന്ന് വായിക്കുക


സ്വാമി ഹസ്തം ആംബുലന്‍സുകള്‍ പ്രവര്‍ത്തനസജ്ജമായി: ശബരിമലയില്‍ നടത്തുന്നത് മികച്ച പ്രര്‍ത്തനങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇനിഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവിഷ്‌ക്കരിച്ച സ്വാമി ഹസ്തം ആംബുലന്...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം ചേര്‍ന്നു: ഇതുവരെ 220.72 കോടിരൂപ ചെലവഴിച്ചു ഏഴ് ആരോഗ്യകേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍

കാസർകോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വിവിധ പദ്ധതികളിലായി ഇതുവരെ 220,72,32,964 രൂപ ചെലവഴിച്ചതായി എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍യോഗത്തില്‍ അധ്യ ക്ഷത വഹിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. സാമ്പത്തിക സഹായത്തിന് 171.10 കോടിരൂപയും, ചികി...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമ...തുട൪ന്ന് വായിക്കുക


വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം

പെരുമ്പാവൂർ : വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളിലും നടത്തി വന്ന വന അദാലത്തുകൾ പെരുമ്പാവൂരിൽ സമാപിച്ചു. അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കാന...തുട൪ന്ന് വായിക്കുക


പോരാട്ട വീര്യത്തിന്റെ തലയെടുപ്പുമായി മിഗ് 27 എയര്‍പോര്‍ട്ടില്‍; മുഖ്യമന്ത്രി അനാഛാദനം ചെയ്തു

കണ്ണൂര്‍ : കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമപോരാട്ടത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയ മിഗ് 27 പോര്‍വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂമുഖത്ത് തിളങ്ങും. വിമാനത്താവള ത്തില്‍ പ്രദര്‍ശനത്തിനായി വ്യോമസേന നല്‍കിയ മിഗ് 27 പോര്‍വിമാനം മു...തുട൪ന്ന് വായിക്കുക


കെപ്‌കോ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ 31.14 കോടി രൂപ വിറ്റുവരവ്

തിരു: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ. 2017-18 സാമ്പത്തിക വർഷം ഇത് 475 മെട്രിക് ടൺ ആയി രുന്നു. 31.14 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ചത്.കോഴി വളർത്തൽ, മു...തുട൪ന്ന് വായിക്കുക


മുറ്റത്തെമുല്ല- ലഘു ഗ്രാമീണവായ്പ പദ്ധതിയുമായി എളവള്ളി സർവ്വീസ് സഹകരണ ബാങ്ക്

തൃശൂർ : എളവള്ളി സർവ്വീസ് സഹകരണ ബാങ്ക് മുറ്റത്തെമുല്ല ലഘു ഗ്രാമീണവായ്പ പദ്ധതി മണ ലൂർ നിയോജക മണ്ഡലം എം.എൽ.എ.മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. നാട്ടിൽ വളർന്നു വരുന്ന കൊളളപലിശക്കാർ, അന്യ സംസ്ഥാന വട്ടിപലിശക്കാർ, സ്വകാര്യ മൈക്രേ ഫൈനാൻസ് കമ്പനികൾ എന്നിവരുടെ...തുട൪ന്ന് വായിക്കുക


ഗുരുവായൂരിൽ കുടുംബശ്രീ വിപണനമേള

ഗുരുവായൂർ: ഏകാദശി-മണ്ഡലമാസത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭ കുടുംബശ്രീ ജില്ലാ മിഷൻ സംയുക്തമായുള്ള കുടുംബശ്രീ ഉത്പന്ന പ്രദർശന - വിപണന മേളയ്ക്ക് നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായ...തുട൪ന്ന് വായിക്കുക


റിങ് ഓഫ് ഫയർ - സൂര്യഗ്രഹണം കാണാൻ തൃശ്ശൂർ ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങുന്നു

തൃശ്ശൂർ: ഡിസംബർ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണത്തിന്റെ ശാസ്ത്രീയ വിശകലനത്തിനും ഗ്രഹണം കാണുന്നതിന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും വിജ്ഞാൻ സാഗറും സംയുക്തമായി നടത്തിയ ഏകദിന ശില്പശാല...തുട൪ന്ന് വായിക്കുക


പഴയ പിസികള്‍ എസ്എംബികള്‍ക്ക് 96 മണിക്കൂറിന്റെയെങ്കിലും ഉല്‍പ്പാദന നഷ്ടമുണ്ടാക്കുമെന്ന് മൈക്രോസോഫ്റ്റ് പഠനം

(പഴയ പിസികളും ഓപറേറ്റിങ് സിസ്റ്റവും ദക്ഷിണേന്ത്യയിലെ എസ്എംബികള്‍ക്ക് സുരക്ഷാ പിഴവുകളുണ്ടാക്കുന്നു: പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ എസ്എംബികള്‍ വിന്‍ഡോസ് 10ലേക്ക് മാറണം) തിരു: നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന...തുട൪ന്ന് വായിക്കുക


ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

(ഫോട്ടോ ക്യാപ്ഷന്‍: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേ ഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സമൂഹവിവാഹത്തില്‍ വിവാഹിതരായവര്‍) വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റ...തുട൪ന്ന് വായിക്കുക


ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു

(ക്യാപ്ഷന്‍: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ച)-- തിരു: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജി...തുട൪ന്ന് വായിക്കുക


സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം

തിരു: മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്ന തിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യന...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം

പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനാചരണത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടു മുതല്‍ 12 -ാം ക്ലാസ് വരെയുളള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഓരോ പൗരനു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.