Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക് കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി. എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

അറിയിപ്പുകള്‍

കൂടുതല്‍ 

ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ : മന്ത്രി ടി പി രാമകൃഷ്ണന്‍

12/8/2019

കോഴിക്കോട്: ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രളയബാധിത വീടുകളുടെയും പ്രദേശങ്ങ ളുടെയും ശുചീകരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടന കളുടെ സഹായത്തോടെ നടക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.കോഴിക്കോട് കലക്ട്രേറ്റില്‍ ശുചീ കരണവുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുതലത്തില്‍ ഇതുസംബന്ധിച്ച് ഒരു യോഗം നാളെ രാവിലെ ചേരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പ്രളയം ബാധിച്ച ഇടങ്ങളില്‍ കിണര്‍വെള്ളം ഉപയോഗിക്കുന്നത് ശുദ്ധീകരിച്ച ശേഷം പരിശോധന യ്ക്കുശേഷം ആയിരിക്കണം. പരിശോധനയ്ക്കുള്ള സഹായം സി ഡബ്ല്യു ആര്‍ ഡിഎംനല്‍കും. ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാന ങ്ങളും ഒരുക്കും. ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും ടോയ്‌ലറ്റ് സംവിധാനം പല പ്പോഴും തകരാറിലാണ്. ഇവ പരിശോധിച്ച് തദ്ദേശസ്വയംഭരണ ഭരണസ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ എടുക്കണം. ടോയ്ലറ്റ് സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തലത്തിലും ആലോചിക്കും. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ നടപടിയെടു ക്കണമെന്നും ആരോഗ്യപരിരക്ഷ മുന്‍നിര്‍ത്തി ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, എം കെ രാഘവന്‍ എം.പി, എം എല്‍ എ മാരായ എ പ്രദീപ്കുമാര്‍ , കെ.ദാസന്‍ , പുരുഷന്‍ കടലുണ്ടി, വി.കെ.സി മമ്മദ് കോയ, പി ടി എ റഹിം, കാരാട്ട് റസാക്ക്, സി കെ നാണു, പാറയ്ക്കക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ ശുചീകരണം സംബന്ധിച്ച് തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

ശുചീകരണത്തിനായി 15000 സ്ഥലങ്ങള്‍ ജില്ലയില്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായി ഒന്നരലക്ഷം സന്നദ്ധസേവകരുടെ സഹായം ആവശ്യമുണ്ടെന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു യോഗത്തില്‍ പറഞ്ഞു. ഫിനോള്‍, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ ശുചീകരണ സാമഗ്രികളുടെ യും ആവശ്യമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ശുചീകരണത്തിന് ആവശ്യമായബ്ലീച്ചിംഗ് പൗഡര്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

റസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയുവജന വിഭാഗങ്ങള്‍, മത സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, തുടങ്ങിയ വര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംറാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: റാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി. കരാറില്‍ അഴിമതിയില്ലെന്ന് കാണിച്ച് നല്‍കിയ 2018 ഡിസംബറിലെ വിധിക്കെതിരേയാണ് പുനപരിശ...തുട൪ന്ന് വായിക്കുക


പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിട്ടത്തോടൊപ്പം മരവും വെച്ചു പിടിപ്പിക്കണം: കൊടുങ്ങല്ലൂർ മാതൃകയ്ക്ക് അംഗീകാരം

തൃശൂർ : മരം വെച്ചുപിടിപ്പിക്കലിൽ കൊടുങ്ങല്ലൂർ നഗരസഭ നൽകിയ മാതൃകയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിട്ടത്തോടൊപ്പം മരവും വെച്ചു പിടിപ്പിക്കണം എന്ന മുനിസിപ്പാലിറ്റിയുടെ നിബന്ധനയ്ക്കാണ് നിയമ പരിരക്ഷ ലഭിച്ചത്. മുനി...തുട൪ന്ന് വായിക്കുക


ഗുരുവായൂർ 1000 രൂപയ്ക്ക് സുഗമദർശനം: മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

തൃശൂർ : നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങിയ ശേഷം ഗുരുവായൂർ ക്ഷേത്ര ത്തിൽ സുഗമമായ ദർശനം അനുവദിക്കുന്നത് അസമത്വവും അവകാശ ലംഘനവുമാണെന്നപരാതി യിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 30 ദിവസത്തിനകം റിപ്പോർട്ട...തുട൪ന്ന് വായിക്കുക


സൂര്യനെപ്പോലെ കേരളമാകെ വെളിച്ചമെത്തിക്കാൻ സഭ ടിവിയ്ക്കാവും: ഗവർണർ

തിരു:സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാൻ കേരള നിയമസഭയുടെ സഭാ ടിവിയ്ക്കാവുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള നിയമസഭ ആരംഭി ക്കുന്ന സഭ ടിവിയുടെ ലോഗോയുടെയും തീം മ്യൂസിക്കിന്റേയും പ്രകാശനവും നിയമസഭാ മാധ്യമ പുരസ്‌കാര വിതരണവും ...തുട൪ന്ന് വായിക്കുക


ഗാർഹികാവശ്യങ്ങൾക്കുള്ള തേക്ക് തടി വില്പനയ്ക്ക്

തിരു: ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ തടി ഡിപ്പോയിൽ (മുള്ളുമല അനക്‌സ്) (0475-2342531) ഡിസംബർ 12 മുതൽ നടക്കും. വീട് നിർമ്മിക്കുന്നതിനു അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നി...തുട൪ന്ന് വായിക്കുക


മലയോര വികസന സംഗമം ലോഗോ പ്രകാശം ചെയ്തു

തിരു: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മലയോര വികസന സംഗമം ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്നചടങ്ങില്‍ മന്ത്രി കെ.രാജു എം എല്‍ എമാരായ റോഷി അഗസ്റ്റ്യന്‍, എന്‍.ജയരാജ് എന്നിവര്‍ക്ക് നല്‍കി പ്രകാ ശനം...തുട൪ന്ന് വായിക്കുക


ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജന്മദിനo നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുന്നു

തിരു: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തിനുമായി നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖല കളില്‍ വ്യക്തി...തുട൪ന്ന് വായിക്കുക


ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക്

ധനുവച്ചപുരം ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായ ആദ്യ ഘട്ട വികസന പദ്ധതികൾ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക മികവും കൊണ്ടുവരാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന്...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതർക്കുള്ള വിദ്യാലയങ്ങളിൽ പുതിയ പദ്ധതി

തിരു: കാഴ്ച പരിമിതർക്കുള്ള വിദ്യാലയവും തൊട്ടടുത്തുള്ള പൊതുവിദ്യാലയവുമായി സഹകരിച്ച് പഠനം രസകരമാക്കുന്ന പദ്ധതിക്ക് വഴുതക്കാട് കാഴ്ചപരിമിത വിദ്യാലയത്തിൽ തുടക്കം. അയൽ പക്ക സുഹൃദ് വിദ്യാലയ പദ്ധതി എന്നു പേരിട്ട പദ്ധതി ശിശുദിനത്തിൽ വിദ്യാഭ്യാസ മന്ത്രിപ്രൊ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

മത്സ്യത്തൊഴിലാളി / അനുബന്ധതൊഴിലാളി പെൻഷൻ വാങ്ങുന്നവരും വിധവാ പെൻഷൻ വാങ്ങു ന്നവരും ജീവിച്ചിരിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നതിന്് നവംബർ 30നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് ഓഫീസർ...തുട൪ന്ന് വായിക്കുക


അദാലത്ത് മാറ്റിവച്ചു

നെയ്യാറ്റിൻകര: രക്ഷകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമ ത്തിനുമായുള്ള നിയമം സംബന്ധിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നവംബർ 15 നടത്താ നിരുന്ന അദാലത്ത് മാറ്റിവച്ചതായി മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ അറി യിച്ചു. പുതുക...തുട൪ന്ന് വായിക്കുക


ദേവസ്വo ഭൂമി കൈയ്യേറ്റം:325 ഏക്കറോളം ഭൂമി തിരിച്ചു പിടിച്ചു

തിരു: പ്രാഥമിക കണക്കുകള്‍ പ്രകാരം 1123 ക്ഷേത്രങ്ങളുടേതായ 24,693 ഏക്കര്‍ ഭൂമി കൈയ്യേറ പ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നു. ആയതില്‍ സ്വകാര്യ സ്ഥാപനം കയ്യേറിയ പന്തല്ലൂര്‍ ദേവസ്വത്തി ന്റേതായുള്ള 325 ഏക്കറോളം ഭൂമി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്...തുട൪ന്ന് വായിക്കുക


ആകെ 411 ശാന്തിമാരെ നിയമിച്ചതില്‍ 300 ഓളം പേര്‍ അബ്രാഹ്മണ ശാന്തിക്കാര്‍

തിരു:ദേവസ്വം ബോർഡ് ജീവനക്കാരുടെ നിയമനത്തിനായി യുഡിഎഫ് സർക്കാർ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച്‌ 7 അംഗംങ്ങളുള്ള ഒരു ജംബോ ബോർഡ് ഉണ്ടാക്കി അഞ്ച് വർഷത്തോളം കാലാവധി ഉണ്ടായിട്ടും ഒരാളെ പോലും പ്രസ്തുത ബോർഡ് നിയമിച്ചിരുന്നില്ല. എൽഡിഎഫ് സർ ക്കാർ അധികാരമേറ്റ...തുട൪ന്ന് വായിക്കുക


മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെ ശമ്പള വിതരണം

തിരു: 20 ലക്ഷം രൂപയോ അതില്‍ കുറവോ വാര്‍ഷികവരുമാനമുള്ള ക്ഷേത്രങ്ങളില്‍ ടി വരുമാന ത്തിന്റെ 50 % ശമ്പളവിതരണത്തിനായി നീക്കിവെച്ചതിന് ശേഷം തികയാതെ വരുന്ന തുക, ആയത് സംബന്ധിച്ച ആവശ്യകതയും കണക്കുകളും അതത് ദേവസ്വം ഭരണാധികാരികളില്‍ നിന്നും ലഭി ക്കുന്ന മുറയ്ക്ക...തുട൪ന്ന് വായിക്കുക


മലബാര്‍ ദേവസ്വം ഭേദഗതി ബില്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളുടെ പരി പാലനത്തിനായി 1926 ലെ മദ്രാസ് ഹിന്ദുമത സ്ഥാപന നിയമം നടപ്പിലാക്കിയിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം, കേരള രൂപീകരണത്തിന് മുന്‍പ്, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.