Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വെള്ളം കുറഞ്ഞുതുടങ്ങി, ആശങ്ക കുറഞ്ഞതായി വിലയിരുത്തൽ

12/8/2019

തിരു: മഴ കുറഞ്ഞുതുടങ്ങിയതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവർത്തനം സുഗമ മാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുമായി നടന്ന വീഡിയോ കോൺഫറൻസിംഗ് യോഗം വിലയിരുത്തി. ക്യാമ്പുകളിലെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉറപ്പാക്കാനും തീരുമാനമായി.

മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാ പ്രവർത്തനം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ക്യാമ്പുകളിൽ നിന്ന് ആളുകൾ പലരും വീടു കളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളിൽ മണ്ണിടിച്ചിൽ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടർമാർ യോഗത്തിൽ അറിയിച്ചു. മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചിൽ കുടുതൽസുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങൾ ആവശ്യമായ ജില്ലകളിൽ സജ്ജമാണ്.

പൊതുവിൽ എല്ലാജില്ലകളിലും കഴിഞ്ഞദിവസങ്ങളേക്കാൾവെള്ളപ്പൊക്കമേഖലകളിലുംനദികളും വെള്ളം നല്ലരീതിയിൽ കുറഞ്ഞുവരുന്നതായി കളക്ടർമാർ അറിയിച്ചു. മിക്ക പ്രദേശങ്ങളിൽ തക രാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തിൽ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി നടപടികൾ എടുക്കുന്നുണ്ട്. മൊബൈൽ കണക്ടിവിറ്റിയും പ്രത്യേക ജനറേറ്ററുകൾ സജ്ജീകരിച്ച് ടവറുകൾ ചാർജ് ചെയ്ത് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടർമാർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ബണ്ടു കൾ മുറിഞ്ഞ് വെള്ളം കയറാതിരിക്കാൻ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു.

ജില്ലയിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണവും രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നട പടികളും കളക്ടർമാർ വിശദീകരിച്ചു. അതത് ജില്ലകൾ പ്രത്യേകമായി ചെയ്യേണ്ട കാര്യങ്ങളും ജാഗ്രത തുടരേണ്ട വിഷയങ്ങളും മുഖ്യമന്ത്രി കളക്ടർമാരെ ഓർമിപ്പിച്ചു.

യോഗത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്,അഡീ.ചീഫ് സെക്ര ട്ടറിമാരായ വിശ്വാസ് മേത്ത, ടി.കെ. ജോസ്, റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, മുഖ്യമന്ത്രിയുടെ പ്രെവറ്റ് സെക്രട്ടറി ആർ. മോഹൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ, ലാൻറ് റവന്യൂ കമ്മീഷണർ സി.എ.ലത, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ എൽ.കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവയനാട്ടുകാരുടെ സ്വപ്നം സഫലമാകുന്നു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു

തിരു: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്‌റ്റേ റ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനി തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ ജില്ലയില്‍ സര...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍

തിരു: അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 80 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ഇടയ്‌ക്കോട് കൊച്ചു പരുത്തിയില്‍ കട്ടയില്‍കോണത്ത് തരിശു കിടന്ന 60 സെന്റ് പാടം ഏറ്റെടുത്ത് നെല്‍കൃഷി ആ...തുട൪ന്ന് വായിക്കുക


പ്യൂപ്പ പാവനാടക ശില്‍പ്പശാല സംഘടിപ്പിച്ചു

തിരു:കിളിമാനൂരില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്യൂപ്പ പാവ നാടക ശില്‍പ ശാല ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ സര്‍ഗ്ഗാത്മകത വര്‍ദ്...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണം സജീവം: കിണറുകളും വീടുകളും ശൂചീകരിച്ചു

തിരു: പ്രളയം ഏറ്റവുമധികം ബാധിച്ച നിലമ്പൂരിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ തിരുവനന്ത പുരം ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.തിരു വനന്തപുരം ജില്ലാ പഞ്ചായത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്ന...തുട൪ന്ന് വായിക്കുക


തിരു.ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പിന്റെ ഏകദിന പരിശീലനം

തിരു:ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല റിസോഴ്‌സ് ഗ്രൂപ്പി ന്റെ ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. വായന മികവ് - അക്കാദമിക മികവ് എല്ലാ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറി എന്നതായിരുന്നു പരിശീലന വിഷയം. വിദ്യാഭ്യാസ ...തുട൪ന്ന് വായിക്കുക


മുദാക്കല്‍ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

തിരു: മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ ഹാള്‍, വി.ഇ.ഒ ഓഫീസ്,വനിതാ ക്യാന്റീന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും വനിതാ കാന്റീനില്‍ നിര്‍മ്മിച്ച കടമുറികളോടു കൂടിയ ഉത്്പാദന വിപണന കേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനവും നടന്നു. 40 ലക്ഷം രൂപ ചിലവില്‍ ന...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആശാന്‍ നഗര്‍,പുത്തന്‍പാലം, ശീലാന്തി മുക്ക്, മുട്ടത്തറ, വലിയതുറ, ബംഗ്‌ളാദേശ് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ 22.8.2019 രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം ഇലക്ട്രിക...തുട൪ന്ന് വായിക്കുക


പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് അര ലക്ഷത്തിലേറെ പേര്‍ക്ക്

തിരു: പ്രളയാനന്തരം പലതരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പ്രിയപ്പെട്ടവര്‍,സ്വന്തംവീട്, വസ്തുവകകള്‍, ഒരായുഷ്‌ക്കാലം മുഴവനുള്ള സമ്പാദ്യം അങ്ങനെ എല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാ താകുക എന്നു വച്ചാല്‍... ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ...തുട൪ന്ന് വായിക്കുക


തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു

തിരു:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം വി.ആര്‍ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ...തുട൪ന്ന് വായിക്കുക


ഹരിതഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനം നവംബര്‍ ഒന്നിന്

തിരു: സംസ്ഥാനത്തെ 14 പതിനാല് ഐ.ടി.ഐ.കളെ ഹരിത എ.ടി.ഐ.കളായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അറിയിച്ചു. ഐ.ടി.ഐ കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിത കേരളം മിഷന്റെയും വ്യാവ...തുട൪ന്ന് വായിക്കുക


പട്ടികജാതി വദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങ ളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥി കള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്...തുട൪ന്ന് വായിക്കുക


ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ

തിരു: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതി നുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്‍ഷ്...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

തിരു: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി ആഗസ്റ്റ് 22ന് രാവിലെ 10ന് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്ത 18 നും 35 നും മദ്ധ്യേപ്രായമുള്ളവ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണില്‍ അപേക്ഷിക്കാം

തിരു: കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്...തുട൪ന്ന് വായിക്കുക


ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു

കിഴുവിലം:ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, ഉത്പാദന ഉപാധികള്‍ എന്നിവയുടെ സംഭരണവും വിപ ണനവും ലക്ഷ്യമിട്ട് കിഴുവിലത്ത് ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നാളികേര വികസന സൊ സൈറ്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.