Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

സിനിമ

കൂടുതല്‍ 

കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

10/8/2019

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോ യുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെ ടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ ഇനിയുംകാത്തിരി ക്കാനാകില്ല നിലപാടിലാണ് പ്രഭാസിന്റെ ആരാധകര്‍. ട്രെയിലര്‍ വന്നതോടെ ഓഗസ്റ്റ് 30 രാജ്യത്തെ തിയറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായി. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രഭാസ് ചിത്ര മാകുമിതെന്നതില്‍ സംശയമില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായര്‍ എന്ന കഥാ പാത്രത്തെയാണ് ചിത്രത്തില്‍ ശ്രദ്ധാ കപൂര്‍ അവതരിപ്പിക്കുന്നത്. കിടിലന്‍ ലുക്കിലാണ് ട്രെയില റില്‍ പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബാഹുബലിയുടെ റെക്കോഡ് സാഹോ തകര്‍ക്കുമെന്ന സൂചനയാകുമോ ഒന്ന് വരുമ്പോള്‍ മറ്റൊന്നു മറഞ്ഞുപോകുമെന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറിന്റെ ഡയലോഗ് വ്യക്തമാക്കുന്നതെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാ ത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡി നേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, മന്ദിരബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്,ശരത് ലോഹി തഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാനവേഷം കൈകാര്യംചെയ്യുന്നു.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധാ യകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്‌ഗോപി കൃഷ്ണ,അജയ് സുപാഹിയ.കോസ്റ്റി യൂം ഡിസൈന്‍തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക


സോഹൻ റോയ്ക്ക് ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

മലയാളത്തിന്റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് :ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം

തിരു : 24-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാ ഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തി ന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍...തുട൪ന്ന് വായിക്കുക


പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ഇരു പത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്...തുട൪ന്ന് വായിക്കുക


നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരു:പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നിശാ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക


24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച (ഡിസം.6 ) തിരിതെളിയും : ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി എ.കെ.ബാലൻ

തിരു:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്...തുട൪ന്ന് വായിക്കുക


ഒരു രൂപയ്ക്ക് ഫിലിം ഫെസ്റ്റിവൽ കാണാം ഒപ്പം പുലരും വരെ സിനിമ ചർച്ചയുമാവാം

തിരു: മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറാം തീയ്യതി മുതൽ ഒൻപത് വരെ ടാഗോർ തീയ്യറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ തുടക്കം കുറിക്കുന്നു. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മ...തുട൪ന്ന് വായിക്കുക


കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ...തുട൪ന്ന് വായിക്കുക


പ്രഭാസിന് മധുരിക്കും പിറന്നാള്‍ നാളെ; ആശംസകളുമായി ആരാധകര്‍ :പിറന്നാള്‍ ദിനത്തില്‍ സാഹോ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കും

സാഹോയുടെ മധുരിക്കും വിജയം ആഘോഷമാക്കിയതിന് പിന്നാലെ പ്രഭാസിന് പിറന്നാളിന് ആശംസകള്‍ നേരാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. ഇത്തവണ പിറന്നാള്‍ ദിനം വ്യത്യസ്ത മാക്കുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സാഹോ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ ശിപ്പി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.