Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

കായികം

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ഡി3കോഡ് സംഘടിപ്പിക്കുന്നു

5/8/2019

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി

തിരു: വിഖ്യാതമായ ഡി 3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഡി3കോഡ് (d3code) എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ഡിജിറ്റൽ സാങ്കേതിക രംഗത്തെ അതികായ രായ യു എസ് ടി ഗ്ലോബൽ. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇന്നൊവേഷൻ, പ്രോബ്ലം സോൾവിങ്, ഡിസൈൻ തിങ്കിങ്ങ്, പ്രോഗ്രാമിങ്ങ് കഴിവുകൾ എന്നിവ യിൽ അഭിരുചികൾ കണ്ടെത്താനും പര്യാപ്തമായ അഖിലേന്ത്യാ പ്ലാറ്റ്‌ഫോമായിഡി3കോഡ് മാറും. ഡി 3 യുടെ മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന ഡി3കോഡിനെ ഉച്ഛരിക്കുന്നത് ഡി കോഡ് എന്നാണ്. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഡെവലപ്പർ കോൺഫറൻസുകളിൽ ഒന്നായ ഡി 3 ക്കു മുന്നോടിയായാണ് ഡി3കോഡ് സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ ഒത്തുചേരുന്ന വാർഷിക സംഗമ വേദിയാണ് ഡി 3. ഡ്രീം, ഡെവലപ്പ്,ഡിസ്‌റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി 3. ഈ രംഗത്തെ നൂതനപ്രവണതകളും വൈദഗ്ധ്യങ്ങളുംഅവ തരിപ്പിക്കാനും പഠന ഗവേഷണങ്ങൾക്കും വളർച്ചാ വികസന സാധ്യതകൾക്കുമാണ് ഡി 3 വഴി യൊരുക്കുന്നത്. നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠനം നടത്തുന്ന രാജ്യത്തെ മുഴുവൻ കോളെജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാൻ അവസരമുണ്ട്. ടീം ലീഡർ അടക്കം പരമാവധി നാല് പേരാണ് ഒരു ടീമിൽ ഉണ്ടാവേണ്ടത്. https://ust-global. hackerearth.com എന്ന സൈറ്റ് വഴി 2019 ആഗസ്റ്റ് 5 മുതൽ 31 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി. മത്സരാർഥികളിൽ ഓരോ ടീമിനുമുള്ള പ്രൈവറ്റ്‌ ചലഞ്ചുകൾ സെപ്റ്റംബറിൽ അറിയിക്കും.

ലോകത്തെ പ്രമുഖ ഡെവലപ്പർ കോൺഫറൻസ് എന്ന അംഗീകാരം ഡി 3 നേടിക്കഴിഞ്ഞതായി യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു. ഈ വർഷം ഡി3കോഡ് എന്ന പേരിൽ ഒരു എക്സ്റ്റേണൽ ഹാക്ക ത്തോൺ കൂടി ഉൾക്കൊള്ളിക്കുന്നതോടെ സാങ്കേതിക ഇന്നൊവേഷൻ മേഖലകളിലെഅതികായർ ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് യുവാക്കൾക്ക് കൈവരുന്നത്. ഡി 3 - ഡി3കോഡി ന്റെ ആദ്യ പതിപ്പിനെ ആവേശപൂർവമാണ് ഞങ്ങൾ നോക്കിക്കാണുന്നത്. സാങ്കേതിക വിദ്യയും ഇന്നൊവേഷനും ഉപയുക്തമാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കമ്പനിയിലെ ജീവനക്കാർ ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും രാജ്യത്തെ കോളെജ്, സർവകലാശാല തലത്തിലെ മിടുക്ക രായ മുഴുവൻ വിദ്യാർഥികളെയും യു എസ് ടി ഗ്ലോബലിന്റെ മനോഹരമായ കാമ്പസിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ നാലു റൗണ്ടുകളുള്ള മത്സരങ്ങളിൽ, മൂന്നു റൗണ്ടുകളായാണ് ഓൺലൈനിലെ പ്രോഗ്രാമി ങ്ങ് ചലഞ്ചുകൾ അരങ്ങേറുക. സെപ്റ്റംബർ 24 മുതൽ 26 വരെ വരെയാണ് ആദ്യറൗണ്ട് മത്സര ങ്ങൾ. ഒക്ടോബർ 1 മുതൽ 3 വരെ ആദ്യ റൗണ്ടിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തവർക്കുള്ള ചലഞ്ചു കളും മൾട്ടിപ്പിൾ ചോയ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റുകളും (എം സി എ ടി ) നടക്കും. ഒക്ടോബർ 8 മുതൽ 10 വരെ രണ്ടാം റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള മത്സരങ്ങളാണ്. ആദ്യ 20 സ്ഥാനക്കാരെ ഒക്ടോബർ 21ന് പ്രഖ്യാപിക്കും. ഒക്ടോബർ 23 മുതൽ നവംബർ 20 വരെ വീഡിയോ അഭിമുഖങ്ങൾ നടക്കും. നവംബർ 22 നാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നത്. ഡിസംബർ 1 ന് രാവിലെ 9 മണിക്ക് കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടക്കുന്ന ഇൻ-പേഴ്സൺ ഓഫ്‌ലൈൻ ഹാക്കത്തോൺ മത്സരങ്ങൾ പിറ്റേന്ന് രാവിലെ 9 മണിക്കാണ് സമാപിക്കുക. ഉച്ചക്ക് 12 മണിവരെ ജൂറിക്ക് മുൻപിൽ പ്രസന്റേഷനുകൾ നടക്കും. ഡിസംബർ 3 നു വൈകീട്ടാണ് ഫലപ്രഖ്യാപനം. നിശ്ചിതമായ ഒരു പ്രോബ്ലം സ്റ്റേറ്റ്മെന്റിനെ അടിസ്ഥാനമാക്കി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മത്സരമായാണ് ഇൻ-പേഴ്സൺ ഓഫ്‌ലൈൻ ഹാക്കത്തോൺ വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യരൂപം (പ്രോട്ടോ ടൈപ്പ്) ജഡ്ജിങ് പാനലിനു മുൻപിൽ അവതരിപ്പിക്കും. ജൂറി വോട്ടുകളെ അടിസ്ഥാന മാക്കിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഇൻ-പേഴ്സൺ ഹാക്കത്തോൺ ഫൈനലിൽ പ്രവേശ നം നേടുന്ന ടീമുകൾക്ക് 2019 ഡിസംബർ 5, 6 തിയ്യതികളിലായി യു എസ് ടി ഗ്ലോബൽ കാമ്പ സിൽ അരങ്ങേറുന്ന പ്രശസ്തമായ ഡി 3 കോൺഫറൻസിൽ പങ്കുചേരാനുള്ളഅപൂർവമായഅവസര മാണ് കൈവരുന്നത്. വമ്പൻ സമ്മാനങ്ങളാണ് ഡി 3 കോഡ് 2019 ലെ വിജയികളെ കാത്തിരിക്കുന്നത്. അവസാന 24 മണിക്കൂർ ഹാക്കത്തോണിൽ പങ്കാളികളാവുന്ന 20 ടീമുകളിലെയും ഓരോ അംഗത്തിനും യു എസ് ടി ഗ്ലോബലിൽ ജോലി വാഗ്ദാനം നൽകുന്നു എന്നതാണ് പ്രസക്തമായ കാര്യം. വ്യവസ്ഥകൾ ക്കും നിബന്ധനകൾക്കും വിധേയമായാണ് നിയമനം. ഒന്നാം സ്ഥാനക്കാർക്ക് ആകർഷകമായ ബാക്ക് പാക്ക് സമ്മാനിക്കും. മാക്‌ബുക്ക് പ്രൊ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, യു എസ് ബി ഫ്ലാഷ് ഡ്രൈവ്, ഹൈസ്പീഡ് ചാർജിങ്ങ് എക്സ്റ്റേണൽ പവർ ബാങ്ക് ഉൾപ്പെടെയുള്ള ആകർഷകമായ ബാക്ക് പാക്കാണ് നൽകുന്നത്. 25,000 രൂപയുടെ കാഷ് അവാർഡും ഇതോടൊപ്പമുണ്ട്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമംഗങ്ങൾക്കെല്ലാം മൈക്രോസോഫ്റ്റ് സർഫസ്, റാസ്പ്‌ ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ് എന്നിവ സമ്മാനമായി ലഭിക്കും. 10000 രൂപ കാഷ് അവാർഡുമുണ്ട്. മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് സാംസങ് നോട്ട് 9, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, 5000 രൂപ കാഷ് അവാർഡ് എന്നിവയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ

തിരു: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്‌ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും. ഫുട്‌ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ...തുട൪ന്ന് വായിക്കുക


കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു

(ചിത്രം:കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റി ഡോ എം കെ സി നായർ അഭിവാദ്യം ചെയ്യുന്നു) തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയ ത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭ...തുട൪ന്ന് വായിക്കുക


കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചട...തുട൪ന്ന് വായിക്കുക


കായികമേളയ്ക്കിടയിലെ അപകടം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരു: സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതര മായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോ ഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: കെ.കെ.വേണു, സായ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം

തിരു: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കു...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ധാരണയായി

തിരു: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണ യായി. അക്കാദമിയുടെ പ്രവര്‍ത്തനരീതിയും പ്രവേശനവും പരിശീലന മാര്‍ഗങ്ങളും തുടങ്ങി അനുബന്ധ...തുട൪ന്ന് വായിക്കുക


ഹൂൂൂപ്സ്... ബാസ്‌ക്കറ്റ് ബോളില്‍ പരിശീലനപദ്ധതി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി ബാസ്‌ക്കറ്റ് ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലനപദ്ധതി തുടങ്ങുന്നു. ആദ്യ ഘട്ടം 5 ജില്ലകളിലായി 10 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ബാസ്‌ക്കറ്റ് ബോളിനോട...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് 30 വരെ അപേക്ഷിക്കാം

തിരു: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ 2018 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് വിഭാഗ ത്തിൽ ഏറ്റവു...തുട൪ന്ന് വായിക്കുക


അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ആദ്യമായി ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നട ക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെഅഭി മാന താരങ്ങളാ...തുട൪ന്ന് വായിക്കുക


ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരിക്കും മത്സരം. ഫിഫയുടെ സംഘാടക സമിതി യോഗത്തില്‍ തിയതി സംബന്ധിച്ച അന്തിമ തീരുമാനമായി.വേദി കളുടെ കാര്യ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.