Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

ആരോഗ്യം

കൂടുതല്‍ 

തോളിന്റെ കുഴ തെന്നലിന് പരിഹാരം: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരം

31/7/2019

ഫോട്ടോ ക്യാപ്ഷന്‍- എംഒഎസ് സി മെഡിക്കല്‍ കോളേജില്‍ തോളിന്റെ കുഴ തെന്നലിന് ആര്‍ ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച വിനോദ് തന്നെ ചികിത്സിച്ച ഡോ. സുജിത് ജോസിനൊപ്പം. എംഒഎസ്‌സി മെഡിക്കല്‍ കോളേജ് സിഇഒ ജോയ് ജേക്കബ്, മെഡി ക്കല്‍ സൂപ്രണ്ട് ഡോ.സോജന്‍ ഐപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ തോമസ് പി.വി എന്നിവര്‍ സമീപം.

തോളിന്റെ കുഴ തെന്നലിന് പരിഹാരം: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടത്തിയ ആര്‍ത്രോലാറ്റര്‍ ജെറ്റ് ശസ്ത്രക്രിയ വിജയകരം

കൊച്ചി: ദക്ഷിണേന്ത്യയില്‍ ആദ്യമായി തോള്‍ സന്ധിക്കുണ്ടാകുന്ന സ്ഥാനമാറ്റത്തിന് നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡി. കോളജിലാണ് നൂതന സംവിധാനം ഉപയോഗിച്ച് ശസ്ത്ര ക്രിയ നടന്നത്. പ്രമുഖ ജോയിന്റ് സര്‍ജനും ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റുമായ ഡോ.സുജിത് ജോസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വയലിനിസ്റ്റ് വിനോദായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി. സ്ഥിരമായി തോളിന്റെ കുഴ തെന്നുന്നതിനാല്‍ വിനോദിന് വയലിന്‍ വായിക്കുക പ്രയാസമായിരുന്നു. ഇങ്ങനെയിരിക്കെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാ യത്. മുന്‍പും നിരവധി തവണ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ടെങ്കിലും വിനോദിന് നിരന്തര മായി തോളിന്റെ കുഴ തെന്നുന്നതിന് പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതേതുടര്‍ന്നാണ് എംഒ എസ്‌സിയില്‍ ചികിത്സ തേടിയെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഫ്രഞ്ച് നിര്‍മ്മിതമായ വൈദ്യശാസ്ത്ര ഉപകരണം രാജ്യത്ത് ആദ്യമായി പ്രയോജനപ്പെടുത്തിയത് മുംബൈയിലായിരുന്നു. ദക്ഷിണേന്ത്യയില്‍ നിലവില്‍ എംഒഎസ്‌സി മെഡിക്കല്‍ കോളജില്‍ മാത്രമാണ് ആര്‍ത്രോലാറ്റര്‍ജെറ്റ് സംവിധാനം ഉയോഗിക്കുന്നത്. ആര്‍ത്രോ സ്‌കോപ്പിക് ശസ്ത്ര ക്രിയയില്‍ കേരളത്തിലെ പ്രമുഖനായ ജോയിന്റ് സര്‍ജനാണ് ഡോ. സുജിത് ജോസ്.

സാധാരണഗതിയില്‍ തോളിന്റെ സന്ധിക്ക് സംഭവിക്കുന്ന സ്ഥാന ചലനത്തിന് കിഹോള്‍ സര്‍ജറിയാണ് നടത്താറുള്ളത്. ഇതിലൂടെ തോളിന്റെ കുഴ സാധരണഗതിയിലാക്കാനും സാധിക്കും. എന്നാല്‍ നിരവധി തവണ കുഴ തെന്നുന്ന അവസ്ഥയുണ്ടായാല്‍, അസ്ഥികള്‍ തമ്മിലുണ്ടാകുന്ന നിരന്തരമായ ഉരസല്‍ മൂലം അവയ്ക്ക് ക്ഷയം സംഭവിക്കും. ഇതിലൂടെ ഉറക്കത്തില്‍ പോലും തോളിന്റെ കുഴ തെന്നുന്ന സ്ഥിതിയുണ്ടാകും. നിരന്തരമായി കുഴതെന്നുന്നതിലൂടെ അസ്ഥിക്ക് 20 ശതമാനത്തിലധികം തേയ്മാനം സംഭവിച്ചാല്‍ സാധാരണ കീഹോള്‍ സര്‍ജറിയായ ആര്‍ത്രോസ്‌കോപിക് ബാന്‍കാര്‍ട്ട് സര്‍ജറി അപര്യാപ്തമായി വരും. ഈ ഘട്ടത്തില്‍ ഏറെ പ്രയോജനകരമാണ് അസ്ഥി കൈമാറ്റ പ്രക്രിയയായ ലാറ്റര്‍ജെറ്റ്. ഓപ്പണ്‍ സര്‍ജറിയായതിനാല്‍ കൂടുതല്‍ സമയം രോഗി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്ന് അധികൃതര്‍ പറയുന്നു.

കീ ഹോള്‍ സര്‍ജറിയെ അപേക്ഷിച്ച് നൂതന ശസ്ത്രക്രിയയ്ക്ക് നിരവധി നേട്ടങ്ങളുണ്ട്. ശസ്ത്രക്രി യയ്ക്ക് സന്ധിയിലെ പേശികള്‍ മാറ്റേണ്ടതില്ല. കൂടാതെ, വേദന കുറവും തോളിലെ പാടുകള്‍ പൂര്‍ണമായും ഒഴിവാക്കാനും വേഗത്തില്‍ സുഖം പ്രാപിക്കാനും കഴിയുമെന്നതും ഇതിന്റെ പ്രത്യേ കതയാണ്. ശസ്ത്രക്രിയയിലൂടെ തോളിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് യാതൊരു മാറ്റവും സംഭവിക്കുകയില്ല എന്നതിനാല്‍ രോഗിക്ക് പിന്നീട് നിര്‍ഭയം കായികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകുമെന്നും അധികൃതര്‍ പറയുന്നു.

സ്‌പോര്‍ട്ട് ഇന്‍ജുറീസ്, ഓര്‍ത്തോപീഡിക് ഇമേജിംഗ് പുനരധിവാസം തുടങ്ങിയവയ്ക്കുള്ള കേര ളത്തിലെ പ്രമുഖ കേന്ദ്രമാണ് എംഒഎസ്‌സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ത്തോപീഡിക്‌സ്. സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് അത്യാധുനിക ആര്‍ത്രോസ്‌ കോപ്പി ഉപകരണങ്ങള്‍ സജ്ജമാക്കിയ ഓപ്പറേഷന്‍ തിയറ്ററാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്.

ഡോ. സുജിത് ജോസ്, എംഒഎസ്‌സി മെഡിക്കല്‍ കോളേജ് സിഇഒ ജോയ് ജേക്കബ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ്, അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടര്‍ തോമസ് പി.വി, രോഗി വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാ ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി....തുട൪ന്ന് വായിക്കുക


അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു

(ചിത്രം: സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ ടി കെ എ നായർ (റിട്ട) ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍...തുട൪ന്ന് വായിക്കുക


മറവിരോഗം: പരിശീലന പരിപാടി :തിങ്കളാഴ്ച രണ്ടുമുതല്‍ നാലുവരെ തിരു.മെഡി.കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍

തിരു: ലോക അല്‍ഷിമേഴ്സ് മാസാചരണത്തിന്‍റെ ഭാഗമായി രോഗീ പരിപാലകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന പരിപാടി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈ റ...തുട൪ന്ന് വായിക്കുക


സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗിക...തുട൪ന്ന് വായിക്കുക


അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം...തുട൪ന്ന് വായിക്കുക


അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍ കുന്നത...തുട൪ന്ന് വായിക്കുക


കനിവ് 108 ആദ്യദിനം 40 പേരെ രക്ഷിച്ചു:ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍ സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ചരക്ഷാപ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടo സെപ്റ്റം. 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ

തിരു: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് ...തുട൪ന്ന് വായിക്കുക


ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു

കൊച്ചി: ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച മെമ്മറി വാക്ക് സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെമ്പര്‍ സെക്രട്ടറി ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു...തുട൪ന്ന് വായിക്കുക


കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ് സി) മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഞായറാഴ്ച (സെപ്തംബര്‍ 22) ഉച്ച കഴിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...തുട൪ന്ന് വായിക്കുക


അനുഭവങ്ങൾ പങ്ക് വെച്ച് ക്ഷയരോഗ വിമുക്തരുടെ കൂട്ടായ്മ

തിരു: ക്ഷയരോഗത്തിൽ നിന്നും ചികിത്സയിലൂടെ വിമുക്തരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ജന കീയ പങ്കാളിത്തത്തോടെ ക്ഷയരോഗത്തെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുവാൻഉദ്ദേശിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ച്ത്. ആദ്യമായാണ് ക്ഷയരോഗ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.