Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

ആരോഗ്യം

കൂടുതല്‍ 

എസ് എ ടിയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

30/7/2019

തിരു: പ്രസവശേഷം മറുപിള്ള വേര്‍പെടാതെ അമിതരക്തസ്രാവത്തിന് വഴിവയ്ക്കുന്ന ഗുരുതരാ വസ്ഥയിലുള്ള യുവതിയെ എസ് എ ടി ആശുപത്രിയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെരക്ഷ പ്പെടുത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ സങ്കീർണാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടർന്ന് എസ് എ ടി യിലേക്ക് അയയ്ക്കുകയായിരുന്നു. ജൂലായ് നാലാംതീയതി നടന്ന ശസ്ത്രക്രി യയ്ക്കുശേഷം ചികിത്സയിലായിരുന്ന യുവതി സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ദിവസം ആശു പത്രി വിട്ടു.

പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ അമിതരക്ത സ്രാവമുണ്ടാക്കുന്നതാണ്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിര്‍മ്മലയുടെയും മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍റെയും നേതൃത്വത്തിലാണ് മൂന്നു മണി ക്കൂറോളം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ജയശ്രീ, ഡോ.ശില്‍പ, യൂറോളജി വിഭാഗത്തിലെ ഡോ.ദീപു, അനസ്തേഷ്യാവിഭാഗത്തിലെ ഡോ.ഷീല, ഡോ.ദിവ്യ, ഡോ.നന്ദകുമാർ, സ്റ്റാഫ് നേഴ്സ് ആശ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. യുവതിയുടെആദ്യപ്രസവം സിസേറിയനിലൂടെയായിരുന്നു. രണ്ടാമത്തെ പ്രസവത്തിനായാണ് ഇവർ ആശുപത്രിയിലെത്തിയത്. ഇതില്‍ ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഏതു സാഹചര്യത്തിലും ആദ്യത്തെ പ്രസവം സിസേറിയൻ ആയാൽ രണ്ടാമതും ഗര്‍ഭം ധരിക്കു മ്പോള്‍ മറുപിള്ള ആദ്യം സിസേറിയന്‍ ചെയ്ത മുറിവില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥയെ പ്ലാസന്‍റ അക്രീറ്റ, ഇന്‍ക്രീറ്റ, പെര്‍ക്രീറ്റ എന്നിങ്ങനെ മൂന്നുതരത്തില്‍ വേര്‍തിരി ച്ചിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ട രക്തവും പോഷകവും എത്തിച്ചുകൊടുക്കുന്ന ജോലിയാണ് മറുപിള്ളയ്ക്കു ള്ളത്. കുഞ്ഞിനെ പ്രസവിച്ചശേഷം മറുപിള്ള വേര്‍പെട്ട് പുറംതള്ളപ്പെടും.

പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സില്‍ മറുപിള്ള ഗര്‍ഭപാത്രത്തിന്‍ ഭിത്തിയോടുംമൂത്രസഞ്ചി യോടും ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് പ്രസവശേഷം വേര്‍പെടാതെ അമിതരക്തസ്രാവമുണ്ടാക്കി അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുന്നുണ്ട്. അതീവ ഗുരുതരമായ അവസ്ഥയാണിത്. സംസ്ഥാനത്ത് സിസേറിയന്‍ നിരക്കില്‍ കണ്ടുവരുന്ന വര്‍ധന പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ ഡേഴ്സിന്‍റെയും എണ്ണവും വര്‍ധിപ്പിക്കുന്നു.

2017ല്‍ മുപ്പത്തേഴും 2018-ല്‍ മുപ്പത്തേഴും പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട്. ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണിവ. പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സിന് ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, അനെസ്തറ്റിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. പത്തുമുതല്‍ 50 യൂണിറ്റ് രക്തം വരെ കയറ്റേണ്ട സാഹചര്യം ഇത്തരം ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങള്‍ ഉള്ളതിനാല്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാതൃമരണംഒര ളവു വരെ നിയന്ത്രിക്കാന്‍ കഴിയും. അനാവശ്യ സിസേറിയന്‍ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത യെപ്പറ്റിയുള്ള ബോധവത്കരണം അത്യാവശ്യമാണ്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം

തിരു: മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയി ട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈല...തുട൪ന്ന് വായിക്കുക


മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ.

തിരു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രികളില്‍ ഇന്ന് മുതല്‍ സൗജന്യ ചികിത്സ ആരംഭി ക്കുന്നു. പ്രളയ ബാധിതരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ആവശ്യാനു സരണമ...തുട൪ന്ന് വായിക്കുക


എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ...തുട൪ന്ന് വായിക്കുക


പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്‌സിസൈക്ലിന്‍ എത്തിക്കാന്‍ തീവ്രയജ്ഞം

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ എത്തിക്കാനായി ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാന തല പ്രചാരണ പരിപാടിയ്ക്ക് ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ബസ...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ...തുട൪ന്ന് വായിക്കുക


ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജo: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

തിരു: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാ ണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളിഏറ്റെടുക്കാന്‍ആരോ...തുട൪ന്ന് വായിക്കുക


ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല...തുട൪ന്ന് വായിക്കുക


നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

(ഫോട്ടോ ക്യാപ്ക്ഷന്‍:വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: അച്ഛന്റെയും അമ്മയുടെയും പേരില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ...തുട൪ന്ന് വായിക്കുക


അർബുദ ചികിത്സകർക്ക് മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റി ശില്പശാല

(ചിത്രം: അർബുദ ചികിത്സകർക്കായി തിരു.മെഡിക്കൽ കോളേജിൽ നടന്ന മൈൻഡ് ഫുൾനസ് ശില്പശാല) തിരു: അർബുദ രോഗമുള്ളവർക്ക് ഒരു അനുബന്ധ ചികിത്സാമാർഗമെന്ന നിലയിലുംചികിത്സകർ ക്ക് ഒരു മാനസിക സമ്മർദ്ദ നിയന്ത്രണമാർഗമെന്ന നിലയിലും മൈൻഡ് ഫുൾനസ് എന്ന സമ്പ്രദാ യം എങ്ങനെ ...തുട൪ന്ന് വായിക്കുക


മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണം -ആരോഗ്യം വകുപ്പു മന്ത്രി

(ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സി ഡി സി യിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു) തിരു: വർത്തമാന കാലത്തെ അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യ ത്തിൽ മുലയൂട്ടലിന്റെ പ...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണം: സി.ഡി.സി.യില്‍ നഴ്‌സുമാര്‍ക്ക് ലാക്‌റ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം

തിരു: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌ മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.