Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

സിനിമ

കൂടുതല്‍ 

സാഹോയിലെ പ്രണയഗാനം ഉടന്‍: ടീസറിന് ഗംഭീര സ്വീകരണം

30/7/2019

പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാന ത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കു വെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഗാനത്തിന്റെ ടീസറിന് ഗംഭീര സ്വീകര ണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഗുരു രന്‍ധവ ഈണം നല്‍കിയ മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരന്‍ ശെശാന്ദ്രിയും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്. ലിറിക്‌സ്-വിനായക് ശശികുമാര്‍. ഓസ്ട്രിയയിലെഇന്‍സ്ബര്‍ ഗിലെ പ്രകൃതി മനോഹാരിതയിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.സുജീത്ത് സംവി ധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധാ യകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്,ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. video link: https://www.youtube.com/watch?v=0LR_jNbmW4w


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസി ന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്. അണ...തുട൪ന്ന് വായിക്കുക


ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ...തുട൪ന്ന് വായിക്കുക


കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോ യുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെ ടുത്ത...തുട൪ന്ന് വായിക്കുക


കീർത്തി സുരേഷ്‌ മികച്ച നടി, ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാർ

ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് കരസ്ഥമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ...തുട൪ന്ന് വായിക്കുക


സാഹോ ട്രെയിലര്‍ ഓഗസ്റ്റ് പത്തിന് എത്തും; ആകാംക്ഷയോടെ ആരാധകര്‍

ചിത്രീകരണത്തിന്റെ ആരംഭഘട്ടം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെകാത്തിരുന്ന സാഹോയുടെ ട്രെയിലര്‍ ഓഗസ്റ്റ് പത്തിനെത്തും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഓദ്യോഗിക മായി സ്ഥിരീകരിച്ചു.പ്രഭാസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ്ട്രെയിലര്...തുട൪ന്ന് വായിക്കുക


വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചന യാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷി ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ്...തുട൪ന്ന് വായിക്കുക


ഏകാന്ത താരമേ.... സാഹോയിലെ പ്രണയഗാനം പുറത്തിറക്കി

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രംസാഹോ യിലെ പ്രണയഗാനം എത്തി. ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍... എന്നുതുടങ്ങുന്ന ഗാന മാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷ...തുട൪ന്ന് വായിക്കുക


മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി

രാജാ രവിവർമയുടെ എണ്ണഛായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയോടെ കാവ്യ ഫിലിംസ് പുറത്തിറക്കിയ മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് രാവിലെ 10 മണിക്ക് കാവ്യാ ഫിലിംസ് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്...തുട൪ന്ന് വായിക്കുക


ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; പ്രതീക്ഷയോടെ ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ യാണ്...തുട൪ന്ന് വായിക്കുക


സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാ...തുട൪ന്ന് വായിക്കുക


യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലി യുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി. ധനുഷ് ആലപിച്ച വൈ ദിസ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

സിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. സൈക്കോ സയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തി ലാണ്. ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍: രണ്ട് ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് ഓസ്ട്രിയയില്‍

പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ഓസ്ട്രിയയിലെ വിവിധയിടങ്ങളിലായിട്ടാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്‍സ്ബ്രക്കില്‍ എത്തിയിരുന്നു.രണ്ട് ഗാന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.