Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

ആരോഗ്യം

കൂടുതല്‍ 

രോഗികള്‍ക്കു ബോധവത്കരണവുമായി എസ് എ ടിയിലെ ദൃശ്യ-ശ്രാവ്യ സംവിധാനം മടങ്ങിവരുന്നു

23/7/2019

(ചിത്രം: എസ് എ ടി യിലെ ദൃശ്യ-ശ്രാവ്യ സംവിധാനത്തിന്റെ ഭാഗമായി തയ്യാറാക്കിയ റെക്കോർ ഡിംഗ് സ്റ്റുഡിയോ) തിരു: എസ് എ ടി ആശുപത്രിയിലെ രോഗികള്‍ക്ക് വിവിധ രോഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു നല്‍കേണ്ട വിവിധ കുത്തിവയ്പുകളെക്കുറിച്ചുമെല്ലാം ബോധവത്കരണം നല്‍കുന്നതിനുവേണ്ടിയു ള്ള ദൃശ്യ-ശ്രാവ്യ സംവിധാനം പുതിയരൂപത്തിലും ഭാവത്തിലും മടങ്ങിവരുന്നു. നേരത്തേ ഈ സംവിധാനം ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര വിപുലമായരീതിയിലായിരുന്നില്ല. മാത്ര മല്ല, ഒരു പതിറ്റാണ്ടോളമായി ഇത് നിലച്ചുകിടക്കുകയായിരുന്നു.

ഇതിന്‍റെ ഭാഗമായി വിവിധ വാര്‍ഡുകളിലും ഒപിയിലും രോഗികളുടെ വിശ്രമമുറികളിലുമെല്ലാം ടിവികള്‍ സ്ഥാപിച്ചുകഴിഞ്ഞു. 35 ഓളം ടിവികളാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ ചികിത്സാ പദ്ധതികളെക്കുറിച്ചും കുട്ടികള്‍ക്ക് വിവിധ പ്രായത്തില്‍ നല്‍കേണ്ട കുത്തി വയ്പു കളെക്കുറിച്ചും ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും വേണ്ട പരിചരണങ്ങളെക്കുറിച്ചും വിവിധ പകര്‍ച്ചവ്യാധികളെക്കുറിച്ചും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ശരിയായ അവ ബോധം നല്‍കുകയാണ് ലക്ഷ്യം. 1993-ല്‍ ഈ സംവിധാനം നിലവില്‍ വന്നെങ്കിലും അതിന്‍റെ ലക്ഷ്യം പൂര്‍ണമായ തോതില്‍ നിറവേറ്റപ്പെട്ടില്ല. മാത്രമല്ല, കാലക്രമേണ ഉണ്ടായിരുന്ന ടിവികള്‍ കേടാവുകയും ചെയ്തു. ഇത്തരമൊരു സംവിധാനം ഫലപ്രദമായരീതിയില്‍ പ്രവര്‍ത്തിച്ചാലുണ്ടാ കുന്ന ഗുണഫലങ്ങള്‍ രോഗികള്‍ക്ക് ഉപകാരപ്പെടുമെന്നതിനാലാണ് സംസ്ഥാനസര്‍ക്കാരിന്‍റെ അനു മതിയോടെ തന്നെ പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെനടത്തിപ്പ്.ടിവി കള്‍ക്കൊപ്പം പ്രത്യേകം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ഉണ്ട്.

ഡോക്ടര്‍മാര്‍ക്കും മറ്റും വിവിധ അസുഖങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയുമടക്കം രോഗികള്‍ക്ക് അറിവ് പകരാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ഉപയോഗപ്പെടുത്താനാകും. വിവിധ ബോധവത്കരണ പരിപാടികള്‍ക്കുപുറമേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിനോദപരിപാടികള്‍ ആസ്വദിക്കാ നും അവസരമുണ്ട്. വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേട്ടറിവുപോലുമില്ലാത്ത നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പദ്ധതികളുടെ പ്രയോജനം പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുവാന്‍ ഈ സംവിധാനം അവസരമൊരുക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജടീച്ചര്‍ ദൃശ്യ ശ്രാവ്യ സംവിധാനത്തിന് പിന്തുണ നല്‍കുകയായിരുന്നു.

എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സം വിധാനമേര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ്കുമാര്‍, എസ് എ ടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍സൊസൈ റ്റി എക്സിക്യുട്ടീവംഗങ്ങളായ കെ വരദരാജന്‍, എസ് എസ് രാജലാൽ സൊസൈറ്റിയുടെ നിലവിലു ള്ള ഭരണസമിതി എന്നിവര്‍ ഇക്കാര്യത്തിലെടുത്ത അനുഭാവപൂര്‍വമായ സമീപനമാണ് രോഗികള്‍ ക്ക് സഹായകരമായി ഭവിച്ചിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം

തിരു: മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയി ട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈല...തുട൪ന്ന് വായിക്കുക


മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ.

തിരു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രികളില്‍ ഇന്ന് മുതല്‍ സൗജന്യ ചികിത്സ ആരംഭി ക്കുന്നു. പ്രളയ ബാധിതരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ആവശ്യാനു സരണമ...തുട൪ന്ന് വായിക്കുക


എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ...തുട൪ന്ന് വായിക്കുക


പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്‌സിസൈക്ലിന്‍ എത്തിക്കാന്‍ തീവ്രയജ്ഞം

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ എത്തിക്കാനായി ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാന തല പ്രചാരണ പരിപാടിയ്ക്ക് ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ബസ...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ...തുട൪ന്ന് വായിക്കുക


ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജo: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

തിരു: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാ ണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളിഏറ്റെടുക്കാന്‍ആരോ...തുട൪ന്ന് വായിക്കുക


ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല...തുട൪ന്ന് വായിക്കുക


നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

(ഫോട്ടോ ക്യാപ്ക്ഷന്‍:വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: അച്ഛന്റെയും അമ്മയുടെയും പേരില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ...തുട൪ന്ന് വായിക്കുക


അർബുദ ചികിത്സകർക്ക് മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റി ശില്പശാല

(ചിത്രം: അർബുദ ചികിത്സകർക്കായി തിരു.മെഡിക്കൽ കോളേജിൽ നടന്ന മൈൻഡ് ഫുൾനസ് ശില്പശാല) തിരു: അർബുദ രോഗമുള്ളവർക്ക് ഒരു അനുബന്ധ ചികിത്സാമാർഗമെന്ന നിലയിലുംചികിത്സകർ ക്ക് ഒരു മാനസിക സമ്മർദ്ദ നിയന്ത്രണമാർഗമെന്ന നിലയിലും മൈൻഡ് ഫുൾനസ് എന്ന സമ്പ്രദാ യം എങ്ങനെ ...തുട൪ന്ന് വായിക്കുക


മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണം -ആരോഗ്യം വകുപ്പു മന്ത്രി

(ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സി ഡി സി യിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു) തിരു: വർത്തമാന കാലത്തെ അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യ ത്തിൽ മുലയൂട്ടലിന്റെ പ...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണം: സി.ഡി.സി.യില്‍ നഴ്‌സുമാര്‍ക്ക് ലാക്‌റ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം

തിരു: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌ മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.