Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

രാഷ്ട്രീയം

കൂടുതല്‍ 

വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയിൽ

19/7/2019

ന്യൂഡൽഹി: വിമത എംഎൽഎമാർക്ക‌് സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട‌് കോൺഗ്രസ‌ും ജെഡിസും സുപ്രീംകോടതിയെ സമീപിച്ചു. രാജിവച്ചഎംഎൽ എമാർക്ക‌് വേണമെങ്കിൽ സഭാനടപടികളിൽനിന്ന‌് വിട്ടുനിൽക്കാമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോ യ‌് അധ്യക്ഷനായ ബെഞ്ച‌് ജൂലൈ 17ലെ ഇടക്കാല ഉത്തരവ‌ിൽ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത തേടിയാണ‌് കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയും പിസിസി അധ്യക്ഷൻദിനേശ‌് ഗുണ്ടു റാവും സുപ്രീംകോടതിയെ സമീപിച്ചത‌്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം നിയമസഭാ സമാജികർക്ക‌് വിപ്പ‌് നൽകാനുള്ള രാഷ്ട്രീയ പാർടികളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാ ണ‌് ഇടക്കാല ഉത്തരവിലെ നിർദേശങ്ങളെന്ന‌് ഹർജികളിൽ ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയപാർടികൾക്ക‌് വിപ്പ‌് നൽകാനുള്ള അധികാരം ഭരണഘടന നൽകുന്നു. ഈ അധികാരം ഏതെങ്കിലും വ്യവസ്ഥയ‌്ക്ക‌് വിധേയമല്ല. കോടതി ഉത്തരവുകളിലൂടെ ഈ അധികാരം നിയന്ത്രിക്കു ന്നത‌് ഭരണഘടനാതത്വങ്ങളുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ‌്. വിശ്വാസപ്രമേയത്തിലുള്ള ചർച്ച ഏത‌് രീതിയിലാകണമെന്ന‌് ഉത്തരവിടാൻ ഗവർണർക്ക‌് അധികാരമില്ലെന്നും ഹർജികളിൽ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരു മാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവര...തുട൪ന്ന് വായിക്കുക


ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു

ന്യൂഡൽഹി : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു. ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർ ണർ സത്യദേവ്‌ നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ...തുട൪ന്ന് വായിക്കുക


51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റു ബിജെപിക്ക്‌; കോൺഗ്രസ്‌ 12 സീറ്റ്‌ നേടി

ന്യൂഡൽഹി: 51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ്‌ ബിജെപിക്ക്‌ ലഭി ച്ചത്‌. കോൺഗ്രസ്‌ 12 സീറ്റ്‌ നേടി. ശേഷിക്കുന്ന സീറ്റുകളിൽ പ്രാദേശിക പാർടികൾ നേട്ടമുണ്ടാ ക്കി. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലത്തിലും രണ്ട്‌ ലോക്‌സഭാ മണ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

ഓസക:(ജപ്പാൻ):ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചു പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പ് ഫലം: വി എം സുധീരന്റെ പ്രതികരണം

തിരു:ദേശീയതലത്തിൽ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും വളരെയേറെ വർധിപ്പിച്ചിരിക്കുകയാണെന്ന് വി എം സുധീരൻ പ്രതികരിച്ചു. ഏകാധിപത്യ-വർഗീയ- ഫാസിസ്റ്റ് ശക്തിക്കെതിരെയുള്ള പോരാട്ടത്തിൽ നേതൃത്വപരമ...തുട൪ന്ന് വായിക്കുക


ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യുദ്ധ ഭൂമിയാക്കാൻ പാടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരു:സമുദായസംഘടനകൾ രാഷ്ട്രീയ പാർടിക്കുവേണ്ടി വോട്ടുചോദിക്കുന്നത് ധാർമികതയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിലപേശലും സമ്മർദതന്ത്രവുമാണ്‌ പലപ്പോഴും പ്രയോഗിക്കുന്നത്‌. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിച്ചാൽ തെരഞ്ഞെടുപ്പ്‌ ജാതി ഇലക്‌ഷ നാ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും

തിരു: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ ഒരു വർഷം നീളുന്ന പരിപാടികളാണ് സിപി എം സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച പാർടി അംഗങ്ങളും...തുട൪ന്ന് വായിക്കുക


പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി

പാലാ: പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി. 2943 വോട്ടുകൾക്കാണ്‌ യുഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ്‌ ടോമിനെ പരാ ജയപ്പെടുത്തിയത്‌. നാലുമാസംമുമ്പ്‌ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ട്‌ യുഡിഎഫിന്‌ ലഭിച്ച സ്ഥ...തുട൪ന്ന് വായിക്കുക


മരട് വിഷയം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വി എം സുധീരന്റെ പ്രതികരണം

തിരു: മരട് കേസിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നിയമലംഘനം നടത്തി നിർമ്മാണ ങ്ങൾ നടത്തിയവർക്കും നടത്തിക്കൊണ്ടിരിക്കുന്ന വർക്കും അതിനെല്ലാം കൂട്ടുനിൽക്കുന്ന ഭരണ കൂടത്തിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ രംഗത്തെ മാഫിയ പ...തുട൪ന്ന് വായിക്കുക


പാലായില്‍ 71.43 ശതമാനം പോളിങ്; ഫലം 27ന്

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനo പോളി ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25%ആണ് ആകെ പോള്‍ ചെയ്തത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോ ഗിച്ചു...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു

പാലാ : പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചെന്ന് കലക്ടർ പി കെ സുധീർബാബു അറിയിച്ചു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോ ഗിക്കുന്നത്. 13 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിൽ വോട്ടെ ടുപ്പ്...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടി

തിരു: സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. യു.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, പാർട്ടി, ഭൂരിപക്ഷ...തുട൪ന്ന് വായിക്കുക


മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി

(ഫോട്ടോ അടിക്കുറിപ്പ് :ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ പാലായില്‍ വോട്ടു തേടുന്നു) പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ ...തുട൪ന്ന് വായിക്കുക


പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു

തിരു:പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരു മാനമെടുക്കാതെ പിരിഞ്ഞു. കെ എം മാണിക്ക്‌ പകരക്കാരനായി ആരെ നിശ്ചയിക്കണമെന്നതിനെ ച്ചൊല്ലി പി ജെ ജോസഫ്– ജോസ് കെ മാണി പക്ഷം തമ്മിലുള്ള തർക്കം രൂക്ഷമായി.യുഡിഎഫ്‌ യോഗത്തിലും ഇരുപ...തുട൪ന്ന് വായിക്കുക


പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന്

തിരു: കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. 27ന് ആകും വോട്ടെണ്ണല്‍. ബുധാനാഴ്ച മുതല്‍ പത്രികസമര്‍പ്പണം തുടങ്ങും. അടുത്ത മാസം നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അഞ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.