Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അമൃത് മിഷനിൽ വിവിധ തസ്തികകളിൽ നിയമനം ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാനുള്ള തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ ഇളവു ചെയ്യും ക്യാന്‍സര്‍: അമേരിക്കന്‍ ജനിത ഗവേഷണ സംഘം കേരളത്തിലെത്തും

സിനിമ

കൂടുതല്‍ 

യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം

18/7/2019

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലി യുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി.

ധനുഷ് ആലപിച്ച വൈ ദിസ് കൊലവെറി ഡി എന്ന തമിഴ് ഗാനത്തിന്റെ കംപോസറും അനിരു ദ്ധായിരുന്നു. ശ്രദ്ധേയമായ ഈ തമിഴ് ഗാനത്തിനൊപ്പം ജനപ്രീതിനേടിയ അനിരുദ്ധ് രവിചന്ദ റിന്റെ മാന്ത്രിക ശബ്ദമാണ് കാഥല്‍ സൈക്കോയുടെ പ്രത്യേകത. ഇതൊടൊപ്പം പ്രമുഖ ഗായിക ധ്വനി ഭനുഷാലിയും കൂടി ചേര്‍ന്നപ്പോള്‍ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സത്യവേമ ജയതേ യിലെ ദില്‍ബാര്‍ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് ധ്വനി ഭനുഷാലിഡേവിഡ് എന്ന ഹിന്ദി ചിത്രത്തില്‍ അനിരുദ്ധ് ആലപിച്ച തു ഹി രേയെന്ന ഗാനം ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം കൊണ്ട് ആ ഗാനം ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്. ഇത്തരത്തില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ കംപോ സറും പിന്നണിഗായകനുമായ അനിരുദ്ധിന്റെ മറ്റൊരു മാജിക്കാണ് സാഹോയിലെ കിടിലന്‍ ഗാനമായി മാറിയ കാഥല്‍ സൈക്കോ.നിരവധി ഗാനത്തിലൂടെ ശ്രദ്ധേയനായ തനിഷ്‌ക് ആണ് കാഥല്‍ സൈക്കോ മ്യൂസിക് കംപോസര്‍. പ്രഭാസും ശ്രദ്ധാ കപൂറും തകര്‍ത്തഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബുസിറിലാണ് സാഹോയുടെയും കലാസംവിധാ യകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.വിഷ്വല്‍ എഫക്ട്-ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോ സ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍-സിന്‍ക് സിനി മ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍,ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്,ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആ...തുട൪ന്ന് വായിക്കുക


സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട്...തുട൪ന്ന് വായിക്കുക


തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം

ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്ര...തുട൪ന്ന് വായിക്കുക


വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്റ...തുട൪ന്ന് വായിക്കുക


പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാ ണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാഒരുസുവർ ണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽടാഗ് ചെയ്യൂ. വിജയികൾ...തുട൪ന്ന് വായിക്കുക


ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍ മാത്രം.തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസ് വരുമ്പോള്‍ ഏറെ പ്രതീക്ഷയി...തുട൪ന്ന് വായിക്കുക


പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാന ത്തി...തുട൪ന്ന് വായിക്കുക


ബേബി വോന്റ് യു ടെല്‍ മി റിലീസിന് മുമ്പേ സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടിയെത്തി

ഓഗസ്റ്റ് 30 ന് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസും കൂട്ടരും എത്തുന്നതിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍...തുട൪ന്ന് വായിക്കുക


റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസി ന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്. അണ...തുട൪ന്ന് വായിക്കുക


ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.