Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

കാര്ഷികം

കൂടുതല്‍ 

വാഴ കർഷകർക്ക് സംസ്ഥാനത്ത് ആദ്യമായി സംഘടന

18/7/2019

തിരു: സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരി ത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും പ്രവർത്തന പദ്ധതികളും തയ്യാറാക്കുന്നത് തിരുവന ന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ) ആണ്. വാഴ കർഷക സംഘത്തിന്റെ (ബനാന ഫാർമേഴ്‌സ് അസോ സിയേഷൻ - ബി എഫ് എ) പ്രഥമ പ്രസിഡന്റായി കൃഷി ശാസ്ത്രജ്ഞനും കർഷകനുമായ എൻ ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടു. എം രാജേന്ദ്രകുമാർ, പി ടി ഗോപിനാഥൻ നായർ(വൈസ് പ്രസി ഡന്റുമാർ); ജി പവിത്രകുമാർ(ജനറൽ സെക്രട്ടറി); പി ശ്രീധരൻ നായർ, പി വി പദ്മകുമാരൻ നായർ, എ ശ്രീകണ്ഠൻ(സെക്രട്ടറിമാർ); പി കെ പദ്മകുമാർ(ഖജാൻജി) എന്നിവരാണ് സംഘടനാ ഭാരവാഹികൾ. സംസ്ഥാനത്തുടനീളമുള്ള വാഴക്കർഷകരെ കൂട്ടിയിണക്കി സംഘം ശക്തിപ്പെടുത്തുമെന്നും വർഷ ങ്ങളായി അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നുംസംഘ ടന അറിയിച്ചു. സിസ്സയുടെ മുൻകൈയിൽ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ വർഷം സംഘടി പ്പിച്ച വാഴ മഹോത്സവം വലിയ വിജയമായിരുന്നു. കേരളത്തിനകത്തും പുറത്തും സജീവ ചർച്ചാ വിഷയമായി മാറിയ വാഴമഹോത്സവത്തിന്റെ വൻവിജയമാണ് വാഴ കർഷക കൂട്ടായ്മ എന്ന ആശ യത്തിലേക്ക് നയിച്ചതെന്ന് സിസ്സ ജനറൽ സെക്രട്ടറി ഡോ. സി സുരേഷ്‌കുമാർ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവെ കർഷകരുടെ എണ്ണത്തിൽ വലിയ അളവിൽകുറവ് വരുന്നുഎന്നപരാതി ഉയരുമ്പോഴും വാഴ കർഷകരുടെ കാര്യത്തിൽ മറിച്ചാണ് അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ ചെറിയ തോതിലെങ്കിലും വാഴ കൃഷി ചെയ്യാത്ത ഒറ്റ വീടും ഇല്ലെന്നു തന്നെ പറയാം. എന്നാൽ വാഴ കൃഷി ചെയ്യുന്നവർക്ക് സ്വന്തമായി ഒരു സംഘടനയോ രാഷ്ട്രീയ രക്ഷാ കർതൃത്വമോ തലതൊട്ടപ്പന്മാരുടെ സംരക്ഷണ വലയമോ ഇല്ല. മൂല്യവർധിത ഉല്പന്നങ്ങൾക്ക് ഈ രംഗത്ത് വലിയ സാധ്യതകളാണ് ഉള്ളത്. അത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരുന്നവരെ സർ വാത്മനാ പിന്തുണയ്ക്കാൻ സിസ്സ പ്രതിജ്ഞാബദ്ധമാണ്. സംഘടന രൂപീകരണ യോഗത്തിൽ ഒട്ടേറെ കർഷകർ എത്തിച്ചേർന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വാഴ കൃഷിക്ക് അർഹമായ സ്ഥാനം നേടിയെടു ക്കുമെന്ന് ബി എഫ് എയുടെ ആദ്യ പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തുടനീളം സംഘടന യുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വാഴയിനങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവുമധികം വൈവിധ്യം കാണപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി എഫ് എയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ ശ്രീകുമാർ അഭിപ്രായപ്പെട്ടു. എന്നാൽ വാഴയുടെ നാനാതരത്തിലുള്ള പ്രയോജനങ്ങൾ ജനങ്ങൾക്കിടയിൽ ഇനിയും പ്രചാരം നേടേണ്ടിയിരിക്കുന്നു. വാഴക്കൂമ്പിന്റെഔഷ ധഗുണങ്ങളെപ്പറ്റി ഈയിടെ നിരവധി പഠന റിപ്പോർട്ടുകൾ വന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു.

ബനാന റിസോഴ്‌സ് സെന്റർ: സിസ്സയുടെ മറ്റൊരു നൂതനമായ ചുവടുവെപ്പായി കല്ലിയൂർപഞ്ചായ ത്തിൽ ബനാന റിസോഴ്‌സ് സെന്ററും (ബി ആർ സി) സ്ഥാപിച്ചു. വാഴക്കൃഷി ലാഭകരമാക്കാ നുള്ള ആധുനിക വിജ്ഞാനവും ശാസ്ത്രീയ പരിശീലനവും കർഷകർക്ക് പകർന്നു നൽകുകയാണ് ബി ആർ സി യുടെ ലക്ഷ്യം. പ്രാദേശികമായ പ്രത്യേകതകൾക്കും കാലാവസ്ഥയ്ക്കും അനുയോ ജ്യമായ ഇനം കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുകയും അതിന്റെ പ്രയോജനങ്ങൾ അവർക്ക് എത്തിക്കുകയുമാണ് ലക്ഷ്യം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായ ണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പ...തുട൪ന്ന് വായിക്കുക


കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന ...തുട൪ന്ന് വായിക്കുക


പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

തൃശൂർ : കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേ ക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽ ക്കാലി കമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10...തുട൪ന്ന് വായിക്കുക


സ്വയംതൊഴിൽ സംരംഭകർക്ക് കടമുറിയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ...തുട൪ന്ന് വായിക്കുക


കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ ഫയൽ അദാലത്ത് നടത്തി

തിരു:കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഒക്ടോബർ രണ്ടിന് രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുo ഫയൽ അദാലത്ത് നടത്തി. രാവിലെ 10.30 മുതൽ ഒരുമണി വരെ ഫിസിക്കൽ ഫയലുകളും 2.15 മുതൽ അഞ്ച്...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പ് ഫയൽ അദാലത്ത് നടത്തും : -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു : കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്ഒക്ടോബർ രണ്ടിന് ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിരിക്കും ഫയൽ...തുട൪ന്ന് വായിക്കുക


കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

തിരു: കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുൻനിർത്തിയുള്ള പാഠങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷി യെക്കുറിച്ചും കാർഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാർത്ഥിക്കും ആവശ്യമാണ്. പഠനം ...തുട൪ന്ന് വായിക്കുക


പൂക്കളമൊരുക്കാൻ കയ്പമംഗലം ഫിഷറീസ് സ്‌കൂളിന്റെ ചെണ്ടുമല്ലി

തൃശൂർ : ഓണത്തിന് പൂക്കളമൊരുക്കാൻ പൂ കൃഷിയുമായി സ്‌കൂൾ വിദ്യാർത്ഥികൾ. കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇരുനൂറോളം വിദ്യാർത്ഥികളാണ് ചെണ്ടുമല്ലി വിരിയിച്ച് വിസ്മയം തീർക്കുന്നത്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വ ത്തിലാണ് ക...തുട൪ന്ന് വായിക്കുക


സംരംഭകത്വ പരിശീലന ക്യാമ്പ് നടന്നു

പാറശ്ശാല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംരംഭകത്വ പരിശീലനക്യാമ്പ് നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശീയ നൈപുണി വികസന പദ്ധതി പ്രകാരം ആരംഭിച്ച കോഴ്‌സുകളിലെ പഠിതാക്കള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നുദി...തുട൪ന്ന് വായിക്കുക


പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പ...തുട൪ന്ന് വായിക്കുക


പുരയിടങ്ങില്‍ നാളികേരകൃഷി വ്യാപിപ്പിക്കണം - മുഖ്യമന്ത്രി

കോഴിക്കോട് :നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലുംസ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിക്കാ നാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഫലവൃക്ഷ ത്തൈ വിതരണം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് ജീവ നക്കാരുടെ ഗ്രീൻ വോളണ്ടിയർ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്ര ട്...തുട൪ന്ന് വായിക്കുക


കാസര്‍കോട് തെങ്ങിന് തടം തുറക്കാന്‍ സഹായം

കാസര്‍കോട്: ജലസംരക്ഷണം, കൃഷിപരിപാലനം എന്നിവയുടെ ഭാഗമായി കാലവര്‍ഷത്തോടനു ബന്ധിച്ച് സൗജന്യമായി തെങ്ങുകള്‍ക്ക് തടം തുറന്നു നല്‍കുന്നതിന് കാസര്‍കോട് നഗരസഭാപരിധി യിലുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗൂണഭോക്താക്കള്‍ക്ക് നിബന്ധനകള്‍ക്കുവിധേ യമായി ...തുട൪ന്ന് വായിക്കുക


നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി

തിരു:നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്‌നങ്ങൾ ഫലപ്രദ മായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ വർഷം ലഭിച്ചത്. ഒരു ലക്ഷം ടൺ കൂടി ഇനി കൃഷിക്കാരിൽ നിന...തുട൪ന്ന് വായിക്കുക


മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കണം:ഡെപ്യൂട്ടി സ്പീക്കർ വി.ശശി

തിരു:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ചിച്ച ബജറ്റിൽ ഏറെയുള്ളതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി പറഞ്ഞു. ബജറ്റ് വെറും നിർമാണ പ്രവർത്തനങ്ങൾക്കുള്ളതല്ല, മറിച്ച് ഭാവനാപൂർണമാകണമെന്ന് ധനമന്ത്രി വ്യക്ത മാക്കു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.