Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുo മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി കുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി തിരു.ജില്ലാ ഭരണകൂടം

16/7/2019

തിരു: ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാന മായി. വര്‍ക്കല, ശംഖുമുഖം, തിരുവല്ലം, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളിലായി ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളില്‍ കുടി വെള്ളം ഉള്‍പ്പടെയുള്ള അവശ്യ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും.

ബലിതര്‍പ്പണത്തിനായി ഏറ്റവുമധികം പേരെത്തുന്ന വര്‍ക്കലയില്‍ മൂന്നു മെഡിക്കല്‍ സംഘങ്ങ ളിലായി അഞ്ചു ഡോക്ടര്‍മാരുടെയും മൂന്ന് ആംബുലന്‍സുകളുടെയും സേവനം ലഭ്യമാക്കും. മെഡിക്കല്‍ ടീമിന്റെയും കണ്ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അപകട മുന്നറിയിപ്പു നല്‍കുന്നതിനും ദിശ മനസിലാക്കുന്നതിനുമായി പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കും. വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളില്‍ 70 ലൈഫ് ഗാര്‍ഡുമാരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനം ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്നിവരുടെ പ്രത്യേക സംഘം വാവുബലി കേന്ദ്രങ്ങളില്‍ കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. പ്രദേശത്തെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. മുടക്കംകൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി സൗകര്യമൊരുക്കും.

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ക്കിടക വാവുബലി പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത മായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണ വിതരണത്തിനായി നഗരസഭയുമായി സഹകരിച്ച് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി. സി പ്രത്യേക സര്‍വീസ് നടത്തും. എല്ലാ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പാക്കാന്‍ ജല അതോറിറ്റി ക്കു നിര്‍ദേശം നല്‍കി. അനധികൃത ഭക്ഷ്യ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താത്കാ ലിക ഭക്ഷ്യ ലൈസന്‍സ് ഏര്‍പ്പെടുത്തും. പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധനയുമുണ്ടാകും.

ഉച്ചഭാഷിണിയുടെ നിയന്ത്രണം മലിനീകരണ നിയന്ത്രണ ബോര്‍ഡിനായിരിക്കും.അവശ്യമെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കും പരിശോധന നടത്താം. അരുവിക്കര, തിരുവല്ലം എന്നീ പ്രദേശങ്ങളില്‍ജല നിരപ്പ് നിയന്ത്രിക്കാനും തിരുവല്ലത്തെ താത്കാലിക പാലത്തിന്റെ സുരക്ഷാ പരിശോധന നടത്താ നും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം. വി. ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകുടിവെള്ള വിതരണം മുടങ്ങാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: അരുവിക്കരയിലെ ശുദ്ധീകരണ ശാലയിലെ നവീകരണത്തെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യം നേരിടാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബദൽ മാർഗമൊരുക്കുന്നതിനായി വാട്ടർ അതോ റിറ്റി, കോർപ്പറേഷൻ, പോലീസ്, സേനാവ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് : മൾട്ടി ലെവൽ കാർ പാർക്കിംഗ് നിർമ്മാണo ആരംഭിച്ചു

(ചിത്രം: എസ് എസ് ബിയ്ക്കു സമീപം നഗരസഭ നിർമ്മിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിം ഗിന്റെ രൂപരേഖ) തിരു: മെഡിക്കൽ കോളേജ് വളപ്പിലെ ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരു. നഗരസഭ ഏറ്റെടുത്തു നടപ്പാ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് നിശ സമര്‍പ്പണം 2019 വ്യാഴാഴ്ച തലസ്ഥാനത്ത്

തിരു: ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നട ത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാന ഭിന്ന ശേഷി അവാര്‍ഡ് നിശ സമര്‍പ്പണം 2019 ഡിസംബര്‍ 12-ാം തീയതി വ്യാഴാഴ്ച 6.30ന് ജിമ്മിജോര്‍ജ് ഇന്...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.എസി പരീക്ഷാഫീസ് 16വരെ അടയ്ക്കാം

തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareeksha bhavan.in ൽ ലഭിക്കും....തുട൪ന്ന് വായിക്കുക


ആര്‍ദ്രം പദ്ധതിയില്‍ ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും

തിരു: ഒറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ബി.സത്യന്‍ എം.എല്‍.എ. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജയ്ക്ക് കൈമാറി. ഒറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വികസന സമിതി സംഘടിപ്പിച്ച ചടങ്ങില്...തുട൪ന്ന് വായിക്കുക


കേരള സർവകലാശാല ഡോക്ടർ ഓഫ് സയൻസ് ബിരുദം ഡോ.സി.എൻ.ആർ റാവുവിന് സമ്മാനിച്ചു

തിരു: കേരള സർവകലാശാല ശാസ്ത്രമേഖലയിലെ അതുല്യ പ്രതിഭകൾക്ക് ഏർപ്പെടുത്തിയ ഡോക്ടർ ഓഫ് സയൻസ് ബിരുദം ചിന്താമണി നാഗേഷ് രാമചന്ദ്ര റാവു (സി.എൻ.ആർ റാവു)വിന് സമ്മാനി ച്ചു. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രത്യേക ബിരുദസമർപ്പണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ...തുട൪ന്ന് വായിക്കുക


വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം

തിരു: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം നിര്‍മാണാനുമതി ലഭിച്ച കുടവൂര്‍, മടവൂര്‍ വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ശിലാസ്ഥാപനം വി.ജോയി എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാനത്ത് 40 പുതിയ വില്ലേജ് ആഫീസ് കെട്ടിടങ്ങള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന...തുട൪ന്ന് വായിക്കുക


അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

തിരു: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാ നത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറ പ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച...തുട൪ന്ന് വായിക്കുക


അപ്രന്റിസ് ട്രെയിനി നിയമനം: കൂടിക്കാഴ്ച 12ന്

തിരു: കൈമനം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപ്രന്റീസ് ട്രെയിനി കളെ തെരഞ്ഞെടുക്കുന്നതിന് 12ന് രാവിലെ 11ന് അഭിമുഖം നടക്കും. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ പോളിടെക്‌നിക് ഡിപ്ലോമ പരീക്ഷ പാസ്സായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്...തുട൪ന്ന് വായിക്കുക


ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ...തുട൪ന്ന് വായിക്കുക


അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം

തിരു: ലീഗൽ മെട്രോളജി വകുപ്പ് നൽകിയിട്ടുളള അളവ്തൂക്ക ഉപകരണങ്ങളുടെ നിർമ്മാണ, വിപണ ന, റിപ്പയർ ലൈസൻസുകൾ 2020 വർഷത്തേക്ക് പുതുക്കണം. ഇതിനായി വകുപ്പിന്റെ വെബ്‌സൈ റ്റായ www.Imd.kerala.gov.inൽ Renewal എന്ന ഓപ്ഷനിലൂടെ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്...തുട൪ന്ന് വായിക്കുക


ലാബ് ടെക്‌നിഷ്യൻ കരാർ നിയമനം

തിരു: റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും....തുട൪ന്ന് വായിക്കുക


മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ

തിരു: മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ മാസ...തുട൪ന്ന് വായിക്കുക


കുട്ടികളടക്കം ഒമ്പതുപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്‌ ബുഹാരി ഹോട്ടൽ അടച്ചുപൂട്ടി

തിരു: കുട്ടികളടക്കം ഒമ്പതുപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്‌ അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ഞായറാഴ്‌ച രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ രണ്ട് കുടുംബങ്ങളിലെ ഒമ്പതുപേരാണ്‌ ഭക്ഷ്യവിഷബാധയേറ്റ്‌ ആശു പത്രിയിലായ...തുട൪ന്ന് വായിക്കുക


ഞായറാഴ്‌ച രാവിലെ മുതൽ ടീം ഇന്ത്യക്ക്‌ സപ്പോർട്ടുമായി ക്രിക്കറ്റ്‌ പ്രേമികളുടെ പ്രവാഹം കാര്യവട്ടം ഗ്രീൻഫീൽഡിൽ

തിരു: ഞായറാഴ്‌ച രാവിലെ മുതൽ ടീം ഇന്ത്യക്ക്‌ സപ്പോർട്ടുമായി ക്രിക്കറ്റ്‌ പ്രേമികളുടെ പ്രവാഹം കാര്യവട്ടം ഗ്രീൻഫീൽഡിൽ. വൈകിട്ട്‌ നാലിനാണ്‌ സ്‌റ്റേഡിയത്തിനകത്തേക്ക്‌ പ്രവേശനം എന്നറി യിച്ചെങ്കിലും മണിക്കൂറുകൾക്ക്‌ മുമ്പേ ഒരോ ഗേറ്റിന്‌ മുന്നിലും ക്യൂവായി.ദ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.