Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി ഇന്റലിജന്റ്‌സ്,എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒത്തൊരുമിച്ചു പ്രവർത്തിക്കണം : നാഗാലാ‌ൻഡ് ഗവർണർ തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി തിരു,മെഡി.കോളേജ് ആശുപത്രിയില്‍ വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

ആരോഗ്യം

കൂടുതല്‍ 

വന്ധ്യതാ ചികിത്സയ്ക്കുള്ള ജനനി പദ്ധതിക്ക് ദേശീയ പ്രശംസ

16/7/2019

തിരു: സംസ്ഥാന സര്‍ക്കാരിന്റെ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വന്ധ്യതയ്ക്കുള്ളഹോമി യോപ്പതി ചികിത്സയായ ജനനി പദ്ധതിക്ക് ദേശീയ പ്രശംസ. പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ ആയുഷ് ചികിത്സയുമായി ബന്ധപ്പെട്ട് ജനനി പദ്ധതി മാത്രമാണ് പരാമര്‍ശി ക്കപ്പെട്ടത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനനി പദ്ധതിയുടെ വന്‍വിജയം മാതൃകയാണെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് അറിയിച്ചിരിക്കുന്നത്. വന്ധ്യതാ ചികി ത്സാ രംഗത്ത് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാ ണിതെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പല ചികിത്സകളും ചെയ്ത് നിരാശരായ ദമ്പതികള്‍ക്ക് ആശ്വാസമായാണ് ചെലവ് കുറഞ്ഞതുംഫല പ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതിയുടെ ജനനി പദ്ധതിയ്ക്ക് രൂപം നല്‍കി യത്. ആദ്യകാലത്ത് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലാരംഭിച്ച വന്ധ്യത ചികിത്സാ ഒ. പി. വിപുലീകരിച്ച് 2017ല്‍ ജനനി സെന്ററാക്കി മാറ്റി. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ജനനി പദ്ധതി സംസ്ഥാന വ്യാപകമാക്കി നടപ്പാക്കിയത്. ഇന്ന് എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി കളിലും ജനനി പദ്ധതി ലഭ്യമാണ്.

ജനനി പദ്ധതി സ്ഥാപിച്ച് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ 18,000 ലധികം പേരാണ് ചികിത്സ തേടിയെത്തിയത്. ഈ പദ്ധതിയിലൂടെ ഇതുവരെ 978 അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീ വന്ധ്യതയ്ക്കും പുരുഷ വന്ധ്യതയ്ക്കും ഒരുപോലെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ കൗമാര കാലത്തെ ആര്‍ത്തവ പ്രശ്‌നങ്ങള്‍, മറ്റ് ഗൈനക്കോളജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ചികിത്സ നല്‍കുന്നു.

ചികിത്സാ ചിലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ദമ്പതികള്‍ക്ക് ഹോമിയോ പ്പതി ചികിത്സയിലൂടെ സാമ്പത്തിക ചെലവില്ലാതെ കുഞ്ഞുങ്ങളുണ്ടായി സായൂജ്യരായത് ഈ പദ്ധതിയുടെ വന്‍ നേട്ടമാണ്. ഹോമിയോപ്പതി വകുപ്പിലെ വനിതാ ആരോഗ്യപദ്ധതിയായ സീതാ ലയം പദ്ധതിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനനി പദ്ധതിയുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആഴ്ചയിലെ നിശ്ചിത ദിവസങ്ങളില്‍ ജനനി പ്രവര്‍ത്തിച്ചു വരു ന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായവും ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

തനതായ ഹോമിയോ ചികിത്സയോടൊപ്പം ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനംകൂടി ഈ സെന്റ റുകളില്‍ ലഭ്യമാണ്. എല്ലാ ജില്ലകളിലും ഈ പദ്ധതിക്ക് വന്ധ്യതാ നിവാരണ ചികിത്സയില്‍ വൈ ദഗ്ധ്യം നേടിയ ഒരു ഹോമിയോ ഡോക്ടര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു വരുന്നു.സംസ്ഥാനപ്രവര്‍ ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പദ്ധതിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം നിര്‍വഹിക്കുന്നതിനുമായി ഒരു സ്‌റ്റേറ്റ് കണ്‍വീനറുമുണ്ട്.

2019-20 ലെ വാര്‍ഷിക പദ്ധതിയില്‍ ജനനി പദ്ധതിയുടെ നടത്തിപ്പിനായി ബഡ്ജറ്റില്‍ 125 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജനനി പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ജനനി കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം: ആദ്യ സംരംഭം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രി ക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സം സ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,...തുട൪ന്ന് വായിക്കുക


മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി 2020 ജനുവരി 19 ഞായറാഴ്ച തമ്പാനൂർ എസ്പി ഗ്രാൻഡ് ഡെയ്സിൽ

തിരു: മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പി ക്കുന്നു.വൈഭാവെ ട്രസ്റ്റ്, തിരു. മെഡിക്കൽ കോളേജ് സൈക്യാടി വിഭാഗത്തിലെ ഹോളിസ്റ്റിക് ആൻറ് സൈക്കോ സൊമാറ്റിക് ക്ലിനിക്ക്, മൈൻഡ് ഫുൾ ഇന്ത്യ ഇനിഷ്യേറ്റീവ് തൃശൂർ, തിരു. മൈൻഡ് പോർ...തുട൪ന്ന് വായിക്കുക


ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക


ശബരിമല: എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപ...തുട൪ന്ന് വായിക്കുക


ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

തിരു: കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശങ്കപ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.