Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ യുകെയില്‍; നഴ്‌സ് റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പിട്ടു

16/7/2019

(ഫോട്ടോ കാപ്ഷന്‍:മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ യു കെ സന്ദര്‍ശിക്കുന്ന ഉന്നത തല സംഘം ഒഡെപെക് മുഖേന യു കെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടപ്പോള്‍. ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, അഡീഷണല്‍ ചീഫ് സെ ക്രട്ടറി ഡോ.ആഷതോമസ്,ജെഡ്ബയണ്‍,ജൊനാഥന്‍ ബ്രൗണ്‍,ദീപു പി.നായര്‍ എന്നിവര്‍സമീപം)

മാഞ്ചസ്റ്റര്‍: യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്‌സുമാര്‍ക്ക് നിയ മനം നല്‍കുന്നതു സംബന്ധിച്ച് യു കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപന മായ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച മാഞ്ചസ്റ്റില്‍ എച്ച്ഇഇ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. യുകെ ഗവണ്‍ മെന്റിനു കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപു ണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് (ഒഡെപെക്) മുഖേനയാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷ ണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരാണ് യുകെ സന്ദര്‍ശിക്കുന്നത്. ഇവരും ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് ഡയറക്ടര്‍ പ്രഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്‌മെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനംലഭിക്കും.വിവി ധ കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റുംസൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സര്‍ക്കാരിന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെ ന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഈ അവസരം എല്ലാ നഴ്‌സുമാരും ഉപയോഗപ്പെടുത്തണ മെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ മന്ത്രിയും സംഘവും ചൊവ്വാഴ്ച സന്ദര്‍ശിച്ചു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു കീഴിലുള്ള ഈസ്റ്റ് ലങ്കാ ഷെയര്‍ ട്ര്‌സ്റ്റിന്റെ റോയല്‍ ബ്ലാക്ക് ബേണ്‍ ആശുപത്രിയും റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയുംസന്ദര്‍ ശിച്ച മന്ത്രി ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാംപ്രകാരം നിയമിതരായ നഴ്‌സുമാരുമായി ആശയവിനി മയം നടത്തി. അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും അവസരങ്ങളും ആശുപത്രികളിലെചികിത്സാ സൗകര്യങ്ങളും സംബന്ധിച്ച് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം മുഖേന നിയമിതരായ നഴ്‌സുമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് യുകെ ഗവണ്‍മെന്റ് നല്‍കുന്നതെ ന്ന് മന്ത്രി പറഞ്ഞു.ഗ്ലോബല്‍ ലേണിങ് പ്രോഗ്രാം വഴിയുള്ള നിയമനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേരളത്തില്‍ നിന്ന് കൂടുതല്‍ നഴ്‌സുമാരെ ഒഡെപെക് മുഖേന യുകെയി ലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. യുകെ ഹെല്‍ത്ത് എജുക്കേഷന്‍ ഇംഗ്ലണ്ട് പ്രതിനിധികളായ പ്രഫ. ജെഡ് ബയണ്‍, ജൊനാഥന്‍ ബ്രൗണ്‍, ടോം, മൈക്കിള്‍ എന്നിവര്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. യുകെയിലെ മറ്റ് ഉന്നതരുമായും മന്ത്രിയും സംഘവും വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച ലണ്ടനില്‍ യുകെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ലോര്‍ഡ് ക്രിസ്പിനെ മന്ത്രി സന്ദര്‍ശിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സിബിഐ സംഘo ചിദംബരത്തിന്റെ വീട്ടിലെത്തി,അറസ്റ്റിനു സാധ്യത

ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബര ത്തിന്റെ ജാമ്യ ഹര്‍ജി തള്ളിയതിനുപിന്നാലെ ആറ് പേരടങ്ങുന്ന സിബിഐ സംഘo വൈകുന്നേര ത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തി.ചിദംബരം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി

തിരു: ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. ഇനി അഞ്ച്‌ ഘട്ടത്തിലൂടെ ഭ്രമണപഥം താഴ്‌ത്തി ചാന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും. ഒരു മാസ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനുശേഷo ചാന്ദ്രയാൻ–2 പൂർണമായി ചാന്ദ്രപഥത്തിലേക്ക്‌ നീങ്ങി.കഴിഞ്ഞ മാസം...തുട൪ന്ന് വായിക്കുക


പുതിയ 400 സിസി വാട്ടര്‍ കൂള്‍ഡ് എഞ്ജിനുമായി ഗ്രീവ്‌സ് കോട്ടണ് സിഎന്‍ജി വിപണിയില്‍ 33% വളര്‍ച്ച

കൊച്ചി: വാഹനങ്ങളുടെ എഞ്ജിന്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയ 400 സി സി വാട്ടര്‍ കൂള്‍ഡ് സിഎന്‍ജി എഞ്ജിന്‍ വില്‍പനയില്‍ വന്‍ നേട്ടം കൈവരിച്ചു. ഇക്കഴിഞ്ഞ സാമ്പ ത്തിക വര്‍ഷത്തില്‍ 70% വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷത്തെ ആദ്യ പാദത്തില്...തുട൪ന്ന് വായിക്കുക


സിനിമ തിയേറ്റർ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി

തിരു:സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽ കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവുംവകുപ്പ് ഉത്തരവായി. വിജ്ഞാപനമനുസരിച്ച് അടിസ്ഥാന വേതന നിരക്കിൽ ഗ്രേഡ് എ വിഭാഗക്കാർക്ക് പ്രതിമാസ അടി സ്ഥാന വേതനം 158...തുട൪ന്ന് വായിക്കുക


5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു

തിരു: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് 102.8 കോടി രൂപ,കൊല്ലം,കുണ്ടറ താ...തുട൪ന്ന് വായിക്കുക


നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

തിരു: പ്രളയം ഏറ്റവുമധികം ബാധിച്ച മലപ്പുറം നിലമ്പൂരിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്, നെട...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരു: മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേ റ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്ര...തുട൪ന്ന് വായിക്കുക


കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ്‌ നന്നാക്കാൻ അനുമതി

കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോമീറ്റർ റോഡ്‌ നന്നാക്കാൻഅനുമതിയായി. മരാമത്ത്‌ വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന്‌ 300 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ 603 കിലോ മീറ്റർ റോഡും പുനർനിർമിക്കും. 488 കോടി രൂപയാണ്‌ ഇതിന്റെ അടങ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് കോടിയോളം രൂപ വിലവരുന്ന എട്ട് കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയും രാവി...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷാരംഗത്തെ കഴിവുറ്റവരെ കണ്ടെത്താന്‍ അമൃത ഇന്‍സിടിഎഫ് മത്സരം

തിരു: അമൃത സര്‍വകലാശാലയുടെ കീഴിലുള്ള അമൃത സെന്‍റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് പത്താമത് എഡിഷന്‍ സൈബര്‍ സെക്യൂരിറ്റി മത്സരം-അമൃത ഇന്‍സിടിഎഫ് സംഘടിപ്പിക്കുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും പങ്കെടു ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

തിരു: സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാ ക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്‍ 15-ാം വാര്‍ഷികത്തില്‍ 15 ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു

തിരു: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനം പത്തനാപുരം ഗാന്ധിഭവന്റെവാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന പതിനഞ്ച് പദ്ധതി കള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാ ടനം ചെയ...തുട൪ന്ന് വായിക്കുക


യാത്രാക്കൂലി കൊള്ളയ്‌ക്കെതിരെ 26 ന് പ്രവാസിഫെഡറേഷന്‍ വിമാനത്താവള മാര്‍ച്ച്

തിരു: വിമാനയാത്രാക്കൂലി 500 ശതമാനത്തോളം വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നവിമാ നക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളപ്രവാസി ഫെഡറേഷന്‍ പ്രക്ഷോഭ ത്തിലേക്ക്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്ത...തുട൪ന്ന് വായിക്കുക


മടവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ആയൂർവേദ പദ്ധതികൾക്ക് തുടക്കം

മടവൂർ ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ആയുർവേദ പദ്ധതി കളുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സൂതിക-നവജാത ശിശു പരിചര്യ, കൗമാ...തുട൪ന്ന് വായിക്കുക


പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി

ഹരിയാന: പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രിരാജ്‌നാഥ് സിങ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.