Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കഴക്കൂട്ടം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനായി ഒരു മണിക്കൂറില്‍ ശേഖരിച്ചത് 11 ലക്ഷം രൂപ ;ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

15/7/2019

തിരു: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍റെ ഭാഗമായി ഹൈടെക്കാക്കുന്ന കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതു സമൂഹത്തിന്റെ പിന്തുണ തേടി കഴക്കൂട്ടം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ക്യാമ്പയിനില്‍ ഒരു മണിക്കൂറി നുള്ളില്‍ ശേഖരിക്കാനായത് 11 ലക്ഷം രൂപയും, 30 മേശയും 100 കസേരയും. കഴക്കൂട്ടത്തെ വ്യാപാരികളും, സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് സഹായവുമായി മുന്നോട്ട് വന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം സ്കൂള്‍ വികസന സമിതിയംഗങ്ങള്‍ കഴക്കൂട്ടത്ത് നടത്തിയ ക്യാമ്പയി നിലാണ് സഹായപ്രവാഹമുണ്ടായത്. സ്കൂള്‍ വികസന ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കു മെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കെട്ടിടങ്ങ ളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 5.5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പുതിയതും നവീകരിക്കുന്നതുമായ കെട്ടിടങ്ങള്‍, ലാബുകള്‍, ഹൈടെക്ക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയിലറ്റ് ബ്ലോക്ക് തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. ഒന്നാം ഘട്ടം എന്ന നിലയില്‍ പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണഗുരു ബ്ലോക്കില്‍ ഒരു നില ക്ലാസ് മുറികള്‍ പുതുതായി പണിത് സ്കൂളിന് സമര്‍പ്പിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളു ള്ള കുമാരനാശാന്‍ ബ്ലോക്കില്‍ എട്ട് ക്ലാസ് മുറികള്‍ അധികം നിര്‍മ്മിച്ചു. നിലവിലെ ഫ്ലോറുകള്‍ ടൈലുകള്‍ പാകി നവീകരിച്ചു.

പുതുതായി നിര്‍മിച്ച ചട്ടമ്പിസ്വാമി ബ്ലോക്കില്‍ ക്ലാസ് മുറികളും കിച്ചണും, ഡയനിംഗ് ഹാളും ടോയിലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്യാമ്പയിനിലൂടെ ലഭിച്ച 30 മേശയും 100 കസേര കളും ഈ ഡൈനിംഗ് ഹാളില്‍ സജ്ജീകരിക്കും. ഒരു ആധുനിക അടുക്കളയും സ്ഥാപിക്കും. നിലവിലുണ്ടായിരുന്ന രാമാനുജന്‍, അയ്യന്‍കാളി ബ്ലോക്കുകളും നവീകരിച്ചു. മനോഹരമായ ഒരു ഓപ്പണ്‍ സ്റ്റേജ് പുതുതായി നിര്‍മ്മിച്ചു. സ്റ്റേജിന് മുകളിലായി 2 ക്ലാസ് മുറികളും നിര്‍മ്മിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്രധാന ഇരുനില കെട്ടിടമായ സി.വി രാമന്‍ ബ്ലോക്കി ന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ സഹായത്തിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുന്നതിന് ഒരു ചില്‍‍ഡ്രന്‍സ് പാര്‍ക്ക്, വിറകടുപ്പ് പുര, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ബാ‍ഡ് മിന്‍റണ്‍ കോര്‍ട്ടുകള്‍, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍, ബയോഗ്യാസ് പ്ലാന്റ്, ഫര്‍ണീച്ചറുകള്‍ എന്നിവ കൂടി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഐറ്റി നഗരമായി വികസിക്കുന്ന കഴക്കൂട്ടത്തിന് അഭിമാനിക്കാവുന്ന ഹൈടെക് സ്കൂളായി കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാറും.

ഇതുവരെ പൂര്‍ത്തിയാക്കി യ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 16 ഉച്ചയ്ക്ക് 2 മണിക്ക് സഹ കരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വികസന സമിതിയുടെ ക്യാമ്പയിനില്‍ കഴക്കൂട്ടം വില്ലേജ് ആഫീസര്‍ആര്‍.അജയ ഘോഷ്, വികസന സമിതി അംഗങ്ങളായ ബിജു.എസ്.എസ്, ഹക്കിം, ആര്‍.ശ്രീകുമാര്‍, പി.റ്റി. എ പ്രസിഡന്‍റ് ജെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് അര ലക്ഷത്തിലേറെ പേര്‍ക്ക്

തിരു: പ്രളയാനന്തരം പലതരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പ്രിയപ്പെട്ടവര്‍,സ്വന്തംവീട്, വസ്തുവകകള്‍, ഒരായുഷ്‌ക്കാലം മുഴവനുള്ള സമ്പാദ്യം അങ്ങനെ എല്ലാം ഒറ്റ ദിവസംകൊണ്ട് ഇല്ലാ താകുക എന്നു വച്ചാല്‍... ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ...തുട൪ന്ന് വായിക്കുക


തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു

തിരു:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു. എ.ഡി.എം വി.ആര്‍ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ...തുട൪ന്ന് വായിക്കുക


ഹരിതഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനം നവംബര്‍ ഒന്നിന്

തിരു: സംസ്ഥാനത്തെ 14 പതിനാല് ഐ.ടി.ഐ.കളെ ഹരിത എ.ടി.ഐ.കളായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ അറിയിച്ചു. ഐ.ടി.ഐ കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിത കേരളം മിഷന്റെയും വ്യാവ...തുട൪ന്ന് വായിക്കുക


പട്ടികജാതി വദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങ ളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥി കള്‍ക്ക് പ്രൈവറ്റ് അക്കോമഡേഷന്‍ ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്...തുട൪ന്ന് വായിക്കുക


ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതിനുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ

തിരു: ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ തിരുവനന്തപുരം ജില്ലയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-11 വിഭാഗം ജീവനക്കാരെ നിയമിക്കുന്നതി നുളള വാക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മുതല്‍ 12 വരെ ഇന്‍ഷ്...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

തിരു: മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി ആഗസ്റ്റ് 22ന് രാവിലെ 10ന് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്ത 18 നും 35 നും മദ്ധ്യേപ്രായമുള്ളവ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണില്‍ അപേക്ഷിക്കാം

തിരു: കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്...തുട൪ന്ന് വായിക്കുക


ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു

കിഴുവിലം:ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, ഉത്പാദന ഉപാധികള്‍ എന്നിവയുടെ സംഭരണവും വിപ ണനവും ലക്ഷ്യമിട്ട് കിഴുവിലത്ത് ആരംഭിച്ച ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും നാളികേര വികസന സൊ സൈറ്...തുട൪ന്ന് വായിക്കുക


പ്രഭാതഭക്ഷണവിതരണം; പഞ്ചായത്ത് തല ഉദ്ഘാടനം

പാറശ്ശാല ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലും പ്രഭാതഭക്ഷണംവിതരണം ചെയ്യുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. മുന്‍കാലങ്ങളില്‍ വിജയമായതിനാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പ...തുട൪ന്ന് വായിക്കുക


മനുഷ്യനുള്ള തുറന്ന കത്തുകൾ മന്ത്രി കടകംപള്ളിസുരേന്ദ്രൻ പ്രകാശനംചെയ്തു

തിരു: പ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.പൊതുജനം കമ്മ്യൂണിക്കേഷൻസ്/പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചതാണീ പുസ്തകം. ...തുട൪ന്ന് വായിക്കുക


തിരു:ജില്ലാഭരണകൂടം കയറ്റിഅയച്ചത് 350 ടൺ

തിരു: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കയറ്റിഅയച്ചത് 350 ടൺ അവശ്യ വസ്തുക്കൾ. എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ നിന്നാണ് ഇവ കയറ്റിഅയച്ചത്. തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ശുചീകരണ ഉത്പന്നങ്ങൾ, മരുന്നുകൾ എന്നിവയടക...തുട൪ന്ന് വായിക്കുക


ആക്‌സിഡന്റ്‌സ് പ്രിവന്റ്‌സ് കമ്മിറ്റി യോഗം ചേർന്നു

തിരു: ജില്ലയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എ.ഡി.എം വി. ആർ വിനോദിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ആക്‌സിഡന്റ്‌സ് കമ്മിറ്റി യോഗം ചേർന്നു. വി.ഐ.പികളുടെ സന്ദർശന സമയത്ത് മൈക്ക് പെർമിഷന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ ആനിമേഷൻ, മൾട്ടീമീഡിയകോഴ്സുകൾ

തിരു: പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ്സെന്ററിലേക്ക്തൊഴിൽസാധ്യ തകളുള്ള വിവിധ ആനിമേഷൻ, മൾട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്.എൽ.സി /പ്ലസ് ടു/ഐ.റ്റി.ഐ/വി.എച്ച്.എസ്.ഇ/ ഡിഗ്രി/ഡിപ്ലോമ പാസ്സായവർക്ക് അപേ ക്ഷിക്കാം.കൂടുതൽ...തുട൪ന്ന് വായിക്കുക


പനവൂർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം,പാഥേയം പദ്ധതികൾക്ക് തുടക്കമായി

പനവൂർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം,പാഥേയം പദ്ധതികൾക്ക് തുടക്കമായി. അശര ണരും നിരാലംബരുമായ മുഴുവൻ കുടുംബങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 146 ...തുട൪ന്ന് വായിക്കുക


വലിയകുന്നു താലൂക്ക് ആശുപത്രിയിൽ കഫെ കോർണർ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ കഫെ കോർണർ ആരംഭിച്ചു.ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം തൊഴിൽ പദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച കഫെ കോർണർ കുടുംബശ്രീ അംഗo രേഖ നടത്തുന്നു. ചെറിയമുതൽ മുടക്കിൽ പാവപ്പെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.