Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

15/7/2019

കാക്കനാട്: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളു ടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സാങ്കേതികവിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മപരിശോധന നടത്താനുള്ള അവസാന തീയതിജൂലൈ 18 ആണ്. ഈ വിവരങ്ങള്‍ ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ ജില്ലാ ഭരണകൂടത്തിന്റ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കൂ.

വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരാണ് അതത് പ്രദേശങ്ങളിലെത്തി വിവര ശേഖരണവും സൂക്ഷ്മപരിശോധനയും നടത്തുന്നത്. സൂക്ഷ്മപരിശോധനയുടെ വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അപ്പപ്പോള്‍ത്തന്നെ ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാനാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആനുപാതികമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തുകാണുന്നില്ലെന്ന് ജില്ലാ കളക്ടര്‍ വിലയിരുത്തി. ഇത്തരത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളില്‍ ലഭിക്കുന്ന സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടുകള്‍ അപ്പ പ്പോള്‍ത്തന്നെ അപ് ലോഡ് ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പഠന നിലവാരം ഉയർത്തുന്നതിനായി കോളനി കളിൽ പഠന വീടുകൾ ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലൻ

തിരു: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോളനി കളിൽ പഠന വീടുകൾ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സംസ്ഥാന പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വര...തുട൪ന്ന് വായിക്കുക


ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

തിരു: ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന്‍ അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെ യും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള...തുട൪ന്ന് വായിക്കുക


തൃശൂരിന് രാവുത്സവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസറ്റിവെൽ നാടിന്റെ സമ്പത്ത് ഘടനയ്ക്ക് ഉണർവ് പകരും : മുഖ്യമന്ത്രി

തൃശൂർ : തൃശൂരിന്റെ വ്യാപാരമേഖലയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്‌സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർ...തുട൪ന്ന് വായിക്കുക


വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മകതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉ...തുട൪ന്ന് വായിക്കുക


പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു: പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി

തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്...തുട൪ന്ന് വായിക്കുക


ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ചു നിർത്തും: മന്ത്രി എ സി മൊയ്തീൻ

തൃശൂര്‍ : ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തു മെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്തി ലെ കാളിപ്പാടം...തുട൪ന്ന് വായിക്കുക


വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെ...തുട൪ന്ന് വായിക്കുക


കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പ്: പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം 16 ന്

തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം ഡിസം ബർ 16 രാവിലെ ഒൻപതിന് കോർപ്പറേഷൻ മേയർ അജിത വിജയൻ കൂർക്കഞ്ചേരി പ്രാഥമികാരോ ഗ്യ കേന്ദ്രത്...തുട൪ന്ന് വായിക്കുക


കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി

തൃശൂര്‍ : കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്ന്, രണ്ട് സി ഡി എസ്സുകളുടെ ആഭിമുഖ്യത്തിൽ കുടും ബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി. നഗരസഭ ടൗൺ ഹാളിലും ഗവ. ഹയർ സെക്കന്ററി സ്‌കൂളി ലുമായി നടത്തിയ പരീക്ഷകളിൽ 1124 അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ രൂപീക രിച്ചതു മുത...തുട൪ന്ന് വായിക്കുക


ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

തൃശൂർ : ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ:കെ.രാജു പറഞ്ഞു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ...തുട൪ന്ന് വായിക്കുക


കുട്ടനാട്ടില്‍ പ്രളയകാല അഭയകേന്ദ്രങ്ങള്‍ തുറക്കും; ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങള്‍ മാലിന്യമുക്തമാക്കാനും പദ്ധതി

ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്...തുട൪ന്ന് വായിക്കുക


ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു

തിരു: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജനകീയ ജല സംരക്ഷണ പരി പാലന പരിപാടിയായ വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആദ്യ വിദ്യാർ ത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്താണ് 150 വ...തുട൪ന്ന് വായിക്കുക


ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വില വിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി

തിരു: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെപുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അവസരോചിതമായ ഇടപെടല്‍ കൂടിയാണ് ഈ ഉത്തര വിന് ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സഹായമാകുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മാതൃകാപരം

(photo caption-ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഭവന പദ്ധതി ജോയ് ഹോംസ് ഗുണഭോക്താക്ക ളുടെ സ്‌നേഹക്കൂട്ടായ്മയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ:റോബി കണ്ണാഞ്ചിറ(ചാവറ കള്‍ച്ചറല്‍ സെന്റര്‍), ജോളി ജോയ് ആലുക്കാസ്(ഡയറ ക്ടര്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭവന നൽകി

(ഫോട്ടോ കാപ്ഷൻ; സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിന്റെ തീരു മാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് വനി താ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ എക്സ് എൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.