Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

ആരോഗ്യം

കൂടുതല്‍ 

ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം

15/7/2019

തിരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി യുടെ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ 16-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയേറിയ സാനിട്ടറി നാപ്കിനും ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നിര്‍മ്മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്ററും കൂടാതെ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അവബോധന പരിപാടിയും ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി. സമഗ്രമായ രീതിയില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. പരീക്ഷണാര്‍ത്ഥം ആരംഭിച്ച പദ്ധതിയുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ച് സമഗ്രമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികളുടെ പഠന വേളയിലെ ആര്‍ത്തവകാല ശുചിത്വം കൃത്യമായി പാലിക്കുന്നതിനും അതുവഴി അവരുടെ പ്രജനന ആരോഗ്യം പരിരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി പൊതുജനാരോഗ്യ രംഗത്തെ മികച്ച കാല്‍വയ്പ്പാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ ത്തോടെ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ 1,200 സ്‌കൂളുകളില്‍ ഷീ പാഡ് വിതരണം പൂര്‍ത്തീകരി ച്ചിട്ടുണ്ട്. ഇവയില്‍ 250 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവശുചിത്വ അവബോധ പരി ശീലനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോ ഷന്‍ ട്രാസ്റ്റിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തീകരിച്ചി ട്ടുണ്ട്. മറ്റു സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം

തിരു: മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയി ട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈല...തുട൪ന്ന് വായിക്കുക


മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ.

തിരു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രികളില്‍ ഇന്ന് മുതല്‍ സൗജന്യ ചികിത്സ ആരംഭി ക്കുന്നു. പ്രളയ ബാധിതരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ആവശ്യാനു സരണമ...തുട൪ന്ന് വായിക്കുക


എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ...തുട൪ന്ന് വായിക്കുക


പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്‌സിസൈക്ലിന്‍ എത്തിക്കാന്‍ തീവ്രയജ്ഞം

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ എത്തിക്കാനായി ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാന തല പ്രചാരണ പരിപാടിയ്ക്ക് ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ബസ...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ...തുട൪ന്ന് വായിക്കുക


ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജo: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

തിരു: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാ ണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളിഏറ്റെടുക്കാന്‍ആരോ...തുട൪ന്ന് വായിക്കുക


ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല...തുട൪ന്ന് വായിക്കുക


നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

(ഫോട്ടോ ക്യാപ്ക്ഷന്‍:വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: അച്ഛന്റെയും അമ്മയുടെയും പേരില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ...തുട൪ന്ന് വായിക്കുക


അർബുദ ചികിത്സകർക്ക് മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റി ശില്പശാല

(ചിത്രം: അർബുദ ചികിത്സകർക്കായി തിരു.മെഡിക്കൽ കോളേജിൽ നടന്ന മൈൻഡ് ഫുൾനസ് ശില്പശാല) തിരു: അർബുദ രോഗമുള്ളവർക്ക് ഒരു അനുബന്ധ ചികിത്സാമാർഗമെന്ന നിലയിലുംചികിത്സകർ ക്ക് ഒരു മാനസിക സമ്മർദ്ദ നിയന്ത്രണമാർഗമെന്ന നിലയിലും മൈൻഡ് ഫുൾനസ് എന്ന സമ്പ്രദാ യം എങ്ങനെ ...തുട൪ന്ന് വായിക്കുക


മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണം -ആരോഗ്യം വകുപ്പു മന്ത്രി

(ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സി ഡി സി യിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു) തിരു: വർത്തമാന കാലത്തെ അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യ ത്തിൽ മുലയൂട്ടലിന്റെ പ...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണം: സി.ഡി.സി.യില്‍ നഴ്‌സുമാര്‍ക്ക് ലാക്‌റ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം

തിരു: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌ മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.