Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കെ-4 ബാലി സ്‌റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു 25 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോതുള്ളിമരുന്ന് നല്‍കി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു

വനിത

കൂടുതല്‍ 

സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

14/7/2019

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യാഥാസ്ഥിക ആശയക്കാരാണ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ യും എതിരാളികളായി ചിത്രീകരിക്കുന്നു. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു. സമത്വം എന്നത് രാജ്യത്തിന്റെ ഭരണഘടനയില്‍ എഴുതിയാന്‍ മാത്രം പോര. അത് പ്രാവര്‍ത്തിക മാക്കാനായി രാഷ്ട്ട്രീയ-സാമൂഹിക മുന്നേറ്റങ്ങള്‍ ഉയരണം. കേരളം ഒറ്റപ്പെട്ട തുരുത്തല്ല.രാജ്യത്തു ണ്ടാകുന്ന സാമൂഹിക അവസ്ഥ കേരളത്തെയും ബാധിക്കും. അതിനാല്‍ വര്‍ധിച്ചുവരുന്നസ്ത്രീവിരു ദ്ധതയെ ചെറുക്കാന്‍ ശാസ്ത്രബോധമുള്ള മനസ്സുകള്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്ര പഠനം വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ശാരീരിക വ്യത്യാസത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരെ അസമത്വം കാണിക്കുന്നത്. ആര്‍ത്ത വത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വ മാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന്് മുന്നോടിയായുള്ള ആര്‍ത്തവ പ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് അനുവദിക്കരുതെന്നും എല്ലാ മേഖലകളിലും സ്ത്രീപ്രാതി നിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവരശേഖണത്തിന്റെ ഭാഗമായാണ് ജന്റര്‍ സൗഹൃത പഞ്ചായത്ത് കരട് നയരേഖ തയ്യാറാക്കിയത്. ഇത് പ്രകാരം പഞ്ചായത്തിലെ ജന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ വഴി തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും. അതിനായി പഞ്ചായത്ത് പരിധിയിലെ അഭ്യസ്ഥവിദ്യരായ വനിതകളുടെ വിവരശേഖരണം നടത്തും. യോഗ്യത മാനദണ്ഡമാക്കിയാണ് തൊഴില്‍ പരിശീലനം നല്‍കുക. നിയമസഹായ കേന്ദ്രമായും ജന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. പഞ്ചായത്തിലെ മുഴുവന്‍ തൊഴില്‍ സ്ഥാപനങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങളും ശൗചാലയങ്ങളും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീക രിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും നിലവിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കരട് നയരേഖ ലക്ഷ്യമിടുന്നു.

പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയപുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് അംഗം പി ഗൗരി, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, പഞ്ചായത്ത് സെക്ര ട്ടറി അശോകന്‍ മലപ്പിലായി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അഡ്‌ഹോക്ക് കമ്മിറ്റികണ്‍ വീനര്‍ പി വി രഹ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാത്രി നടത്തം വന്‍ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍:ഏറ്റവും കൂടുതല്‍ നടന്നത് തൃശൂരും രണ്ടാം സ്ഥാനo തിരുവനന്തപുരവും

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ പൊതുഇടം എന്റേതും എന്ന പേരില്‍ സംഘ ടിപ്പിച്ച രാത്രി നടത്തം ജനങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി.സ്ത്രീകള്‍നിര്‍ഭയമായിഅര്‍ദ്ധ ര...തുട൪ന്ന് വായിക്കുക


കാസര്‍കോട് 90 വിധവകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും

കാസര്‍കോട്: വിധവകള്‍ക്ക് കൈതാങ്ങായി ജില്ലാഭരണകൂടം ആവിഷ്‌കരിച്ച കൂട്ട് പദ്ധതിയുടെ ഭാഗമായി വിധവകള്‍ക്ക് തുണി സഞ്ചി,കടലാസ് സഞ്ചി എന്നിവയുടെ നിര്‍മ്മാണത്തിലും തയ്യലി ലും വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ആകെ 90 വിധവ...തുട൪ന്ന് വായിക്കുക


വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ രാത്രി നടത്തം ഡിസംബർ 29ന്

തിരു: വനിതാ ശാക്തീകരണപ്രവർത്തനങ്ങൾക്കായി നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ഡിസം ബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ വെളുപ്പിന് ഒരു മണി വരെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നൈറ്റ് വാക്ക് (രാത്രി നടത്തം) സംഘടിപ്പിക്കുന്നു. പൊതുയിടം എന്റേ തും എന്ന സ...തുട൪ന്ന് വായിക്കുക


എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ

തൃശൂർ: മക്കൾ സംരക്ഷിക്കുന്നില്ലെന്ന് ഏതാനും അമ്മമാരുടെ പരാതികൾ ലഭിച്ച അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ തൃശൂരിൽ നടന്ന അദാലത്തിൽ അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ ഇത്തരം അഞ്ച് പരാതികൾ ഈ പഞ്ചായത്ത...തുട൪ന്ന് വായിക്കുക


വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്...തുട൪ന്ന് വായിക്കുക


സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: വ്യക്തി ജീവിതത്തോടൊപ്പം സാമൂഹിക കാര്യങ്ങളിലും സ്ത്രീകള്‍ സജീവമായി ഇടപെടണ മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് എതിരായ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. എങ്കിലും നിരന്തര പരിശ്രമ ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ യുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബി...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.