Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഏറ്റെടുക്കാനാരുമില്ലാത്ത തടവുകാര്‍ക്ക് പുതുജീവിതം: 8 പേരെ പുനരധിവസിപ്പിക്കുന്നു

13/7/2019

(പുറം ലോകം കണ്ടിട്ട് 50 വര്‍ഷം: ചുവരുകളല്ലാതെ മറ്റൊരു ലോകവുമില്ല)

തിരു: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ക്കുന്നത്. അപ്പോഴേക്കും ജയിലില്‍ നിന്നും സുമേഷ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റപ്പെ ട്ടിരുന്നു. 26 വയസുള്ള യുവാവായിരുന്നു അന്ന് സുമേഷ്. നീണ്ട മുപ്പത് വര്‍ഷം. ഏറ്റെടുക്കാന്‍ ആരും വന്നില്ല. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിലിന് സമാനമായ ഫോറന്‍ സിക് വാര്‍ഡില്‍ സുമേഷ് കുടുങ്ങിക്കിടന്നു. ഇപ്പോള്‍ 56 വയസുള്ള വ്യക്തിയുടെ ജീവിതം തിരി ച്ചു കൊടുക്കാന്‍ ശ്രമിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. വകുപ്പിലെ പ്രൊബേഷന്‍ വിഭാഗമാ ണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്.

ജയിലിലെത്തി കേസില്‍ തീര്‍പ്പാവാതെ 50 വര്‍ഷത്തിലധികമായി നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന വ്യക്തികള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ചെയ്ത കുറ്റത്തിന് നിയമ പ്രകാരമുള്ള ശിക്ഷ യനുഭവിച്ച് കഴിഞ്ഞും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുക എന്നു പറഞ്ഞാല്‍...

കേരളത്തിലെ ജയിലുകളിലെ മാനസിക രോഗം ബാധിച്ച 100ലധികം ആളുകളാണ് വിചാരണത്ത ടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്. ഇതില്‍ തന്നെ നേരത്തെ വിചാരണ തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് പൂര്‍ണമായും വിടുതല്‍ ചെയ്തവരുമായ ഇരുപതോളം പേരുണ്ട്. ഇങ്ങനെ വിടുതല്‍ചെയ്യു ന്നവരെ ആരും ഏറ്റെടുക്കാത്തത് കൊണ്ട് അവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വരികയാണ്. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇവരുടെ കാര്യത്തില്‍ അംഗീ കൃത സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പദ്ധതിതയ്യാറാക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 8 പേരെ മോചിപ്പിച്ച് പുനരധിവാസം സാധ്യമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടാതെ ദീര്‍ഘകാലമായി വിചാരണത്തടവുകാരായി മാനസികാരോ ഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരില്‍ രോഗം നിയന്ത്രണ വിധേയമായവരുടെ കേസുകള്‍ കോടതി കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും നടപടിയെടുത്തതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലുള്ള 8 പേരെ യാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്. ഇവരെ തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട്, വെട്ടുകാട് ദിവ്യശാന്തി ആശ്രമം എന്നീ സ്ഥാപന ങ്ങളിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെല വും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്. ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.

ഇത്തരക്കാരെ പുനരസിപ്പിക്കുന്നിന് 33 സന്നദ്ധ സംഘടനകള്‍ താത്പര്യം അറിയിക്കുകയും സര്‍ ക്കാര്‍ സാമ്പത്തികമായി സഹായിച്ചാല്‍ ഇവരെ ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനമായാണ് 8 പേരെ പുനരധിവസിപ്പിക്കാന്‍ ഉത്തരവായത്. ഇതനുസ രിച്ച് ഓരോ വ്യക്തിക്കും ഒരു വര്‍ഷം ഭക്ഷണം, വസ്ത്രം, മരുന്ന്, വ്യക്തി ശുചിത്വം എന്നിവ യ്ക്കായി 39,660 രൂപയാണ് അനുവദിക്കുന്നത്. കൂടാതെ അത്യാവശ്യചികിത്സകള്‍ക്ക് ഗവ.ഡോക്ട റുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം തുക അനുവദിക്കുന്നതുമാണ്.

കോഴിക്കോടും തൃശൂരുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പൂര്‍ണമായും വിടുതല്‍ ചെയ്ത ആളുകളെ തുടര്‍ന്നും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെ.കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ബാക്കിയുള്ള ആളുകളുടെ കാര്യത്തില്‍ അവരുടെ രോഗം നിയന്ത്രണ വിധേയമായോയെന്ന് ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു ഡോക്ടര്‍ എന്നിവരടങ്ങിയ കമ്മിറ്റി പരിശോധിച്ചും കോടതി കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതനുസരിച്ചും പുനരധിവാസം സാധ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

തിരു: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത...തുട൪ന്ന് വായിക്കുക


പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്‌തു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചകേസിൽ മുൻകേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാ വുമായ പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്‌തു. ബുധനാഴ്‌ച രാത്രി 9.45 ഓടെ ഡൽഹിയിലെ ജോർബാഗിലെ വീട്ടിൽ മതിൽചാടി സിബിഐ സംഘം അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തു. തുടർന്ന്...തുട൪ന്ന് വായിക്കുക


സിബിഐ സംഘo ചിദംബരത്തിന്റെ വീട്ടിലെത്തി,അറസ്റ്റിനു സാധ്യത

ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബര ത്തിന്റെ ജാമ്യ ഹര്‍ജി തള്ളിയതിനുപിന്നാലെ ആറ് പേരടങ്ങുന്ന സിബിഐ സംഘo വൈകുന്നേര ത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തി.ചിദംബരം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി

തിരു: ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. ഇനി അഞ്ച്‌ ഘട്ടത്തിലൂടെ ഭ്രമണപഥം താഴ്‌ത്തി ചാന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും. ഒരു മാസ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനുശേഷo ചാന്ദ്രയാൻ–2 പൂർണമായി ചാന്ദ്രപഥത്തിലേക്ക്‌ നീങ്ങി.കഴിഞ്ഞ മാസം...തുട൪ന്ന് വായിക്കുക


പുതിയ 400 സിസി വാട്ടര്‍ കൂള്‍ഡ് എഞ്ജിനുമായി ഗ്രീവ്‌സ് കോട്ടണ് സിഎന്‍ജി വിപണിയില്‍ 33% വളര്‍ച്ച

കൊച്ചി: വാഹനങ്ങളുടെ എഞ്ജിന്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയ 400 സി സി വാട്ടര്‍ കൂള്‍ഡ് സിഎന്‍ജി എഞ്ജിന്‍ വില്‍പനയില്‍ വന്‍ നേട്ടം കൈവരിച്ചു. ഇക്കഴിഞ്ഞ സാമ്പ ത്തിക വര്‍ഷത്തില്‍ 70% വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷത്തെ ആദ്യ പാദത്തില്...തുട൪ന്ന് വായിക്കുക


സിനിമ തിയേറ്റർ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി

തിരു:സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽ കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവുംവകുപ്പ് ഉത്തരവായി. വിജ്ഞാപനമനുസരിച്ച് അടിസ്ഥാന വേതന നിരക്കിൽ ഗ്രേഡ് എ വിഭാഗക്കാർക്ക് പ്രതിമാസ അടി സ്ഥാന വേതനം 158...തുട൪ന്ന് വായിക്കുക


5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു

തിരു: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് 102.8 കോടി രൂപ,കൊല്ലം,കുണ്ടറ താ...തുട൪ന്ന് വായിക്കുക


നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

തിരു: പ്രളയം ഏറ്റവുമധികം ബാധിച്ച മലപ്പുറം നിലമ്പൂരിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്, നെട...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരു: മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേ റ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്ര...തുട൪ന്ന് വായിക്കുക


കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ്‌ നന്നാക്കാൻ അനുമതി

കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോമീറ്റർ റോഡ്‌ നന്നാക്കാൻഅനുമതിയായി. മരാമത്ത്‌ വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന്‌ 300 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ 603 കിലോ മീറ്റർ റോഡും പുനർനിർമിക്കും. 488 കോടി രൂപയാണ്‌ ഇതിന്റെ അടങ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് കോടിയോളം രൂപ വിലവരുന്ന എട്ട് കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയും രാവി...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷാരംഗത്തെ കഴിവുറ്റവരെ കണ്ടെത്താന്‍ അമൃത ഇന്‍സിടിഎഫ് മത്സരം

തിരു: അമൃത സര്‍വകലാശാലയുടെ കീഴിലുള്ള അമൃത സെന്‍റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് പത്താമത് എഡിഷന്‍ സൈബര്‍ സെക്യൂരിറ്റി മത്സരം-അമൃത ഇന്‍സിടിഎഫ് സംഘടിപ്പിക്കുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും പങ്കെടു ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

തിരു: സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാ ക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്‍ 15-ാം വാര്‍ഷികത്തില്‍ 15 ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു

തിരു: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനം പത്തനാപുരം ഗാന്ധിഭവന്റെവാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന പതിനഞ്ച് പദ്ധതി കള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാ ടനം ചെയ...തുട൪ന്ന് വായിക്കുക


യാത്രാക്കൂലി കൊള്ളയ്‌ക്കെതിരെ 26 ന് പ്രവാസിഫെഡറേഷന്‍ വിമാനത്താവള മാര്‍ച്ച്

തിരു: വിമാനയാത്രാക്കൂലി 500 ശതമാനത്തോളം വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നവിമാ നക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളപ്രവാസി ഫെഡറേഷന്‍ പ്രക്ഷോഭ ത്തിലേക്ക്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.