Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

തിരുവനന്തപുരം ഉൾപ്പെടെ എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

13/7/2019

തിരു: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷി ക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്ത പുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ക്രൂയിസുകൾ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്ഹോൾഡർമാർ റോഡ് ഷോക ളുടെ ഭാഗമാണ്. വർഷാരംഭം മുതലേ എസ് ടി ബി ആവിഷ്കരിച്ചുപോരുന്ന ആകർഷകമായ ടൂറിസം പ്രൊമോഷൻ പദ്ധതികളുടെ തുടർച്ചയാണ് രാജ്യത്തെ എട്ട് വൻകിട, ഇടത്തരം നഗര ങ്ങളിലൂടെയുള്ള ട്രാവൽ ട്രേഡും. ഡെലിഗേഷനെ നയിക്കുന്നത് ജി ബി ശ്രീധർ (എസ് ടി ബി റീജ്യണൽ ഡയറക്ടർ-ഇന്ത്യ, മിഡിൽ ഈസ്റ്റ്&സൗത്ത് ഏഷ്യ); അഡ്രിയാൻ കോങ്ങ് (ഏരിയ ഡയറക്ടർ-ഇന്ത്യ&സൗത്ത് ഏഷ്യ-മുംബൈ) എന്നിവരാണ്. വളരുന്ന ബന്ധങ്ങൾ, ഒരുമയുടെ നേട്ടങ്ങൾ എന്നതാണ് റോഡ് ഷോയുടെ പ്രമേയം. നിലവിലുള്ള സ്റ്റെയ്ക്ഹോൾഡർമാരുമായി ബന്ധം ശക്തമാക്കും. പ്രാദേശികതലത്തിൽ പുതിയകൂട്ടുകെട്ടുകൾ രൂപപ്പെടുത്തും. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകർഷണീയതകൾ, ട്രേഡ് പ്രൊമോ ഷൻ ഓഫറുകൾ എന്നിവയെപ്പറ്റി വിശദീകരിക്കും. പാഷൻ ടൂറുകൾ, ജ്യുവൽ ചാങ്കി എയർ പോർട്ട്, റെയിൻ ഫോറസ്റ്റ് ലൂമിന തുടങ്ങി നിരവധി പുതിയ ആകർഷണങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ സിംഗപ്പൂർ ഭക്ഷ്യമേള, ജൂലായ് മാസത്തെ ഗ്രേറ്റ് സിംഗപ്പൂർ സെയിൽ, സെപ്റ്റംബറിലെ പ്രശസ്തമായ ഗ്രാൻഡ് പ്രി സീസൺ, നവംബറിലെ ശ്രദ്ധേയമായ ദീപാ വലി ആഘോഷങ്ങൾ എന്നിവയും ട്രാവൽ ട്രേഡിൽ അവതരിപ്പിക്കും.

പോയ വർഷം 1.44 ദശലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് സിംഗപ്പൂർ സന്ദർശിച്ചത്. തുടർച്ചയായി നാലാമത് വർഷമാണ് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ദശലക്ഷം മാർക്ക് മറികടക്കു ന്നത്. കൂടാതെ ക്രൂയിസ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ നിലവിലുള്ള ഒന്നാം സ്ഥാനത്തും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യ തുടരുകയാണ്.

സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് ജി ബി ശ്രീധർ അഭിപ്രായപ്പെട്ടു. ട്രാവൽ ട്രേഡും മാധ്യമ പങ്കാളിത്തവും മറ്റ് മാർക്കറ്റിംഗ് ഉപാധികളും ഉപയോഗപ്പെടുത്തി ഊർജ്ജിതമായ പ്രചാരണം നടത്തിവരുന്നു. സന്ദർശകരുടെ എണ്ണത്തിൽ മൂന്നാമത്തെ വലിയ വിപണി എന്ന സ്ഥാനം പോയ വർഷവും ഇന്ത്യ നിലനിർത്തി. ഇന്ത്യയിലെ യും സിംഗപ്പൂരിലെയും വ്യവസായ പങ്കാളികളുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം വളർത്തിയെടു ക്കാനാണ് ഞങ്ങളുടെ ശ്രമം. വളർച്ചയുടെ ഗതിവേഗം കൂട്ടണം. ഒപ്പം വ്യത്യസ്ത അഭിരുചികളു മായി എത്തുന്ന ടൂറിസ്റ്റുകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിംഗപ്പൂർ എക്സ്പീരിയൻസ് കൂടുതൽ പേർക്ക് അനുഭവവേദ്യമാകണം - അദ്ദേഹം വ്യക്തമാക്കി.

എസ് ടി ബി യെ സംബന്ധിച്ച് സംഭവബഹുലമായ വർഷമായിരുന്നു 2018. പാഷൻ മെയ്ഡ് പോസി ബ്ൾ എന്ന പ്രമേയത്തിലൂടെ ഇന്ത്യയിലുടനീളം സിംഗപ്പൂരിന്റെ വൈവിധ്യമാർന്ന ആകർഷണീ യതകൾ പ്രചരിപ്പിച്ചു. വി എച്ച് വണ്ണുമായി സഹകരിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോ പുറത്തിറക്കി. പേ ടി എം, ഒല എന്നീ ജനപ്രിയ ബ്രാൻഡുകളുമായി മാർക്കറ്റിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമിട്ട് സംഗീത കുലപതി ഇളയരാജ യുമായി യോജിച്ചുള്ള സംഗീതപരിപാടി ആവിഷ്കരിച്ചു. ഇത്തരത്തിൽ ക്രിയാത്മകമായ നിരവധി പരിപാടികളാണ് പോയവർഷം നടന്നത്. സിംഗപ്പൂർ ഹോളിഡേയ്‌സിന്റെ പ്രചരണാർഥം ട്രാവൽ ഇടനിലക്കാരെ കണ്ണിചേർത്ത് 21 നഗരങ്ങളിലൂടെ നടത്തിയ ട്രാവൽ ട്രേഡും വിജയമായി.

ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ഇൻഫ്ളുവൻസേഴ്സ്, ജനപ്രിയ ബ്രാൻഡുകൾ എന്നിവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ഈ വർഷം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡൽഹി യിൽ ആരംഭിച്ച സിംഗപ്പൂർ വീക്കൻഡർ ആർട്ട് ഫെസ്റ്റിവലിന്റെ ഇത്തവണത്തെ എഡിഷനിലും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണമുണ്ട്. സോഷ്യൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ട്രിപോട്ടോയു മായി സഹകരിച്ച് ഏഴുഭാഗങ്ങളുള്ള വെബിസോഡ് സീരീസും പൂർത്തിയാക്കി. ഇന്ത്യൻ ടൂറിസ്റ്റുകൾക്കായി സ്കൂട്ടും സിൽക്ക് എയറും സിംഗപ്പൂർ എയർലൈൻസും വാഗ്ദാനംചെയ്യു ന്ന പ്രത്യേക നിരക്കുകൾ റോഡ് ഷോയിൽ അവതരിപ്പിക്കും. ജൂലൈ 8 മുതൽ 31 വരെയാണ് നിരക്കുകൾ ബാധകമാവുന്നത്. എയർ ലൈനുകളുടെ വെബ്‌സൈറ്റുകൾ വഴി നേരിട്ടോ മൊ ബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സിംഗപ്പൂർ ടൂറിസം ബോർഡ് : സിംഗപ്പൂരിന്റെ സുപ്രധാന സാമ്പത്തിക മേഖലകളിൽ ഒന്നായ ടൂറിസത്തിന്റെ വളർച്ചയിലും വികാസത്തിലും നിർണായക പങ്ക് വഹിക്കുന്ന ഏജൻസിയാണ് സിംഗപ്പൂർ ടൂറിസം ബോർഡ്. വ്യവസായ പങ്കാളികളും കമ്മ്യൂണിറ്റികളുമായി സഹകരിച്ച് രാജ്യ ത്തിൻറെ ടൂറിസം രംഗത്തെ ആകർഷകമായി രൂപപ്പെടുത്താനാണ് എസ് ടി ബിയുടെ ശ്രമം. ലോക ടൂറിസം ഭൂപടത്തിൽ രാജ്യത്തെ വേറിട്ട രീതിയിൽ അടയാളപ്പെടുത്താനുള്ള ഊർജിതമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. പാഷൻ മെയ്ഡ് പോസിബിൾ അഥവാ കാമനകളെ സാധ്യമാക്കുന്നു എന്ന നൂതനമായ ബ്രാൻഡിങ്ങിലൂടെ സഞ്ചാരികൾക്കെല്ലാം പ്രിയങ്കരമായ ടൂറിസ്റ്റ് കേന്ദ്രമായി രാജ്യത്തെ മാറ്റിയെടുക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസിബിഐ സംഘo ചിദംബരത്തിന്റെ വീട്ടിലെത്തി,അറസ്റ്റിനു സാധ്യത

ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബര ത്തിന്റെ ജാമ്യ ഹര്‍ജി തള്ളിയതിനുപിന്നാലെ ആറ് പേരടങ്ങുന്ന സിബിഐ സംഘo വൈകുന്നേര ത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തി.ചിദംബരം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉ...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി

തിരു: ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി. ഇനി അഞ്ച്‌ ഘട്ടത്തിലൂടെ ഭ്രമണപഥം താഴ്‌ത്തി ചാന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും. ഒരു മാസ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനുശേഷo ചാന്ദ്രയാൻ–2 പൂർണമായി ചാന്ദ്രപഥത്തിലേക്ക്‌ നീങ്ങി.കഴിഞ്ഞ മാസം...തുട൪ന്ന് വായിക്കുക


പുതിയ 400 സിസി വാട്ടര്‍ കൂള്‍ഡ് എഞ്ജിനുമായി ഗ്രീവ്‌സ് കോട്ടണ് സിഎന്‍ജി വിപണിയില്‍ 33% വളര്‍ച്ച

കൊച്ചി: വാഹനങ്ങളുടെ എഞ്ജിന്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയ 400 സി സി വാട്ടര്‍ കൂള്‍ഡ് സിഎന്‍ജി എഞ്ജിന്‍ വില്‍പനയില്‍ വന്‍ നേട്ടം കൈവരിച്ചു. ഇക്കഴിഞ്ഞ സാമ്പ ത്തിക വര്‍ഷത്തില്‍ 70% വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷത്തെ ആദ്യ പാദത്തില്...തുട൪ന്ന് വായിക്കുക


സിനിമ തിയേറ്റർ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി

തിരു:സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽ കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവുംവകുപ്പ് ഉത്തരവായി. വിജ്ഞാപനമനുസരിച്ച് അടിസ്ഥാന വേതന നിരക്കിൽ ഗ്രേഡ് എ വിഭാഗക്കാർക്ക് പ്രതിമാസ അടി സ്ഥാന വേതനം 158...തുട൪ന്ന് വായിക്കുക


5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു

തിരു: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് 102.8 കോടി രൂപ,കൊല്ലം,കുണ്ടറ താ...തുട൪ന്ന് വായിക്കുക


നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

തിരു: പ്രളയം ഏറ്റവുമധികം ബാധിച്ച മലപ്പുറം നിലമ്പൂരിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്, നെട...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും ഉടമകളാക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരു: മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേ റ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്ര...തുട൪ന്ന് വായിക്കുക


കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ്‌ നന്നാക്കാൻ അനുമതി

കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോമീറ്റർ റോഡ്‌ നന്നാക്കാൻഅനുമതിയായി. മരാമത്ത്‌ വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന്‌ 300 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ 603 കിലോ മീറ്റർ റോഡും പുനർനിർമിക്കും. 488 കോടി രൂപയാണ്‌ ഇതിന്റെ അടങ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് കോടിയോളം രൂപ വിലവരുന്ന എട്ട് കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയും രാവി...തുട൪ന്ന് വായിക്കുക


സൈബര്‍ സുരക്ഷാരംഗത്തെ കഴിവുറ്റവരെ കണ്ടെത്താന്‍ അമൃത ഇന്‍സിടിഎഫ് മത്സരം

തിരു: അമൃത സര്‍വകലാശാലയുടെ കീഴിലുള്ള അമൃത സെന്‍റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് പത്താമത് എഡിഷന്‍ സൈബര്‍ സെക്യൂരിറ്റി മത്സരം-അമൃത ഇന്‍സിടിഎഫ് സംഘടിപ്പിക്കുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും പങ്കെടു ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

തിരു: സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാ ക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്‍ 15-ാം വാര്‍ഷികത്തില്‍ 15 ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു

തിരു: ഇന്‍ഡ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനം പത്തനാപുരം ഗാന്ധിഭവന്റെവാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്താവുന്ന പതിനഞ്ച് പദ്ധതി കള്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാ ടനം ചെയ...തുട൪ന്ന് വായിക്കുക


യാത്രാക്കൂലി കൊള്ളയ്‌ക്കെതിരെ 26 ന് പ്രവാസിഫെഡറേഷന്‍ വിമാനത്താവള മാര്‍ച്ച്

തിരു: വിമാനയാത്രാക്കൂലി 500 ശതമാനത്തോളം വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നവിമാ നക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളപ്രവാസി ഫെഡറേഷന്‍ പ്രക്ഷോഭ ത്തിലേക്ക്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്ത...തുട൪ന്ന് വായിക്കുക


മടവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ആയൂർവേദ പദ്ധതികൾക്ക് തുടക്കം

മടവൂർ ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ആയുർവേദ പദ്ധതി കളുടെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സൂതിക-നവജാത ശിശു പരിചര്യ, കൗമാ...തുട൪ന്ന് വായിക്കുക


പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി

ഹരിയാന: പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രിരാജ്‌നാഥ് സിങ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.