Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബലിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി എസ് ആർ അവാർഡ്

12/7/2019

കൊച്ചി: ആഗോള തലത്തിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ മുൻനിര കമ്പനിയായ യു എസ് ടി ഗ്ലോബലിന് കേരള മാനേജ്മെന്റ അസോസിയേഷന്റെ (കെ എം എ) സി എസ് ആർപുരസ്‌കാരം. കൊച്ചിയിൽ ഈയിടെ നടന്ന കെ എം എ സി എസ് ആർ കോൺക്ലേവിലാണ് വിദ്യാഭ്യാസ രംഗ ത്ത് ആദ്യ റണ്ണർ അപ്പായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണക്കാരും അടിസ്ഥാന ജീവിത സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരുമായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെഭൗതികവും മാനസികവും സാമ്പത്തികവുമായ വളർച്ചയും ക്ഷേമവും ലക്ഷ്യമിട്ട് വിദ്യാഭ്യാസരംഗത്ത് യുഎസ് ടി ഗ്ലോബൽ നടപ്പിലാക്കിവരുന്ന സമഗ്ര പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം.

കമ്പനിയുടെ തുടക്കം മുതൽ തന്നെ, പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം പ്രാദേശിക സമൂഹങ്ങ ളുടെ വളർച്ചയിലും വികാസത്തിലും ഇടപെട്ട് അതിൽ ആവുന്നത്ര സംഭാവന ചെയ്യാനുള്ള ശ്രമം തങ്ങൾ നടത്തിവരുന്നുണ്ടെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡുമായ സുനിൽ ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

ഇടപാടുകാരുടെ വിജയത്തിൽ വഹിക്കുന്ന പങ്കിനൊപ്പം പ്രധാനമാണ് വരുംതലമുറയുടെ ജീവിത ഗുണനിലവാരം ഉയർത്തുന്നതിൽ നൽകേണ്ട സംഭാവന എന്ന സമഗ്രതയാർന്ന കാഴ്ചപ്പാടോടെ യാണ് കമ്പനിയുടെ പ്രവർത്തനം. അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യമൂലധനം ഉയർത്താനുള്ള കമ്പനിയുടെ എളിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് കേരള മാനേജ്‌മെന്റ് അസോസിയേഷൻ നൽകുന്ന ഉന്നതമായ പുരസ്‌കാരം. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ജീവിത സ്വപ്‌നങ്ങൾക്ക്‌ നിറം പകരാനുള്ള കമ്പനിയുടെ നിരന്തരപരിശ്രമങ്ങൾ ക്ക് വലിയ തോതിൽ പ്രചോദനമാവാൻ ഈ അംഗീകാരത്തിനാവും, അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷമാണ് കെ എം എ പുരസ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചത്.കോർപറേറ്റുകളുടെയും എൻ ജി ഒ കളുടെയും ഇടയിലുള്ള മാതൃകാപരമായ സി എസ് ആർ പ്രവർത്തനങ്ങളെ അംഗീ കരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. തുടർച്ചയായ രണ്ടാം വർഷമാണ് കെ എം എ നൽകുന്ന സി എസ് ആർ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിക്കുന്നത്. കമ്പനി നടപ്പിലാക്കിവരുന്ന അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെപിന്നാ ക്കം നിൽക്കുന്ന സർക്കാർ സ്‌കൂളുകളെ ഏറ്റെടുക്കുകയും വിദ്യാർഥികളുടെ പഠനനിലവാരംമെച്ച പ്പെടുത്തുന്നതും ക്ഷേമവും വികാസവും ഉറപ്പുവരുത്തുന്നതുമായ പ്രവർത്തനങ്ങൾ നിർവഹിക്കു കയും ചെയ്യുന്നു. കളേഴ്സ് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ സംഘാടനവും നിർവഹണ വുമെല്ലാം ജീവനക്കാരുടെ മുൻകൈയിലാണ് നടക്കുന്നത്. യു എസ് ടി വെൽഫെയർ ഫൗണ്ടേ ഷൻ വഴി നൽകുന്ന സാമ്പത്തികമായ സംഭാവനകൾക്ക് പുറമേ ഓരോ വർഷവും ജോലി സമയ ത്തിൽനിന്ന് ആയിരക്കണക്കിന് മണിക്കൂറുകളാണ് സന്നദ്ധപ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കു ന്നത്. തിരുവനന്തപുരത്തെ പതിമൂന്നും കൊച്ചിയിലെ പതിനഞ്ചും സർക്കാർ സ്‌കൂളുകൾ പദ്ധതി ക്കു കീഴിൽ വരുന്നുണ്ട്. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കു പുറമേ വിദ്യാ ഭ്യാസ ആവാസവ്യവസ്ഥയുടെ സാങ്കേതികവൽക്കരണം, എംപ്ലോയബിലിറ്റി അഥവാജോലിക്കെടു ക്കാനുള്ള യോഗ്യത മെച്ചപ്പെടുത്തൽ, വ്യക്തിഗത മികവിനും പാരിസ്ഥിതിക നേട്ടത്തിനുമുള്ള സുസ്ഥിര നടപടികൾ എന്നിവയും സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനി നിർവ ഹിച്ചുവരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് പുറമേ ആരോഗ്യരക്ഷ, ജീവനോപാധികളുടെ മുന്നോട്ടുവെപ്പ്, സ്ത്രീശാ ക്തീകരണം തുടങ്ങി വൈവിധ്യമാർന്ന രംഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് കമ്പനി അതിന്റെ പ്രഖ്യാപിത ലക്ഷ്യമായ ജീവിതങ്ങളെ പരിവർത്തിപ്പിക്കൽ (ട്രാൻസ്‌ഫോമിങ് ലൈവ്‌സ്) എന്ന ദൗത്യം നിറവേറ്റിവരുന്നത്. വിഭിന്നശേഷിയുള്ളവർക്ക് സാങ്കേതിക മേഖലയിൽ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തിൽ ഇമ്പാക്റ്റ് ഇന്ത്യ എന്ന പദ്ധതിയും വിജകരമായി നടപ്പിലാക്കുന്നു. സാമൂഹ്യ പരിവർത്തനം ലാക്കാക്കി യു എസ് ടി ഗ്ലോബൽ ആഗോള തലത്തിൽ നടപ്പിലാക്കുന്ന ഗ്രാൻഡ് ട്രാൻസ്ഫൊർമേഷൻ മെക്സിക്കോ, സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക എന്നീ പദ്ധതികളുടെ ഭാഗമാണ് ഇമ്പാക്റ്റ് ഇന്ത്യ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൗജന്യ സിവിൽ സർവ്വീസ് അഭിമുഖ പരിശീലനം

തിരു; സംസ്ഥാനത്തെ പ്രമുഖ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററായ ഐ ലേൺ ഐ.എ.എസ് അക്കാദമിയിൽ നിന്നും ഈ വർഷം യു.പി.എസ്.സി യിൽ മെയിൻ പരീക്ഷയിൽ വിജയിച്ച 60 വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും വിജയിച്ച മറ്റ് വിദ്യാർത്ഥികൾക്കും വേണ്ടി അഭിമുഖ ത്തിനായുള്ള സൗജന്യ പ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു; നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർ ബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതി ...തുട൪ന്ന് വായിക്കുക


നോർക്ക റൂട്ട്‌സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു:നാളത്തെ കേരളം ലഹരിമുക്ത നവകേരളം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌...തുട൪ന്ന് വായിക്കുക


അടിയന്തര സാഹചര്യങ്ങളിൽ വിവരമറിയിക്കാൻ അനൗൺസ്‌മെന്റ് സംവിധാനം

തിരു: ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. അനൗൺസെമെന്റ് സിസ്റ്റം ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കൈമാറിയിട്ടുണ്ട്. വേഗ ത്തിൽ അ...തുട൪ന്ന് വായിക്കുക


കുളത്തുമ്മൽ തോടിന്റെ നവീകരണം തുടങ്ങി

തിരു: കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തു മ്മൽ തോട് നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വ ഹിച്ചു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിലൂടെ ഭൂഗർഭ ജല വിതാനം ഉയ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

തിരു:കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളി ച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാർത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. പള്ളിച്ചൽസൗപർണിക ഓഡിറ...തുട൪ന്ന് വായിക്കുക


വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി

തിരു : സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്ത പുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. തിയറിയുംപ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

തിരു: എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത് ഒന്നാ മതായിരിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ ഷൻ സംസ...തുട൪ന്ന് വായിക്കുക


ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി

തിരു:ജനുവരി 17, 18, 19 തിയതികളിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ ജനുവരി 18നു നടത്താനിരുന്ന ന്യൂമാറ്റ്‌സ് സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 18നു തീരുമാ നിച്ച...തുട൪ന്ന് വായിക്കുക


അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രത്യേക ക്ലിനിക്

ചാവക്കാട് : ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കു ന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണ ങ്ങൾ ...തുട൪ന്ന് വായിക്കുക


കാലടി ഗവണ്മെന്റ് ഹൈസ്‌ക്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്

തിരു: വിദ്യാഭ്യാസം ജനങ്ങളുടെ നേതൃത്വത്തിലാണ് നയിക്കപ്പെടേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കാലടി ഗവണ്മെന്റ് ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനില മന്ദിരം ഉദ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിന്റെ പുതിയ ബസ് മന്ത്രി ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

(ചിത്രം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി പി ടി എ വാങ്ങി നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് പി ടി എ വിദ്യാർത്ഥികൾക്കായി വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർ...തുട൪ന്ന് വായിക്കുക


ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന നിക്ഷേപകരുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കരുതെന്ന് മന്ത്രി

തിരു: ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം (ഡി ഐ സി) ജനറല്‍ മാനേജര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വ്യവസായ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്...തുട൪ന്ന് വായിക്കുക


വാമനപുരത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടന്നു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം, അദാലത്ത് എന്നിവയുടെ ഉദ്ഘാടനം പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍: വര്‍ക്കല നഗരസഭ കുടുംബസംഗമം

തിരു: സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടു കളുടെ താക്കോല്‍ദാനം വര്‍ക്കല ഗവ. എല്‍.പി .ജി.എസ് സ്‌കൂള്‍ അങ്കണത്തില്‍ വി.ജോയ് എം. എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.